• Logo

Allied Publications

Delhi
പ്രവേശനോത്സവവും മലയാളം ക്ലാസ്സ്‌ ഉദ്ഘാടനവും ഒക്ടോബർ 5ന് ഗ്രേറ്റർ നോയിഡയിൽ
Share
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്‍റേയും കേരള അസോസിയേഷൻ, ഗ്രേറ്റർ നോയിഡയുടെയും സംയുക്താഭിമുഖ്യത്തിൽ ഗ്രേറ്റർ നോയിഡ ഡെൽറ്റ 3ലെ ജീസസ് ആൻഡ് മേരി സ്കൂളിൽ വിജയ ദശമി ദിനമായ ഒക്ടോബർ 5 ബുധനാഴ്ച രാവിലെ 11:30ന് മലയാള ഭാഷാ പഠനത്തിനുള്ള പ്രവേശനോത്സവവും മലയാളം ക്ലാസ്സിന്റെ ഉത്ഘാടനവും നടക്കും.

ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വൈസ് പ്രസിഡന്‍റും ഡിഎംഎയുടെ മലയാള ഭാഷാ പഠന കേന്ദ്രങ്ങളുടെ കോർഡിനേറ്ററുമായ രഘുനാഥൻ നായർ കെജി, ഡിഎംഎ ജനറൽ സെക്രട്ടറിയും മലയാളം മിഷൻ ഡൽഹി ഘടകം വൈസ് പ്രസിഡന്റുമായ ടോണി കെജെ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

ഭാഷാ പഠനത്തിനുള്ള പുസ്‌തകങ്ങളുടെ വിതരണവും ചടങ്ങിൽ നടത്തുമെന്ന് സംഘാടകൾ പറഞ്ഞു.

മലയാള ഭാഷാ പഠനത്തിനായി പേരുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള 28 കുട്ടികളെക്കൂടാതെ ഇനിയും മലയാളം ക്ലാസുകളിൽ ചേർന്ന് പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്കും ചടങ്ങുകളിൽ പങ്കെടുക്കുവാനും തുടർന്ന് പഠിക്കുവാനും അവസരം ഒരുക്കിയിട്ടുണ്ടന്ന് കേരള അസോസിയേഷൻ, ഗ്രേറ്റർ നോയിഡ പ്രസിഡന്റ്‌ ടിജി വിജയകുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 9910885828, 9818750868 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

രൂ​പ​ത ക​ലോ​ത്സ​വം: കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കയ്ക്ക് കി​രീ​ടം.
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത ക​ലോ​ത്സ​വം സാ​ന്തോം ഫെ​സ്റ്റി​ൽ കാ​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക കി​രീ​ടം നേ​ടി.
ഫ​രീ​ദാ​ബാ​ദ് ഡ​ൽ​ഹി രൂ​പ​ത​യു​ടെ ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഫാ. ​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ൽ ന​യി​ക്കും.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ11ാ​മ​ത് സാ​ന്തോം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ 2024 ഫെ​ബ്രു​വ​രി 10,11 തീ​യ​തി​ക​ളി​ൽ ന​ട​
ഡ​ല്‍​ഹി​യി​ല്‍ പെ​ട്രോ​ള്‍, ഡീ​സ​ല്‍ കാ​റു​ക​ള്‍​ക്കു​ള്ള നി​യ​ന്ത്ര​ണം നീ​ക്കി.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ സ്‌​റ്റേ​ജ് മൂ​ന്ന് പ്ര​കാ​രം പെ​ട്രോ​ള്‍, ഡീ​സ​ല്‍ വാ​ഹ​ന​ങ്ങ​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​
ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ സം​ഗീ​ത മ​ത്സ​രം: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് നോ​യി​ഡ ഒ​ന്നാ​മ​ത്.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ
സാ​ജ​ൻ മെ​മ്മോ​റി​യ​ൽ വ​ടം​വ​ലി മ​ത്സ​രം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ‌‌‌​യ്തു.
ന്യൂഡൽഹി: സി​ൻ​സി​യ​ർ ക്ല​ബ് മെ​ഹ്‌​റോ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ജ​ൻ മെ​മ്മോ​റി​യ​ൽ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ പോ​സ്റ്റ​ർ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക