• Logo

Allied Publications

Middle East & Gulf
വീണ് പരിക്കേറ്റ മലപ്പുറം സ്വദേശിയെ നാട്ടിലെത്തിച്ചു
Share
റിയാദ് : മറുന്നുവെച്ച താക്കോൽ മതിൽ ചാടിക്കടന്ന് എടുക്കാൻ ശ്രമിക്കുന്നതിനിടെ വീണ് കാലൊടിഞ്ഞു കിടപ്പിലായ മലപ്പുറം വേങ്ങര സ്വദേശി ജിനീഷിനെ രണ്ടു മാസത്തെ പരിചരണത്തിനു ശേഷം നാട്ടിലെത്തിച്ചു.

നാലു മാസങ്ങൾക്ക് മുൻപാണ് ജിനീഷ്‌ ഹൗസ് ഡ്രൈവർ ജോലിക്കായി എക്സിറ്റ് 7ൽ എത്തിയത്. സ്പോൺസർ ഗേറ്റ് പൂട്ടി പുറത്തിറങ്ങിയത്തിന് ശേഷം താക്കോൽ അകത്തുവെച്ചു മറക്കുകയും, ഡ്രൈവറായ ജിനീഷിനോട് രണ്ടാൾ പൊക്കമുള്ള മതിൽ ചാടിക്കടന്ന് താക്കോൽ എടുക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് മതിലിൽ കയറിയ ജിനീഷ്‌ കാൽവഴുതി താഴെ വീണ് എല്ലിന് പൊട്ടൽ സംഭവിച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകിയെങ്കിലും കാലിന് ഓപ്പറേഷൻ വേണ്ടി വന്നു പ്ലാസ്റ്റർ ഇട്ട് റൂമിൽ റസ്റ്റെടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. തനിച്ചു കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ സുഹൃത്തുക്കൾ വഴി കേളി ബദിയ ഏരിയ പ്രവർത്തകരെ വിവരമറിയിക്കുകയും ജിനീഷിന്‍റെ സംരക്ഷണ ചുമതല കേളി പ്രവർത്തകർ ഏറ്റെടുക്കുകയുമായിരുന്നു.

ജിനീഷിന് വേണ്ട പരിചരണവും താമസ സൗകര്യവും ഒരുക്കുകയും സ്പോണ്സറുമായി ബന്ധപ്പെട്ട് നാട്ടിൽ അയക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സ്പോൺസറൂടെ കൈവശമുണ്ടായിരുന്ന ജിനീഷിന്റെ പാസ്പോർട്ടിൽ സ്‌പോൺസറുടെ മകൻ പേന കൊണ്ട് വരഞ്ഞ് ഉപയോഗശൂന്യമായ അവസ്ഥയിൽ ആയിരുന്നു.

പിന്നീട് പുതിയ പാസ്സ്പോർട്ടും അനുബന്ധ രേഖകളും ശരിയാക്കുന്നതിന് രണ്ടുമാസം സമയമെടുത്തു. ഈ കാലയളവിൽ ജിനീഷിന്റെ പരിചരണം പൂർണ്ണമായും ബദിയയിലെ കേളി പ്രവർത്തകർ ഏറ്റെടുത്തു. ലീവിൽ നാട്ടിൽ വിടാമെന്നേറ്റ സ്പോണ്സർ ഒടുവിൽ എക്സിറ്റ് അടിച്ചു നൽകുകയായിരുന്നു. തുടർന്ന് കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റിയുടെ നേതൃത്വത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ വീൽചെയർ സൗകര്യത്തോടെ നാട്ടിലെത്തിച്ചു.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി