• Logo

Allied Publications

Middle East & Gulf
’കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022' സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​മ​ത് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. "കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഈ ​മാ​സം മൂ​ന്നാം വാ​ര​ത്തോ​ടെ ആ​രം​ഭി​ക്കും.

കേ​ളി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഒ​ട്ടേ​റെ സ​വി​ശേ​ഷ​ത​ക​ൾ നി​റ​ഞ്ഞ​താ​ണെ​ന്നും, ആ​ക​ർ​ഷ​ണീ​യ​മാ​യ ട്രോ​ഫി​ക​ളും സ​മ്മാ​ന​ത്തു​ക​യും വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ളു​മാ​യി​രി​ക്കും വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും കേ​ളി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​യാ​ദ് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ടീ​മു​ക​ളാ​യി​രി​ക്കും ടൂ​ർ​ണ​മെ​ന്‍റി​ൽ മാ​റ്റു​ര​യ്ക്കു​ക. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കേ​ളി ന​ട​ത്തി​യ വോ​ളീ​ബോ​ൾ, ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ റി​യാ​ദി​ലെ പ്ര​വാ​സി സ​മൂ​ഹം വ​ള​രെ ആ​വേ​ശ​പൂ​ർ​വ്വ​മാ​ണ് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

ബ​ത്ഹ ക്ലാ​സ്‌​സി​ക് ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം കേ​ളി ര​ക്ഷാ​ധി​കാ​രി ആ​ക്റ്റിം​ഗ് സെ​ക്ര​ട്ട​റി സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത​യും ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി സ്വാ​ഗ​ത​വും പ​റ​ഞ്ഞു. കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സം​ഘാ​ട​ക സ​മി​തി പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നാ​യി കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, വൈ​സ് ചെ​യ​ർ​മാ·ാ​രാ​യി ജ​വാ​ദ് പ​രി​യാ​ട്ട്, മു​ജീ​ബ് റ​ഹ്മാ​ൻ ബ​ത്ത, ക​ണ്‍​വീ​ന​റാ​യി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ​മാ​രാ​യി ഹ​സ്‌​സ​ൻ പു​ന്ന​യൂ​ർ, നൗ​ഷാ​ദ്, ട്ര​ഷ​റ​ർ സു​നി​ൽ സു​കു​മാ​ര​ൻ, ടീം ​കോ​ഡി​നേ​റ്റ​ർ രാ​ജേ​ഷ് ചാ​ലി​യാ​ർ, ടെ​ക്നി​ക്ക​ൽ ക​ണ്‍​വീ​ന​ർ ഷ​റ​ഫ് ബാ​ബ്തൈ​ൻ, ഗ​താ​ഗ​ത ക​ണ്‍​വീ​ന​ർ സ​ഈ​ദ് ബ​ദി​യ, വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ ഹു​സൈ​ൻ മ​ണ​ക്കാ​ട്, പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ർ സ​തീ​ഷ് കു​മാ​ർ വ​ള​വി​ൽ, ഗ്രൗ​ണ്ട് മാ​നേ​ജ​ർ അ​ജി​ത് കു​ള​ത്തു​ർ, സ​ജ്ജാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന 301 അം​ഗ സം​ഘാ​ട​ക സ​മി​തി​യെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ പ്ര​ഭാ​ക​ര​ൻ ക​ണ്ടോ​ന്താ​ർ, ച​ന്ദ്ര​ൻ തെ​രു​വ​ത്ത്, സാം​സ്കാ​രി​ക വി​ഭാ​ഗം ക​ണ്‍​വീ​ന​ർ ഷാ​ജി റ​സാ​ഖ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. സം​ഘാ​ട​ക സ​മി​തി ക​ണ്‍​വീ​ന​ർ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട് ന​ന്ദി പ​റ​ഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത