• Logo

Allied Publications

Americas
22 സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ വിചാരണ ആരംഭിക്കുന്നു
Share
ഡാളസ്: വയോധികരായ 22 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി 49കാരനായ ബില്ലിയുടെ വിചാരണ ഡാളസില്‍ ഇന്നാരംഭിക്കും. 22 കൊലക്കേസുകളില്‍ ഏറ്റവും ഒടുവിലായി പ്രതിയുടെ ക്രൂരതക്കിരയായി ജീവന്‍ നഷ്ടപ്പെട്ട 87 വയസുള്ള മേരി ബ്രൂക്ക്‌സിന്‍റെ കേസാണ് ആദ്യമായി വിചാരണയ്‌ക്കെടുക്കുന്നത്.

മേരിയുടെ മരണം സ്വാഭാവികമാണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇതൊരു കൊലപാതകം ആണെന്നു കുടുംബാംഗങ്ങള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ ആണു കൊല നടത്തിയത് ബെല്ലിയാണെന്നു പോലീസ് കണ്ടെത്തിയത്. 2018ല്‍ ആണു പ്രതി അറസ്റ്റിലാകുന്നത്.

അറസ്റ്റിനെ തുടര്‍ന്നു ഡാളസ് പരിസരത്തു മരിച്ച വൃദ്ധ സ്ത്രീകളുടെ കേസുകള്‍ പുനഃപരിശോധനക്കു വിധേയമാക്കിയതോടെയാണ് ഇതിനെല്ലാം പുറകില്‍ ബില്ലിയാണെന്നു കണ്ടെത്തിയത്.

ഏപ്രില്‍ മാസം 81 വയസ്സുള്ള ലുകയ് ഹാരിസിനെ ശ്വാസം മുട്ടിച്ചു കൊന്ന കേസില്‍ ഇയാളെ പരോളില്ലാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. മേരി ബ്രൂക്ക്‌സിന്റെ കൊലക്കേസിലും ഇതേ ശിക്ഷ ലഭിക്കാനാണു സാധ്യത. ബില്ലിയുടെ ക്രൂരതക്കിരയായ മിക്കവരും അപ്പാര്‍ട്‌മെന്റിലോ ഇന്‍ഡിപെന്‍ഡന്റ് ലിവിങ് കമ്മ്യൂണിറ്റിലോ താമസിക്കുന്നവരായിരുന്നു.

കോളിന്‍ കൗണ്ടിയിലെ ഒന്‍പതു ക്യാപിറ്റല്‍ മര്‍ഡര്‍ കേസുകളിലും ബില്ലി വിചാരണ നേരിടേണ്ടതുണ്ട്.

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം ഇ​ന്ന് വെെ​കു​ന്നേ​രം.
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രെ​യ്റ്റ​ർ ഹൂ​സ്റ്റ​ണി​ന്‍റെ(​മാ​ഗ്) 2024ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​
സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന് ക​രു​ത്തു​റ്റ നേ​തൃ​ത്വം.
ഹൂ​സ്റ്റ​ൺ: സൗ​ത്ത് ഇ​ന്ത്യ​ൻ യു​എ​സ് ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സി​ന്‍റെ (എ​സ്ഐ​യു​സി​സി) 2024ലേ​ക്കു​ള്ള പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
കു​ണ്ട​റ അ​സോ​സി​യേ​ഷ​ൻ താ​ങ്ക്സ് ഗി​വിം​ഗ് ആ​ഘോ​ഷി​ച്ചു.
ഹൂ​സ്റ്റ​ൺ: കു​ണ്ട​റ അ​സോ​സി​യേ​ഷ​നി​ലെ കു​ടും​ബാം​ഗ​ങ്ങ​ൾ പെ​യ​ർ​ലാ​ന്‍റി​ലു​ള്ള മാ​ത്യു ജോ​ർ​ജു​കു​ട്ടി​യു​ടെ ഭ​വ​ന​ത്തി​ൽ കൂ​ടി താ​ങ്ക്സ് ഗി​വി​ങ്
ക്രൗ​ലി അ​പ​ക​ടം; മ​രി​ച്ച​ത് നാ​വി​ക​രാ​യ ന​വ​ദ​മ്പ​തി​ക​ൾ.
ക്രൗ​ലി: ചി​ഷോം ട്ര​യ​ൽ പാ​ർ​ക്ക്‌​വേ​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞു.
പണപ്പെരുപ്പം മറികടക്കാൻ അമേരിക്കൻ കുടുംബങ്ങൾ പ്രതിവർഷം 11,434 ഡോളർ കൂടി സന്പാദിക്കണമെന്ന് പഠനം.
ന്യൂ​യോ​ർ​ക്ക്: 2021 ജ​നു​വ​രി​യി​ലതിന് സ​മാ​ന​മാ​യ ജീ​വി​ത നി​ല​വാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധാ​ര​ണ കു​ടും​ബം പ്ര​തി​വ​ർ​ഷം 11,434 ഡോളർ അ​ധി​ക​മാ​യി ചെ​