• Logo

Allied Publications

Americas
മിസോറി സിറ്റി മേയർ തെരഞ്ഞെടുപ്പ്: വിജയം സുനിശ്ചിതമാക്കി റോബിൻ ഇലക്കാട്ട്
Share
ഹൂസ്റ്റൺ: ഹൂസ്റ്റൺ: നവംബർ എട്ടിന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ രണ്ടാം പ്രാവശ്യവും മിസ്സോറി സിറ്റി മേയറായി തിരഞ്ഞെടുക്കപ്പെട്ട് ചരിത്രസംഭവമാക്കാൻ റോബിൻ ഇലക്കാട്ട്.

സെപ്റ്റംബർ 29 നു വ്യാഴാഴ്ച വൈകുന്നേരം ആറിനു ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റി ഹാളിൽ തിങ്ങി നിറഞ്ഞു നിന്ന സദസിന്‍റെ മുമ്പിൽ റോബിൻ ഇലക്കാട്ടിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഔദ്യോഗിക കിക്ക്‌ ഓഫ് കർമ്മം നടത്തപ്പെട്ടു.

ഇലെക്ഷൻ ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച യോഗം സാമൂഹ്യ സാംസകാരിക മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് പ്രൗഢ ഗംഭീരമായി. പ്രത്യേകിച്ച് മുൻ നിര രാഷ്ട്രീയ നേതാക്കന്മാരും അമേരിക്കൻ വംശജരുടെ വലിയ ഒരു നിരയും ഒപ്പം മലയാളികളുടെ വൻ ജനാവലിയും കിക്ക് ഓഫിനെ ഉജ്വവലമാക്കി.

കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ പിന്തുണ എല്ലാവരിൽ നിന്നും നേടാനായത് മേയർ റോബിന്‍റെ മാത്രം പ്രത്യേകതയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റൺ ഓഫ് ആയെങ്കിൽ ഈ പ്രാവശ്യം വൻ ഭൂരിപക്ഷത്തോടുകൂടി ജയിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. നിരവധി വോളന്റീയർമാർ രാവും പകലും റോബിന്റെ പ്രചാരണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്.

അദ്ദേഹത്തിന്‍റെ നയങ്ങളുടെയും പ്രവർത്തനങ്ങളുടെയും വിലയിരുത്തലാകും പ്രധാനമായും നിർണായമാവുക. ഇന്ത്യൻ കമ്മ്യൂണിറ്റി പ്രത്യേകിച്ച് മലയാളികൾ ധാരാളം നിവസിക്കുന്ന മിസ്സോറി സിറ്റിയെ അമേരിക്കയിലെ തന്നെ ഏറ്റവും നല്ല നഗരങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആരും മാറി നിക്കാതെ തങ്ങളുടെ അവകാശമായ വോട്ട് രേഖപെടുത്തണമെന്നും നമ്മുടെ സാന്നിധ്യം ഏറ്റവും ആവശ്യമായ സമയത്തു അത് പ്രയയോജനപ്പെടുത്തണമെന്നും മേയർ മലയാളികളായ എല്ലാവരെയും ആഹ്വാനം ചെയ്തു.

രണ്ടു വർഷം കൊണ്ട് നഗരത്തിനുണ്ടായ അസൂയാർഹമായ നേട്ടങ്ങൾ എണ്ണിപറഞ്ഞുകൊണ്ടായിരുന്നു റോബിന്‍റെ പ്രസംഗം. പൊതുജനാരാഗ്യം, വിദ്യാഭ്യാസം, സുരക്ഷാ, അടിസ്ഥാന വികസന മേഖലകളിൽ വൻ വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. സിറ്റിയുടെ നികുതി നിരക്കുകൾ ചെറിയ തോതിലെങ്കിലും കുറയ്ക്കുവാൻ സാധിച്ചുവെന്നതും തന്റെ രണ്ടാം വട്ട വിജയത്തിന് കാരണമാകുമെന്ന് റോബിൻ അഭിമാനത്തോടെ പറഞ്ഞു. നിരവധി നേതാക്കൾ വിജയമാശംസിച്ചു സംസാരിച്ചു.

ഒക്ടോബർ 24 മുതൽ നവംബർ 4 വരെ നടക്കുന്ന ഏർലി വോട്ടിങ്ങിലും നവംബര് 8 നു നടക്കുന്ന തെരഞ്ഞെടുപ്പിലും മലയാളി സമൂഹത്തിനതിന്റെ ശക്തമായ പിന്തുണയും സഹകരണവും നൽകി മേയർ റോബിന്‍റെ രണ്ടാം വിജയം ചരിത്ര സംഭവമാകാനുള്ള ശ്രമത്തിലുള്ള ഹൂസ്റ്റനിലുള്ള മലയാളി സമൂഹം. മേയർ റോബിന്റെ വെബ്സൈറ്റ് : www. mayorrobin.com

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​