• Logo

Allied Publications

Middle East & Gulf
എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റി​ന് പു​തു സാ​ര​ഥി​ക​ൾ
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്ത​ന മി​ക​വു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ സാ​ര​ഥി കു​വൈ​റ്റ്, 2005 ൽ ​രൂ​പീ​ക​രി​ച്ച എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ആ​ന്‍റ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഓ​ഫ് സാ​ര​ഥി കു​വൈ​റ്റ് പ​തി​നാ​റാം വാ​ർ​ഷി​ക പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

സെ​പ്റ്റം​ബ​ർ 23 വെ​ള്ളി​യാ​ഴ്ച ചെ​യ​ർ​മാ​ൻ സു​രേ​ഷ് കെ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക​പൊ​തു​യോ​ഗം സാ​ര​ഥി പ്ര​സി​ഡ​ന്‍റ് സ​ജീ​വ് നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യി​ലെ യൂ​ണി​ഫോം​ഡ് സ​ർ​വീ​സു​ക​ളി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ളും ഉ​ന്ന​ത പ​ദ​വി​ക​ളും ല​ഭ്യ​മാ​ക്ക​ത്ത​ക്ക നി​ല​യി​ൽ കൂ​ടു​ത​ൽ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ക​യും വി​വി​ധ ജി​ല്ല​ക​ൾ​ക്കൊ​പ്പം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കോ​ഴ്സ്ക​ൾ പ​ഠി​ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കു​ക, ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തും തൊ​ഴി​ൽ മേ​ഖ​ല​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ പ​രി​ശീ​ല​ന​കോ​ഴ്സു​ക​ളു​ടെ അ​ന​ന്ത​മാ​യ സാ​ധ്യ​ത​ക​ളെ ചേ​ർ​ത്തു​വെ​ച് സാ​ര​ഥി ട്ര​സ്റ്റ് ന​ട​ത്തു​ന്ന സാ​ര​ഥി സെ​ൻ​റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് (SCFE) ന് ​കേ​ര​ള​ത്തി​ന് അ​ക​ത്തും പു​റ​ത്തും കൂ​ടു​ത​ൽ ശാ​ഖ​ക​ൾ ആ​രം​ഭി​ച്ചു​കൊ​ണ്ട് വി​പു​ലി​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും സാ​ര​ഥി​യു​ടെ ല​ക്ഷ്യ​മാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സൂ​ചി​പ്പി​ച്ചു.

എ​സ​സി​എ​ഫ്ഇ​യി​ൽ നി​ന്നും പ​രി​ശീ​ല​നം നേ​ടിNEET, JEE (Main), MNS 90 ശ​ത​മാ​നം വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ക്കു​ക​യും കൂ​ടാ​തെ, വി​ദേ​ശ​രാ​ജ്യ​ത്തെ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ​ക്കും സ്വ​ദേ​ശ​ത്തും ഒ​രു​പോ​ലെ പ്രൊ​ഫ​ഷ​ണ​ൽ സെ​ല​ക്ഷ​ൻ ഡി​സൈ​ൻ ചെ​യ്ത പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു.

2021 2022 ലെ ​വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​റും ട്ര​ഷ​റ​ർ ലി​വി​ൻ രാ​മ​ച​ന്ദ്ര​ൻ സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

എ​സ്‌​സി​എ​ഫ്ഇ​യി​ൽ മി​ക​ച്ച സേ​വ​നം അ​നു​ഷ്ടി​ച്ച​തി​നു എ​സ്‌​സി​എ​ഫ്ഇ ചെ​യ​ർ​മാ​ൻ അ​ഡ്വ.​എ​ൻ എ​സ് അ​ര​വി​ന്ദാ​ക്ഷ​ൻ, എ​സ്‌​സി​എ​ഫ്ഇ ഡ​യ​റ​ക്ട​ർ കേ​ണ​ൽ എ​സ് വി​ജ​യ​ൻ, എ​സ്‌​സി​എ​ഫ്ഇ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റ് വിം​ഗ് ക​മാ​ൻ​ഡ​ർ പോ​ൾ എം ​വ​ർ​ക്കി എ​ന്നി​വ​ർ​ക്ക് സാ​ര​ഥി പ്ര​സി​ഡ​ന്‍റ് ശ്രീ ​സ​ജീ​വ് നാ​രാ​യ​ണ​ൻ പ്ര​ശം​സാ ഫ​ല​കം ന​ൽ​കി ആ​ദ​രി​ച്ചു.

