• Logo

Allied Publications

Europe
യുക്മ കലാമേളകൾ തിരിച്ചെത്തുന്നു; ആദ്യകലാമേള ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ
Share
ലണ്ടൻ: കഴിഞ്ഞ രണ്ട് വർഷങ്ങളിൽ യുകെ മലയാളികളുടെ ഏറ്റവും വലിയ ഉത്സവമായ യുക്മ കലാമേളകൾ കോവിഡിനെ ഭയന്ന് വേദികളിൽ നിന്നും മാറി വിർച്വൽ പ്ലാറ്റ്ഫോമിലേക്ക് മാറ്റിയപ്പോൾ യുകെ മലയാളികളുടെ ഒത്ത് ചേരലിന്‍റേയും കൂട്ടായ്മയുടെയും വലിയ വേദി നഷ്ടബോധത്തിൻ്റെ നൊമ്പരമുണർത്തുന്ന ഒന്നായി മാറിയിരുന്നു.

കാത്തിരിപ്പിന് വിരാമം കുറിച്ചു കൊണ്ട് വീണ്ടും യുക്മ കലാമേളകൾ വേദികളിലേക്ക് തിരിച്ചെത്തുന്നു. 2022 ലെ റീജിയണൽ കലാമേളകൾക്ക് ശനിയാഴ്ച തുടക്കം കുറിക്കുകയാണ്. ആദ്യ കലാമേള ന ഈസ്റ്റ് ആംഗ്ലിയ റീജിയനിലാണ് അരങ്ങേറുന്നത്.

റൈലേയിലെ സ്വയിൻ പാർക്ക് സ്കൂളിൽ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള നാഷണൽ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്നതോടെ യുക്മയുടെ 2022ലെ കലാ മാമാങ്കങ്ങൾക്ക് തുടക്കം കുറിക്കും. യുക്മ ജോയിന്‍റ് ട്രഷറർ എബ്രഹാം പൊന്നുംപുരയിടം ചടങ്ങിൽ സംബന്ധിക്കും.

വൈകുന്നേരം നടക്കുന്ന സമാപന സമ്മാനദാന ചടങ്ങിൽ യുക്മ പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ മുഖ്യാതിഥിയായി പങ്കെടുക്കും. യുക്മയുടെ ദേശീയ റീജിയണൽ ഭാരവാഹികൾ കലാമേള വിജയിപ്പിക്കുന്നതിനായി റൈലേയിലെത്തിച്ചേരും.

2022ലെ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേശീയ സമിതിയംഗം സണ്ണി മോൻ മത്തായി, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ പ്രസിഡന്റ് ജയ്സൻ ചാക്കോച്ചൻ, സെക്രട്ടറി ജോബിൻ ജോർജ് എന്നിവർ അറിയിച്ചു.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള വൻപിച്ച വിജയമാക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേള കൺവീനർ അലോഷ്യസ് ഗബ്രിയേൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: അലോഷ്യസ് ഗബ്രിയേൽ: 07831779621, ജോബിൻ ജോർജ്: 07574674480, ജയ്സൻ ചാക്കോച്ചൻ: 07403957439

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