• Logo

Allied Publications

Europe
ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം വ​ർ​ണ​ശ​ബ​ള​മാ​യി
Share
ആ​ഷ്ഫോ​ർ​ഡ്: കെ​ന്‍റ് കൗ​ണ്ടി​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​നാ​യ ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 18ാമ​ത് ഓ​ണാ​ഘോ​ഷം(​ആ​റാ​ട്ട് 2022) ആ​ഷ്ഫോ​ർ​ഡ് സിം​ഗി​ൾ​ട്ട​ൻ വി​ല്ലേ​ജ് ഹാ​ളി​ൽ അ​ത്ത​പൂ​ക്ക​ള ച​മ​യ​ത്തോ​ടെ ആ​രം​ഭി​ച്ചു. തു​ട​ർ​ന്ന് പു​തി​യ​താ​യി ക​ട​ന്നു​വ​ന്ന അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ട്ട​തി​നു​ശേ​ഷം തൂ​ശ​നി​ല​യി​ൽ വി​ള​ന്പി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ന​ട​ത്ത​പ്പെ​ട്ടു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം മാ​വേ​ലി ന​ഗ​ർ ഹാ​ളി​ൽ നൂ​റോ​ളം പേ​രെ പ​ങ്കു​ടെ​പ്പ​ടി​ച്ചു​കൊ​ണ്ട്, 8 ഗാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ചു​വ​ടു​ക​ൾ വ​ച്ച ഫ്ളാ​ഷ്മോ​ബ്, അ​ന്പ​തോ​ളം ക​ലാ​കാ​രി​ക​ൾ പ​ങ്കെ​ടു​ത്ത മെ​ഗാ​തി​രു​വാ​തി​ര എ​ന്നി​വ അ​ര​ങ്ങേ​റി.

തു​ട​ർ​ന്നു ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജി​ബി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സു​പ്ര​സി​ദ്ധ വാ​ഗ്മി​യും പൊ​തു പ്ര​വ​ർ​ത്ത​ക​നും ബ്രി​സ്റ്റോ​ൾ ബ്രാ​ഡ്ലി സ്റ്റോ​ക്ക് കൗ​ണ്‍​സി​ൽ മേ​യ​ർ ടോം ​ആ​ദി​ത്യ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ൽ സെ​ക്ര​ട്ട​റി ട്രീ​സാ സു​ബി​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് സ​ജി കു​മാ​ർ ഗോ​പാ​ല​ൻ, ബെ​വ​ൻ ജ​സ്റ്റി​ൻ (യു​വ​ജ​ന പ്ര​തി​നി​ധി), അ​ലീ​ഷ സാം(​യു​വ​ജ​ന പ്ര​തി​നി​ധി) എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗം ന​ട​ത്തി. ജോ​മോ​ൻ, സോ​ണി ജേ​ക്ക​ബ്, റെ​ജി ജോ​സ്, മാ​വേ​ലി​യാ​യ ശ്യാം ​എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ ടോം ​ആ​ദി​ത്യ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മോ​ൻ പൊ​ന്നാ​ട ചാ​ർ​ത്തു​ക​യും പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജി​ബി, ജോ. ​സെ​ക്ര​ട്ട​റി റെ​ജി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​സോ​സി​യേ​ഷ​ന്‍റെ ഉ​പ​ഹാ​രം ന​ൽ​കി​യും ആ​ദ​രി​ച്ചു. രാ​ജി തോ​മ​സ് നി​യ​ന്ത്രി​ക്കു​ക​യും സോ​ണി ജേ​ക്ക​ബ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇം​ഗ്ല​ണ്ടി​ന്‍റെ ഉ​ദ്യാ​ന​മാ​യ കെ​ന്‍റി​ലേ​യും കേ​ര​ള​നാ​ടി​ന്‍റെ ചാ​രു​ത​യാ​ർ​ന്ന സു​ന്ദ​ര​ദൃ​ശ്യ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യു​ള്ള എ​എം​എ​യു​ടെ അ​വ​ത​ര​ണ​ത്തി​നു​ശേ​ഷം അ​ന്പ​തോ​ളം ക​ലാ​കാ​രി​ക​ൾ ചേ​ർ​ന്ന​വ​ത​രി​പ്പി​ച്ച രം​ഗ​പൂ​ജ​യ്ക്ക് തു​ട​ക്ക​മാ​യി.

ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, നാ​ടോ​ടി​നൃ​ത്തം, സ്കി​റ്റു​ക​ൾ സി​നി​മാ​റ്റി​ക്ക് ഡാ​ൻ​സ്, തി​രു​വാ​തി​ര എ​ന്നി​വ ആ​റാ​ട്ട് 2022ന്‍റെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ ക​ര​ളി​ലും മ​ന​സി​നും കു​ളി​ര​ല​ക​ൾ ഉ​ണ​ർ​ത്തി​യെ​ന്ന് കാ​ണി​ക​ൽ ഒ​ന്ന​ട​ങ്കം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ത്രി 10.30 ഓ​ടെ ജെ​ന്‍റി​ൽ ബേ​ബി​യു​ടെ ഡി​ജെ​യ്ക്കു​ശേ​ഷം പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു. ആ​റാ​ട്ട്2022 മ​ഹാ​വി​ജ​യ​മാ​ക്കി തീ​ർ​ത്ത എ​ല്ലാ​വ​ർ​ക്കും പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​ണ്‍​സ​ൻ മാ​ത്യൂ​സ് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും വ​രാ​നി​രി​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും നി​ർ​ലോ​ഭ​മാ​യ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ചാൾസ് രാജാവ് ഗുരുദ്വാര സന്ദർശിച്ചു.
ല​ണ്ട​ൻ: ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വ് ല​ണ്ട​നു സ​മീ​പം ലൂ​ട്ട​നി​ലെ സി​ക്ക് ഗു​രു​ദ്വാ​ര സ​ന്ദ​ർ​ശി​ച്ചു.
ജ​ർ​മ​നി​യി​ലേ​ക്കു​ള്ള വി​സാ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ട്ട​റി​ഞ്ഞ് മ​ന്ത്രി ബെ​യ​ർ​ബോ​ക്ക്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​മ​സ്റ്റ​റി​ന്‍റെ തു​ട​ക്കം ന​ഷ്ട​പ്പെ​ടി​ല്ല.
ബ​ർ​ലി​ൻ: ഇ​ന്ത്യ സ​ന്ദ​ർ​ശി​യ്ക്കു​ന്ന ജ​ർ​മ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി അ​ന്ന​ലീ​ന ബെ​യ​ർ​ബോ​ക്ക് ഇ​ന്ത്യ, യു​എ​സ്എ, ജ​ർ​മ​നി എ​ന്നി​വ​യു​ടെ ഇ​ന്തോ
ബ്രി​ട്ട​നി​ൽ ഇ​ന്ത്യൻ ഇ വി​സ പു​ന:​സ്ഥാ​പി​ച്ചു.
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് പൗ​രന്മാർ​ക്ക് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഇ​വീ​സ (ഇ​ല​ക്ട്രോ​ണി​ക് വി​സ) പു​നഃ​സ്ഥാ​പി​ച്ചു.
യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ പ​ത്താം വാ​ർ​ഷി​ക ആ​ഘോ​ഷം ജ​നു​വ​രി 14ന്.
ബ്രി​സ്റ്റോ​ൾ: പ്ര​മു​ഖ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ യു​ണൈ​റ്റ​ഡ് ബ്രി​സ്റ്റോ​ൾ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ക​യാ​ണ്.
ജര്‍മന്‍ വിദേശകാര്യമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം ചരിത്രമായി.
ബര്‍ലിന്‍: ജര്‍മ്മനിയുടെ വിദേശകാര്യ മന്ത്രി അന്നലീന ബെയര്‍ബോക്ക് ദ്വിദിന സന്ദര്‍ശനത്തിനായി ഡിസംബര്‍ 5 ന് ന്യൂഡല്‍ഹിയിലെത്തി കേന്ദ്രവിദേശകാര്യ മന്ത്രി