• Logo

Allied Publications

Americas
കോടിയേരി ബാലകൃഷ്ണന്‍റെ വേർപാടിൽ ഫോമ ദുഃഖം രേഖപ്പെടുത്തി
Share
ന്യുയോർക്ക്: സി.പി.എം. പോളിറ്റ് ബ്യുറോ അംഗവും സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ വേർപാടിൽ ഫോമാ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

കരുത്തനായ ഒരു നേതാവിനെയാണ് സംസ്ഥാനത്തിന് നഷ്ടമായത്. രാഷ്ട്രീയ ഭിന്നതകൾ ഉണ്ടെങ്കിലും എല്ലാവരുമായും മികച്ച ബന്ധം പുലർത്തിയിരുന്ന അപൂർവ വ്യക്തിത്വമായിരുന്നു ആദ്ദേഹമെന്ന് ഫോമാ പ്രസിഡന്‍റ് (202224) ഡോ. ജേക്കബ് തോമാസ്, സെക്രട്ടറി ഓജസ് ജോൺ , ട്രഷറർ ബിജു തോണിക്കടവിൽ, ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഫോമായുമായും വ്യക്തിപരമായി താനുമായും നല്ല ബന്ധം പുലർത്തിയിരുന്ന വ്യക്തി ആയിരുന്നു അദ്ദേഹമെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞു. തീരുമാനങ്ങൾ എടുത്താൽ അതിൽ ഉറച്ചു നിൽക്കാൻ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. ഏറെ വർഷങ്ങളായി അദ്ദേഹവുമായി ബന്ധമുണ്ടായിരുന്നു. അമേരിക്ക സന്ദർശിച്ചിട്ടുള്ള അദ്ദേഹം ഒട്ടേറെ അമേരിക്കൻ മലയാളികളുമായും നല്ല ബന്ധം പുലർത്തിയിരുന്നു. ഫോമാ സമ്മേളനത്തിന് പോകാൻ പാർട്ടിയുടെ മന്ത്രിമാരും മറ്റും അനുമതി തേടുമ്പോൾ അത് കയ്യോടെ അനുവദിക്കാനും അദ്ദേഹം മഹാമനസ്കത കാട്ടി.

കോടിയേരിയുടെ വേർപാട് കേരളത്തിൽ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ വലിയ വിടവ് സൃഷ്ഠിച്ചുവെന്ന് ഓജസ് ജോൺ പറഞ്ഞു. അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ അനുശോചിക്കുന്നതോടൊപ്പം വേർപെട്ട ആത്മാവിനു നിത്യശാന്തി നേരുകയും ചെയ്യുന്നു.

കാ​ൽ​ഗ​റി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ഡി​സം​ബ​ർ 26ന്.
കാ​ൽ​ഗ​റി: കാ​ൽ​ഗ​റി എ​ക്യു​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ(​സി​ഇ​എ​ഫ്) നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷം ’ഗ്ലോ​റി​യ 20
നി​ഷാ വ​ത്സ​രാ​ജ് ലൂ​യി​സി​യാ​ന റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്.
ന്യൂ​യോ​ർ​ക്ക്: മ​ന്ത്ര ലൂ​യി​സി​യാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി നി​ഷാ വ​ത്സ​രാ​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തു .
മു​ള​യു​മാ​യി പോ​ൾ വാ​ൾ​ട്ട് മ​ത്സ​ര​ത്തി​നെ​ത്തി​യ കാ​യി​ക താ​ര​ത്തി​ന് സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി.
ന്യൂ​യോ​ർ​ക്ക്: തി​രു​വ​ന്ത​പു​ര​ത്തെ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യി​ൽ പോ​ൾ വാ​ൾ​ട്ട് ചാ​ടാ​ൻ മ​ല​പ്പു​റം ആ​ല​ത്തൂ​ർ ഹ​യ​ർ സെ​ക്ക​ന്
കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ ഫി​ല​ഡ​ൽ​ഫി​യ കേ​ര​ള സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ.
ഫി​ല​ഡ​ൽ​ഫി​യ: ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് കു​വൈ​റ്റ് എ​യ​ർ​വേ​യ്സി​ന്‍റെ സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​വേ​ദ​നം ഓ​ർ​മ ഇ​ന്‍റ​ർ​
ലോ​ക​ത്തി​ലെ അ​ടു​ത്ത സാ​ന്പ​ത്തി​ക ശ​ക്തി ഇ​ന്ത്യ​യാ​യി​രി​ക്കും: ഐ​ബി​പി​സി.
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ലോ​ക​ത്തി​ന്‍റെ അ​ടു​ത്ത സാ​ന്പ​ത്തി​ക വ​ള​ർ​ച്ചാ യ​ന്ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ബി​സി​ന​സ് ആ​ൻ​ഡ് പ്രൊ​ഫ​ഷ​ണ​