• Logo

Allied Publications

Americas
ശമ്പളവര്‍ധനവ് ആവശ്യപ്പെട്ട് വിമാന ജോലിക്കാര്‍ പിക്കറ്റിംഗ് നടത്തി
Share
ലവ് ഫീല്‍ഡ് (ഡാളസ്): സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ജീവനക്കാര്‍ ശബള വര്‍ധനവും, ജോലിസ്ഥിരതവും ആവശ്യപ്പെട്ട് രാജ്യം ഒട്ടാകെ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഡാളസ് ലവ് ഫീല്‍ഡ് വിമാനത്താവളത്തില്‍ പിക്കറ്റിംഗ് നടത്തി.

രാവിലെ തുടങ്ങിയ പിക്കറ്റിംഗിനെ തുടര്‍ന്ന് നിരവധി ഫ്ളൈറ്റുകള്‍ കാന്‍സല്‍ ചെയ്യുകയോ, നീട്ടിവെക്കുകയോ ചെയ്തത് വിമാനയാത്രക്കാരെ വലച്ചു. പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തി ഏകദേശം 500 ഓഫ് ഡ്യൂട്ടി ഫ്ളൈറ്റ് അറ്റൻഡര്‍മാരും, ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ അംഗങ്ങളുമാണ് പിക്കറ്റിംഗില്‍ പങ്കെടുത്തത്.

ഡാളസ് ആസ്ഥാനവുമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ 18000 ഫ്ളൈറ്റ് അറ്റൻഡര്‍മാരെയാണ് യൂണിയന്‍ പ്രതിനിധാനം ചെയ്യുന്നത്. ജീവനക്കാരുടെ അഭാവംമൂലം 24 മണിക്കൂര്‍ ജോലിയെടുക്കേണ്ടിവരുന്നുവെന്നും, വീടുകളില്‍ കൃത്യ സമയങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

കോവിഡിനുശേഷം നൂറുകണക്കിന് ഫ്ളൈറ്റുകള്‍ സര്‍വീസ് ആരംഭിച്ചതിനെ തുടര്‍ന്ന് ജീവനക്കാരുടെ ലഭ്യത കുറഞ്ഞുവെന്നും ജോലിഭാരം വര്‍ധിച്ചുവെന്നുതും അധികൃതര്‍ പരിഗണിക്കുന്നില്ലെന്നും യൂണിയന്‍ നേതാക്കള്‍ പരാതിപ്പെട്ടു. ഫെഡറല്‍ മീഡിയേറ്റര്‍മാരുടെ ഇടപെടല്‍ സമരം ഒത്തുതീര്‍പ്പാക്കുന്നതിനാവശ്യമാണെന്നും യൂണിയന്‍ വക്താക്കള്‍ പറഞ്ഞു.

ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്
യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ചെ​ങ്ക​ട​ലി​ൽ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ് യു​ദ്ധ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ അ​റി
കാ​പ്പി​റ്റ​ൾ ക​ലാ​പം: ഒ​ളിം​പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന കാ​പ്പി​റ്റ​ൾ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ യു​എ​സ് നീ​ന്ത​ൽ താ​ര​വും ഒ​ളിം​പി​ക് സ്വ​ർ​ണ
എം.​എം. തോ​മ​സ് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സ്: ഉ​ഴ​വൂ​ർ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ എം.​എം. തോ​മ​സ് (തോ​മ​സ് സാ​ർ 83) ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
സൂ​സ​ൻ കു​രു​വി​ള അ​ന്ത​രി​ച്ചു.
പ​ത്ത​നം​തി​ട്ട: വ​ള​ഞ്ഞ​വ​ട്ടം മ​ണ​ത്ര പ​രേ​ത​നാ​യ എം. ​പി. കു​രു​വി​ള​യു​ടെ ഭാ​ര്യ സൂ​സ​ൻ കു​രു​വി​ള (85) അ​ന്ത​രി​ച്ചു.