202224 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ചീ​ഫ് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ അ​ഡ്വ. എ​ൻ എ​സ് അ​ര​വി​ന്ദാ​ക്ഷ​ൻ, റി​ട്ടേ​ണി​ങ് ഓ​ഫീ​സ​ർ​മാ​രാ​യ ​സ​തീ​ഷ് പ്ര​ഭാ​ക​ര​ൻ, ​ഉ​ദ​യ​ഭാ​നു ബി ​എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ​തെര​ഞ്ഞെ​ടു​ത്തു .

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ചെ​യ​ർ​മാ​ൻ എ​ൻ.​എ​സ്. ജ​യ​കു​മാ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ ​സി.എ​സ്. വി​നോ​ദ്കു​മാ​ർ, സെ​ക്ര​ട്ട​റി ജി​തി​ൻ​ദാ​സ് സി.ജി, ജോ​സെ​ക്ര​ട്ട​റി മു​രു​ക​ദാ​സ് വി ​കെ, ട്ര​ഷ​റ​ർ ലി​വി​ൻ രാ​മ​ച​ന്ദ്ര​ൻ, ജോ. ​ട്ര​ഷ​റ​ർ ബി​നു​മോ​ൻ എം .കെ. എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് അം​ഗ​ങ്ങ​ളാ​യി സ​ജീ​വ് പി.ആ​ർ, സ​തീ​ശ​ൻ ശ്രീ​ധ​ര​ൻ, ദി​നു ക​മ​ൽ, വാ​സു​ദേ​വ​ൻ സി, ​വി​പി​ൻ നാ​ഥ് സി.വി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ട്ര​സ്റ്റി​നെ ആ​തു​ര​സേ​വ​ന രം​ഗ​ത്ത് കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നും ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് നി​ര​വ​ധി കു​ട്ടി​ക​ൾ​ക്ക് ഉ​ന്ന​ത ജോ​ലി​സാ​ധ്യയത​ക​ൾ നേ​ടി​കൊ​ടു​ക്കാ​ൻ സാ​ധി​ച്ച ട​ഇ​എ​ഋ​യെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ൽ എ​ത്തി​ക്കാ​നും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​കു​വാ​ൻ പു​തി​യ ഭ​ര​ണ​സ​മി​തി ക​ഠി​ന​ശ്ര​മം ന​ട​ത്തു​മെ​ന്നും നി​യു​ക്ത ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ബി​ജു സി ​വി, ട്ര​ഷ​റ​ർ ​അ​നി​ത് കു​മാ​ർ ബി, SCFE ചെ​യ​ർ​മാ​ൻ അ​ഡ്വ. എ​ൻ എ​സ് അ​ര​വി​ന്ദാ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ കേ​ണ​ൽ എ​സ് വി​ജ​യ​ൻ, വ​നി​താ വേ​ദി ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രീ​ത സ​തീ​ഷ്, മ​റ്റ് പ്ര​മു​ഖ​വ്യ​ക്തി​ത്വ​ങ്ങ​ളും പു​തി​യ ഭ​ര​ണ​സ​മ​തി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു. യോ​ഗ​ത്തി​ന് ജോ.​സെ​ക്ര​ട്ട​റി ബി​നു​മോ​ൻ എം .കെ. സ്വാ​ഗ​ത​വും ജോ.​ട്ര​ഷ​റ​ർ മു​രു​ക​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.
ചോ​ക്ലേ​റ്റ് കൊ​ടു​ത്തി​ല്ല! ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​നോ​ട് പ​രി​ഭ​വി​ച്ച് ആ​റു​വ​യ​സു​കാ​രി.
അ​ബു​ദാ​ബി: ഇ​ത്തി​ഹാ​ദ് എ​യ​ർ​വേ​സി​ൽ യാ​ത്ര​ചെ​യ്ത ആ​റു​വ​യ​സു​കാ​രി​യു​ടെ പ​രാ​തി ലോ​ക​മെ​ങ്ങും പാ​ട്ടാ​യി.
പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​വും സാ​ഹോ​ദ​ര്യ​വും ഊ​ട്ടി​യു​റ​പ്പി​ച്ച് വെ​ൽ​കെ​യ​ർ ഈ​ദ് ല​ഞ്ച്.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫ​യ​റി​ന്‍റെ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ വെ​ൽ​കെ​യ​ർ ഈ​ദ് ദി​ന​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ​റി​നി​ലെ പ്ര​വാ​സി​ക​ൾ​ക്ക
ജൂ​ബി​ലി വേ​ദ മ​ഹാ​വി​ദ്യാ​ല​യ​ത്തി​ന്‍റെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ സ​മാ​പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ജൂ​ബി​ലി വേ​ദ മ​ഹാ വി​ദ്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ർ​ത്ത​ഡോ​ക്സ് വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്ക്കൂ​ൾ സ​മാ​പി