• Logo

Allied Publications

Americas
ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഏ​ബ​ട്ട് റൂ​ർ​ക്കെ സം​വാ​ദം വെ​ള്ളി​യാ​ഴ്ച
Share
ഓ​സ്റ്റി​ൻ: ടെ​ക്സ​സ് ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്തേ​ക്ക് മൂ​ന്നാം ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന ഗ​വ​ർ​ണ​ർ ഗ്രോ​ഗ് ഏ​ബ​ട്ടും ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ യു​വ​നേ​താ​വും തീ​പ്പൊ​രി പ്രാ​സം​ഗി​ക​നു​മാ​യ ബെ​റ്റൊ ഒ ​റൂ​ർ​ക്കെ​യും ത​മ്മി​ലു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദം വെ​ള്ളി​യാ​ഴ്ച. എ​ഡി​ൻ​ബ​ർ​ഗ് റി​യൊ ഗ്രാ​ന്‍റ് വാ​ലി​യി​ലു​ള്ള ടെ​ക്സ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലാ​ണ് ഇ​രു​വ​രു​ടേ​യും സം​വാ​ദം. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു സം​വാ​ദ​ത്തി​ന്‍റെ ത​ൽ​സ​മ​യ പ്ര​ക്ഷേ​പ​ണം ടെ​ക്സ​സ് കൗ​ണ്ടി​ക​ളി​ലെ​ല്ലാം ടെ​ലി​വി​ഷ​നി​ലൂ​ടേ​യും റേ​ഡി​യോ​യി​ലൂ​ടേ​യും ശ്ര​വി​ക്കാം.

ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സം​സ്ഥാ​ന​മാ​യി അ​റി​യ​പ്പെ​ടു​ന്ന ടെ​ക്സ​സി​ൽ ഈ​യി​ടെ ന​ട​ത്തി​യ സ​ർ​വേ​ക​ൾ ഗ്രോ​ഗ് ഏ​ബ​ട്ടി​ന്‍റെ ലീ​ഡ് വ​ർ​ധി​ച്ചു​വ​രു​ന്ന​താ​യാ​ണ് ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ന​ട​ത്തി​യ സ​ർ​വേ 5043 ലീ​ഡാ​ണ് ഗ്രോ​ഗി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​മ്മി​ഗ്രേ​ഷ​ൻ, ഗ​ണ്‍​വ​യ​ല​ൻ​സ്, ഗ​ർ​ഭഛി​ദ്രാ​വ​കാ​ശം എ​ന്നി​വ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടും. ടെ​ക്സ​സ് ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ലും ഈ ​വി​ഷ​യ​ങ്ങ​ൾ ത​ന്നെ​യാ​യി​രി​ക്കും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​യെ​ന്നാ അ​ഭി​മു​ഖം നി​യ​ന്ത്രി​ക്കു​ന്ന പാ​ന​ൽ ജ​ർ​ണ​ലി​സ്റ്റു​ക​ളാ​യ ഗ്രോ​വ​ർ ജെ​ഫേ​ഴ്സ്, സ്റ്റീ​വ് സ്വീ​ർ​സ്റ്റ​ർ എ​ന്നി​വ​ർ പ​റ​യു​ന്നു.

ഇ​ത്ത​വ​ണ ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ടെ​ക്സ​സി​ൽ ന​ല്ലൊ​രു പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ങ്കി​ലും ഗ്രോ​ഗ് ഏ​ബ​ട്ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​നാ​വി​ല്ല എ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​ത്.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.