• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്
Share
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു. സെപ്റ്റംബർ 28ന് സാൽമിയ സീനിയർ ബ്രാഞ്ചിൽ നടന്ന മേളയ്ക്ക് കുവൈറ്റിലെ വിവിധ ഇന്ത്യൻ സ്ക്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും സാക്ഷ്യം വഹിച്ചു.

മുബാറക് അൽ കബീർ മെഡിക്കൽ കോളജ് ആശുപത്രി സീനിയർ രജിസ്റ്റ്രാറും പ്രശസ്ഥ ന്യൂറോളജിസ്റ്റുമായ ഡോ. ഹുസൈൻ ദഷ്തി മുഖ്യാതിഥിയായിരുന്നു. ഐസിഎസ്കെ ബോർഡ് ചെയർമാൻ, സെക്രട്ടറി തുടങ്ങിയവർ മുഖ്യാതിഥിയെ എതിരേറ്റു.

ഐസിഎസ്കെ സീനിയർ പ്രിൻസിപ്പലും ചീഫ് അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ സ്വാഗതമാശംസിച്ചു. കുട്ടികളുടെ അറിവും സർഗ്ഗശേഷിയും അന്വേഷണത്വരയും ബഹുമുഖപ്രതിഭയും സൃഷ്ടിപരമായ കഴിവുകളും വെളിച്ചത്തു കൊണ്ടുവരാനും അഭിനന്ദിക്കാനുമുള്ള അവസരമാണ് ജ്ഞാനോത്സവത്തിലൂടെ ഒരുക്കുന്നത്.

വിദ്യാർത്ഥികാലത്ത് അവരുടെ ആത്മവിശ്വാസം നല്ലൊരു തലത്തിലേക്ക് ഉയർത്താൻ ജ്ഞാനോത്സവം പോലെയുള്ള ബൃഹത് സംരംഭങ്ങളിലൂടെ ഐസിഎസ്കെ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നവലോക നിർമ്മിതിക്ക് ഉതകും വിധം യുവതലമുറയെ വാർത്തെടുക്കുന്നതിനായി നവീന ആശയങ്ങളുടെ അവതരണത്തിലുടെ ഐസിഎസ്കെ എന്നും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. ജീവിതത്തിലുടനീളം സ്ഥിരോത്സാഹം നിലനിർത്താൻ അദ്ദേഹം വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു.

ഡോ. മുഹമ്മദ് ഹുസൈൻ ദഷ്തി ഗ്യാനോത്സവ് 2022 (ജ്ഞാനോത്സവം) ദീപം തെളിയിച്ച് ഔദ്യോഗികമായി ഉത്ഘാടനം ചെയ്തു. വിജയത്തിലേക്കുള്ള വഴി ക്ളേശഭരിതവും പ്രതിബന്ധസങ്കുലവുമാണെങ്കിലും കഠിനാദ്ധ്വാനവും അർപ്പണബോധവും ആത്മപ്രചോദനവും പ്രതിസന്ധികളെ വിജയകമായി തരണം ചെയ്യാനുള്ള ഊർജ്ജമാകുമെന്നും അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ വിദ്യാർത്ഥികളെ ഉത്ബോധിപ്പിച്ചു.

സ്വയം പ്രചോദിതരും കർമ്മോത്സുകരുമായ വിദ്യാർത്ഥികളെ ജീവിതവിജയത്തിൽ നിന്നും തടഞ്ഞുനിർത്താൻ ഒരു ശക്തികൾക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിജയവും അന്തിമല്ലെന്നും ഒരു പരാജയവും മാരകമല്ലെന്നും പരിശ്രമം തുടരാനുള്ള ദൃഢനിശ്ചയവും ആത്മധൈര്യവുമാണ് വേണ്ടതെന്നും അദ്ദേഹം തന്റെ ഉത്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്ക്കൂൾ മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് സംരംഭമായ കാമ്പസ് റേഡിയോ, 'റേഡിയോ മ്യൂസി'ന്റെ ലോഗോ പ്രകാശനവും ഡോ. മുഹമ്മദ് ഹുസൈൻ ദഷ്തി നിർവ്വഹിച്ചു.

ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ശ്രീ. ഷേക്ക് അബ്ദുൾ റഹ്മാൻ സ്ക്കൂളിന്റെ സ്നേഹോപഹാരം നൽകി ഡോ. മുഹമ്മദ് ഹുസൈൻ ദഷ്തിയെ ആദരിച്ചു.

ഐസിഎസ്കെ മ്യൂസിക് ബാന്‍റ് 'സ്വരാഞ്ജലി'യുടെയും ഏഷ്യാനെറ്റ് സൂപ്പർ 4 ജൂനിയർ താരവും വിദ്യാർത്ഥിനിയുമായ റൂത് ആൻ ടോബിയുടെയും സംഗീത വിരുന്നും ചടുലമായ നൃത്തച്ചുവടുകളാൽ വിസ്മയം തീർത്ത ഡാൻസ് ടീമും കാണികളുടെ മനം കവർന്നു. ഫാഷൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് ഒരുക്കിയ ഫാഷൻ ഷോയും ഹൃദ്യമായി.

ഐസിഎസ്കെ അമ്മാൻ ബ്രാഞ്ച് പ്രിൻസിപ്പൽ ശ്രീ. രാജേഷ് നായർ, കാർമ്മൽ സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ, ഗൾഫ് ഇന്ത്യൻ സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ്, ന്യൂ ഗൾഫ് ഇന്ത്യൻ സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ ഡോ. പ്രതാപ് ഫെലിക്സ്, ജാബ്രിയ ഇന്ത്യൻ സ്‌ക്കൂൾ പ്രിൻസിപ്പൽ ഡോ. അച്യുതൻ മാധവ്, ഇന്ത്യൻ പബ്ളിക് സ്ക്കൂൾ കുവൈറ്റ് പ്രിൻസിപ്പൽ ലൂസി എ. ചെറിയാൻ, കാർമ്മൽ സ്ക്കൂൾ കുവൈറ്റ് വൈസ് പ്രിൻസിപ്പൽ ശ്രീമതി. സരിതാ മൊണ്ടേറോ തുടങ്ങി വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിലെ പ്രഥമാദ്ധ്യാപകരും വിദ്വാഭ്യാസ ശാസ്ത്ര രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

ജ്ഞാനോത്സവ് പ്രോജക്റ്റ് ഡയറക്ടർ ശ്രീമതി. മുസ്സറത്ത് പാർക്കർ നന്ദി പറഞ്ഞു.
രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ കുവൈറ്റിലെ വിവിധ സ്ക്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉന്നതാധികാരികൾക്കുമായി പ്രദർശനം നടന്നു. വൈകിട്ട് 4.30 മുതൽ 8.30 വരെ ഐസിഎസ്കെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും ഇന്ത്യൻ സമൂഹത്തിനുമായി പ്രദർശനം തുറന്നുകൊടുത്തിരുന്നു.

വിദ്യാർത്ഥികൾ അവതരിപ്പിച്ച നൂതനാശയങ്ങളും പദ്ധതികളും വിദഗ്ധ സംഘം വിലയിരുത്തി മികച്ച മൂന്നു വകുപ്പുകൾക്ക് സമ്മാനങ്ങൾ നൽകി. പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹനമായി സർട്ടിഫിക്കറ്റുകളും നൽകി. ഭാവി ഗവേഷകർക്കും ശാസ്ത്ര വിജ്ഞാന കുതുകികൾക്കും ആവേശം പകർന്ന വേദിയായി 'ഗ്യാനോത്സവ് 2022'

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി