• Logo

Allied Publications

Middle East & Gulf
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്
Share
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 വെള്ളിയാഴ്ച്ച മഹബുള്ള ഇന്നോവ ഇന്റർനാഷണൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

രാവിലെ 9:30 ന് ഫോക്ക് അംഗങ്ങൾക്കായി നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ മൂന്നാംഘട്ട മത്സരങ്ങളോടെ പരിപാടികൾ ആരംഭിക്കും. വൈകുന്നേരം നാലിനു സാംസ്കാരിക സമ്മേളനവും തുടർന്ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ്, ശിഹാബ് ഷാൻ , ഷബാന എന്നിവർ ചേർന്ന് നയിക്കുന്ന ഗാനമേളയും പ്രശസ്ത മെന്റലിസ്റ്റ് നിപിൻ നിരാവത്ത് അവതരിപ്പിക്കുന്ന മെന്റലിസം ഷോയും അരങ്ങേറും.

കണ്ണൂർ മഹോത്സവ വേദിയിൽ വെച്ച് ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഫോക്ക് അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണവും നടത്തുന്നതാണ്.

കഴിഞ്ഞ പതിനാല് വർഷമായി കണ്ണൂർ ജില്ലയിലെ വിവിധമേഖലകളിൽ സ്തുത്യർഹസേവനം/സമഗ്ര സംഭാവന ചെയ്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന ഗോൾഡൻ ഫോക്ക് അവാർഡിന് ഈ വർഷം കണ്ണൂർ ധർമ്മശാല മാതൃക അന്ധവിദ്യാലയത്തിന്റെ പ്രിൻസിപ്പൽ സി വി നാരായണൻ മാസ്റ്ററാണ് അർഹനായത്. ഈ മാസം കണ്ണൂരിൽ വച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് പതിനഞ്ചാമത് ഗോൾഡൻ ഫോക്ക് അവാർഡ് നൽകുന്നതാണ്.

ഡോ. സുകുമാർ അഴീക്കോടിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച്‌ കുവൈത്തിലെ രചന സാഹിത്യമേഖലയിലുള്ളവർക്കായി ഏർപ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് ശ്രീ. ധർമ്മരാജ് മടപ്പള്ളി അർഹനായി. കാപ്പി എന്ന നോവലാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ഗുരുസാഗര പുരസ്കാരം കണ്ണൂർ മഹോത്സവത്തിന്റെ വേദിയിൽ വെച്ച് അദ്ദേഹത്തിന് കൈമാറുന്നതാണ്.

പതിനേഴാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലയിലെ നാറാത്ത് സ്വദേശിനിയായ അജിതയ്ക്ക് നിർമ്മിച്ചു നൽകുന്ന ഭവനത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫോക്ക് പ്രസിഡന്‍റ് സേവ്യർ ആന്റണി, ജനറൽ സെക്രട്ടറി ലിജീഷ് പി, ട്രഷറർ രജിത്ത് കെ.സി, കണ്ണൂർ മഹോത്സവം ജനറൽ കൺവീനർ മഹേഷ് കുമാർ, അവാർഡ് കമ്മിറ്റി കൺവീനർ ജിതേഷ് എം.പി, വനിതാവേദി ചെയർപേഴ്സൺ സജിജ മഹേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Video Link : https://we.tl/tGr5K80SfzW

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി