• Logo

Allied Publications

Americas
മാർ ജോയി ആലപ്പാട്ടിന്‍റെ സ്ഥാനാരോഹണം ഓക്ടോബർ ഒന്നിനു ശനിയാഴ്ച
Share
ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രുപതയുടെ രണ്ടാമത്തെ മെത്രാനായ മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹാണ ചടങ്ങിന്‍റെ വിജയത്തിനായി വിവിധ കമ്മറ്റികൾ അക്ഷീണം പ്രയത്നിച്ചു വരുന്നു.

പരിശുദ്ധ തിരുകർമ്മങ്ങൾക്ക് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം കൊടുക്കുമ്പോൾ, രുപതായുടെ പ്രഥമ മെത്രാനും അന്നേ ദിവസം സ്ഥാനം ഒഴിയുന്ന മാർ ജേക്കബ് അങ്ങാടിയത്തും, ജോയി ആലപ്പാട്ട് പിതാവിന്‍റെ ജന്മസ്ഥലമായ ഇരിഞ്ഞാലകുട രൂപതായുടെ മെത്രാനായ മാർ പോളി കണ്ണുക്കാടനും സഹ കാർമ്മികരായിരിക്കും.

ഒന്നാം തിയതി രാവിലെ 8.30 ന് മാർതോമ സ്ലിഹാ കത്തീഡ്രൽ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാത്ഥനാ മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കുന്നു. ഈ അവസരത്തിൽ വിശിഷ്ട വ്യക്‌തികളും, ബഹുമാനപ്പെട്ട സന്യാസിനികളും, ദൈവജനവും ദേവലായത്തിൽ തങ്ങളുടെ സ്ഥാനങ്ങളിൽ ഇരിക്കേണ്ടതാണ്.

തദവസരത്തിൽ രൂപതയെക്കുറിച്ചും, മാർ ജോയി ആലാപ്പാട്ടിനെക്കുറിച്ചും ഫാ. ജോൺസ്റ്റി തച്ചാറയും, ഷാരോൺ തോമസും വിവരിക്കുന്നതായിരിക്കും. പ്രദക്ഷിണത്തിന് അണിനിരക്കുന്ന 18 മെത്രാൻമാരെയും നൂറിലധികം വൈദികരെയും ദൈവതിരുസന്നിധിയിൽ അർപ്പിച്ചുകൊണ്ട് , വേദപാഠ വിദ്യാഥികൾ പേപ്പൽ പതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരക്കും.

താഴെ കൊടുത്തിരിക്കുന്ന ബിഷപ്പുമാരും, ആർച്ച്ബിഷപ്പുമാരും ഈ വിശുദ്ധ കർമ്മത്തിൽ പങ്കെടുക്കുന്നതായിരിക്കും.

മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി
അപോസ്റ്റിലിക് നുൻസിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റഫർ പിയറെ
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
മാർ പോൾ കണ്ണൂക്കാടൻ
മാർ ജോർജ് രാജേന്ദ്രൻ
മാർ സ്റ്റീഫൻ ചിറപ്പണത്ത്
മാർ ജോസഫ് സ്രാമ്പിക്കൽ
മാർ ജോസ് കല്ലുവേലിൽ
ബിഷപ്പ് ഫിലിപ്പോസ് സ്റ്റെപാനോ
ബിഷപ്പ് ഫ്രാൻസിസ് കാലബട്
ബിഷപ്പ വെനെഡിക്ട് അലെക് സ്ലൈച്ക്
മാർ ജേക്കബ് അങ്ങാടിയത്ത്
മാർ ജോയ് ആലപ്പാട്ട്
ബിഷപ്പ് മിഖായേൽ മാക് ഗ്വെൻ
ബിഷപ്പ് മിലൻ ലാച് എസ്.ജെ
ബിഷപ്പ് എമിരറ്റസ് ലബ്ബക് പ്ലാസിഡോ റോഡ്രിഗ്സ് സിഎംഎഫ്
ബിഷപ്പ് ജെഫ്രി സ്കോട്ട്
ബിഷപ്പ് കുർട് ബുർനെട്
ബിഷപ്പ് റോബർട്ട് ജെറാൾഡ് കേസി

9:00 മണിക്ക് തുടങ്ങുന്ന ഭക്തിനിർഭരമായ പ്രദക്ഷിണം, 9.30 ന് ദേവലായത്തിൽ പ്രവേശിച്ച് തിരുകർമ്മങ്ങൾ ആരംഭിക്കുന്നതായിരിക്കും.

കത്തീഡ്രല്‍ ദോവാലയത്തിന്റെ വികാരിയും വികാരി ജനറലുമായ ഫാ. തോമസ് കടുകപ്പിള്ളി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായിരിക്കും. തുടർന്ന് അപ്പസോതിലിക് ന്യൂൺഷിയോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫി പിയാറെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപ്പാപ്പായുടെ നിയമന ഉത്തരവ് വായിക്കും. തദവസരത്തിൽ നിയമന ഉത്തരവ് രുപതയുടെ ചാൻസലർ ഡോ. ജോർജ് ദാനവേലിയച്ചൻ മലയാളത്തിലേക്ക് തർജ്മ ചെയ്യും. കൽദായ മെത്രാൻ ഫ്രാൻസിസ് കലാബട്ട് സുവിശേഷ പ്രഘോഷണം നടത്തും.

11.30 ന് സമാപിക്കുന്ന തിരുകർമ്മങ്ങൾക്കു ശേഷം മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണം ചെയ്യപ്പെട്ട ജോയി ആലാപ്പാട്ട് പിതാവിന് ആശംസകൾ അർപ്പിക്കും. അതിനുശേഷം മാർ ജേക്കബ് അങ്ങാടിയത്ത് ദൈവം തന്ന പരിപാലനത്തിനും, സഹകരിച്ചു കൂടെ പ്രവർത്തിച്ച സഹപ്രവർത്തകർക്കും, ദൈവജനത്തിനും നന്ദി പ്രകാശിപ്പിക്കും.

ദൈവം എൽപ്പിച്ച ഉത്തരവാദിത്വങ്ങൾ ദൈവഹിതമനുസരിച്ച് പ്രവർത്തിക്കാൻ സഹപ്രവർത്തകരുടെ സഹായങ്ങൾ അഭ്യർത്ഥിച്ച്, തിരുകർമങ്ങൾക്കായി എത്തിച്ചേർന്ന എല്ലാവർക്കും മാർ ജോയി ആലപ്പാട്ട് നന്ദി പ്രകാശിപ്പിക്കുന്നതോടെ പ്രധാന തിരുകർമ്മങ്ങൾക്ക് സമാപനം കുറിക്കും.

ദൃശ്യ മാധ്യമങ്ങൾക്കും, അച്ചടി മാധ്യമങ്ങൾക്കും, ഫോട്ടോഗ്രാഫറമാർക്കും പ്രത്യേകം സ്ഥലം പരിമിതിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലും, ഇംഗ്ലീഷിലിമുള്ള ഗായകസംഘം ഈ തിരുകർമങ്ങൾ ഭക്തിനിർഭരമാക്കുന്നതായിരിക്കും. ദൈവജനത്തിന് ഈ തിരുകർമ്മങ്ങൾ ഭക്തിപൂർവം, സജീവമായി പങ്കെടുക്കുന്നതിനായി തിരുകർമ്മങ്ങൾ നാർത്തക്സിലും, ബേസ്മെന്റിലും പാരിഷ്ഹാളിലും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. ശാലോം ടി.വി. ഈ തിരുകർമ്മങ്ങൾ തൽസമയം ലോകം മുഴുവനും സംക്ഷേപണം ചെയ്യുന്നതായിരിക്കും.

