• Logo

Allied Publications

Middle East & Gulf
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി
Share
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ വെച്ച് പ്രകാശനം ചെയ്തു.

ഡി സി ബുക്ക്സ് സ്റ്റാൾ E41ൽ നടന്ന പ്രകാശന ചടങ്ങിൽ മലയാള മിഷന്‍ സൗദി ചാപ്റ്റര്‍ പ്രസിഡന്‍റും ലോക കേരള സഭ അംഗവുമായ എം എം നയീമില്‍ നിന്നും കേളി കുടുംബ വേദി സെക്രട്ടറിയും, മലയാള മിഷൻ റിയാദ് മേഖല സെക്രട്ടറിയും അധ്യാപികയുമായ സീബ കൂവോട് പുസ്തകം സ്വീകരിച്ചു. ഡി സി ബുക്‌സ് കുട്ടികൾക്കു വേണ്ടി തയ്യാറാക്കിയ അക്ഷരപാഠാവലികളാണ് ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സും’.

ഒക്ടോബര്‍ 8 വരെയാണ് റിയാദ് സാംസ്‌കാരിക മന്ത്രാലയം ഒരുക്കുന്ന റിയാദ് അന്താരാഷ്ട്ര പുസ്തകമേള നടക്കുന്നത്. ഡി സി ബുക്സ് മാനേജിങ് പാർട്ടണർ രവി ഡീസിയുടെ സാന്നിധ്യത്തിൽ നടന്ന പ്രകാശന ചടങ്ങിൽ കേളി ജോയിന്‍റ് ട്രഷറർ സുനിൽ സുകുമാരൻ, കേന്ദ്ര കമ്മറ്റി അംഗം സതീഷ് കുമാർ വളവിൽ, സുലൈ രക്ഷാധികാരി കൺവീനർ അനിരുദ്ധൻ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ്, കടുംബവേദി സെക്രട്ടറിയറ്റ് അംഗങ്ങളായ സുകേഷ് കുമാർ, ജയരാജ്, കടുംബവേദി അംഗങ്ങളായ ഗീത ജയരാജ്, അനു സുനിൽ എന്നിവർ സന്നിഹിതരായിരുന്നു.

പ്രവാസി ഭാരതീയ ദിവസ്: കുവൈറ്റ് ഇന്ത്യൻ എംബസിയിൽ വിളംബരം നടത്തി.
കുവൈറ്റ് സിറ്റി: 2023 ജനുവരി 8 മുതൽ 10 വരെ മധ്യപ്രദേശിലെ ഇൻഡോറിൽ നടക്കുന്ന പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന്‍റെ വിളംബരം നവംബർ 24 നു വൈകുന്നേരം കുവൈറ്റ
യൗവനം നിർമാണാത്മകമാകണം : അബു മുഹമ്മദ്.
കുവൈറ്റ് സിറ്റി: വെർച്യുൽ സാധ്യതകളും റോബോട്ടിക് സാങ്കേതിക വിദ്യയുമെല്ലാം ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു ലോകം സാധ്യമാക്കികൊണ്ടിരിക്കുന്ന ഇക്കാലത്ത്,
ചെക് ഇൻ സർവീസ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
അബുദാബി ∙ മിനാ ക്രൂസ് ടെർമിനലിലെ മൊറാഫിക് സിറ്റി ടെർമിനൽ ചെക് ഇൻ സർവീസ് സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഔപചാരികമായി
ആപ്പിൾ പേ സേവനം കുവൈറ്റിൽ ആരംഭിക്കുന്നു.
കുവൈറ്റ്: കുവൈറ്റില്‍ ആപ്പിൾ പേ സേവനം ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
കാൻസറിന് കാരണമാകുന്ന സൗന്ദര്യ സംവർദ്ധക വസ്തുക്കൾ കുവൈറ്റില്‍ നിരോധിച്ചു.
കുവൈറ്റ്: ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യസംവർദ്ധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈത്ത് വാണിജ്യ വ്യ