ഉച്ചയ്ക്ക് 12 മുതൽ 1.30 വരെ കത്തീഡ്രലിന്‍റെ അടുക്കളയിൽ പാചകം ചെയ്ത രുചികരമായ ഭക്ഷണം എല്ലാവർക്കും നൽകുന്നതായിരിക്കും. ഭക്ഷണത്തിനായി വലിയ ക്രമികരണങ്ങളാണ് ചെയ്തിരിക്കുന്നത്. രാവിലെ 9.30 മുതൽ പരിപാടികൾ അവസാനിക്കുന്നതുവരെ എല്ലാർക്കും പ്രത്യേകം തായാറാക്കിയിരിക്കുന്ന ടെന്‍റിൽ വെള്ളം, ചായ, കാപ്പി, ശീതള പാനിയങ്ങൾ, ലഘുഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ബിഷപ്പുമാർക്കും, സാന്യാസിനികൾക്കും, വൈദികർക്കും, വിശിഷ്ടവ്യക്തികൾക്കും അൽഫോൺസാ ഹാളിൽ പ്രത്യേകം ഭക്ഷണം ക്രമികരിക്കുന്നതായിരിക്കും. ദൈവജനത്തിന് ഉച്ചഭക്ഷണം ക്രമികരിച്ചിരിക്കുന്നത് ദേവാലയത്തിന് പുറത്ത് പ്രത്യേകം തായാറാക്കിയ ടെന്‍റിലായിരിക്കും.

ദോവലായത്തിനകത്തും, പുറത്തും വൈദ്യസഹായത്തിനായി പ്രത്യേകം ഏർപ്പാടുകൾ ഉണ്ടായിരിക്കുന്നതാണ്. തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ വരുന്നവർ കത്തിഡ്രലിൽ ആളുകളെ ഇറക്കിയതിനു ശേഷം പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന പരിസരത്തെ നാല് സ്കുളുകളിൽ വാഹനം പാർക്ക് ചെയ്ത ശേഷം ദേവലായത്തിലേക്ക് തിരികെ വരേണ്ടതാണ്. സ്കൂളിൽ നിന്ന് ദേവാലയത്തിലേക്കും, തിരിച്ചും,വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഉച്ചയ്ക്ക് ഒന്നിനു പാരിഷ് ഹാളിൽ ആരംഭിക്കുന്ന പൊതുപരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്തുകൊണ്ട് , സർവശക്തനായ ദൈവത്തിന്‍റെ നേരെ കൈകൾ കൂപ്പി, കത്തിഡ്രൽ ടീം അവതരിപ്പിക്കുന്ന പ്രാർത്ഥനാ ഡാൻസ് ഉണ്ടായിരിക്കൂന്നതാണ്. അവിടെ കൂടിയിരിക്കുന്ന എല്ലാവരെയും ചിക്കാഗോ രുപതായുടെ പേരിൽ സ്വാഗതം ചെയ്യുന്നത് വികാരി ജനറലായ ഫാ. തോമസ് മുളവനാലായിരിക്കും. പ്രശസ്തവ്യക്തികളും, പ്രത്യേക ക്ഷണിതാക്കാളും യോഗത്തിൽ സംസാരിക്കുന്നതായിരിക്കും.

രൂപതയിലെ വൈദികർ ജോയി പിതാവിന് ആശംസകൾ അർപ്പിച്ചുകൊണ്ട് ഗാനം ആലപിക്കുന്നതായിരിക്കും. ഈ അവസരത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങൾ ജോയി പിതാവിന് ആത്മീയ പൂച്ചെണ്ട് നൽകി ആദരിക്കുന്നതാണ്. അത്താടിയത്ത് പിതാവിന്റേയും, ജോയി പിതാവിന്റെയും മുപടി പ്രസംഗത്തിനു ശേഷം എല്ലാവർക്കും നന്ദി പ്രകാശിപ്പിക്കുന്നത് സ്ഥാനാരോഹണ കമ്മറ്റിയുടെ ജനറൽ കോഓർഡിനേറ്ററായ ജോസ് ചാമക്കാലയാണ്. കത്തീഡ്രൽ ഗായക സംഘം ആലപിക്കുന്ന ഗാനത്തോടെ പരിപാടികൾക്ക് സമാപനം കുറിക്കും.

ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.