• Logo

Allied Publications

Americas
ലോക്ക്ഡ് ഇൻ അവാർഡ് നിശയും കലാ സന്ധ്യയും ദൃശ്യ മനോഹരമായി
Share
ന്യൂയോർക്ക്: വേൾഡ് മലയാളി കൗൺസിൽ ന്യൂയോർക്ക് പ്രൊവിൻസിന്‍റേയും അമേരിക്കൻ മൾട്ടി എത്നിക് കൊയാലിഷന്‍റേയും സംയുക്താഭിമുഖ്യത്തിൽ ഫ്ലോറൽ പാർക്കിൽ ലോക്ക്ഡ് ഇൻ സിനിമ അവാർഡ് നിശയും കലാ സന്ധ്യയും അതി മനോഹരമായി നടത്തി.

ഫ്ലോറൽ പാർക്കിലെ ടൈസൺ സെന്‍ററിൽ കഴിഞ്ഞ ദിവസം നടത്തപ്പെട്ട പരിപാടിയിൽ ഡെമോക്രാറ്റിക് പാർട്ടി നാഷണൽ അഡ്വൈസറി കമ്മറ്റി അംഗവും യു. എസ്. കോൺഗ്രസ്സ് മത്സരാർത്ഥിയുമായ റോബർട്ട് ഗിബ്ബർമാൻ, ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ അന്നാ കപ്ലാൻ, സിറ്റി കൗൺസിൽ മെമ്പർ ലിൻഡാ ലീ, മലയാളം സിനിമാ സംവിധായകൻ സോഹൻ ലാൽ, ബിസിനെസ്സ്കാരനും സിനിമ പ്രൊഡ്യൂസറുമായ ടോം ജോർജ് കോലോത്ത് തുടങ്ങിയ വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

ചെണ്ടമേളത്തിന്‍റേയും, താലപ്പൊലിയുടെയും അകമ്പടിയോടെ മുഖ്യാതിഥികളെയും ഡബ്ല്യുഎംസിഭാരവാഹികളെയും സ്റ്റേജിലേക്ക് ആനയിച്ചു. ഡബ്ല്യുഎംസി അമേരിക്കൻ റീജിയൺ വൈസ് ചെയർമാനും പ്രോഗ്രാം കോർഡിനേറ്ററുമായ കോശി ഒ തോമസ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ന്യൂയോർക്ക് പ്രോവിൻസ് പ്രസിഡൻറ് ജോർജ് ഈപ്പൻ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പങ്കെടുത്ത ഡബ്ല്യുഎംസി അമേരിക്കൻ റീജിയൺ പ്രസിഡന്‍റ് തങ്കം അരവിന്ദ്, അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും പ്രശസ്ത കാർഡിയോളോജിസ്റ്റുമായ ഡോ. നിഷാ പിള്ള എന്നിവർ എല്ലാവർക്കും മംഗളകരമായ ഓണാശംസകൾ നേർന്നു.

അവാർഡ് നിശയും കല സന്ധ്യയും നടത്തിയതിനോടൊപ്പം കേരളത്തിന്റെ തനതായ ഓണാഘോഷങ്ങളുടെ സന്ദേശവും ഈ സായംസന്ധ്യയിൽ വിവിധ വംശജരായ അമേരിക്കൻ സമൂഹത്തിനു പകർന്നു നൽകുവാൻ ഈ പരിപാടിയിലൂടെ സാധിച്ചു. അതിൻറെ ഭാഗമായി ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ അംഗങ്ങളുടെ മനോഹരമായ തിരുവാതിരകളി ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

അമേരിക്കൻ മൾട്ടി എത്‌നിക് കൊയാലിഷന്‍റെ ന്യൂയോർക്ക് ചാപ്റ്റർ ചെയർമാൻ കോശി തോമസിന്റെയും വൈസ് ചെയർമാൻ മാത്യുക്കുട്ടി ഈശോയുടെയും കമ്മറ്റി അംഗം ഷാജി എണ്ണശ്ശേരിലിന്റെയും പ്രത്യേക ശ്രമത്താൽ ക്രമീകരിക്കപ്പെട്ട ഡൊമിനിക്കൻ റിപ്പബ്ലിക്കൻ വംശജരുടെ സ്പാനിഷ് ഡാൻസുകളും കലാ പരിപാടികളും ഏവർക്കും ഒരു പുത്തൻ അനുഭവം ലഭിക്കുവാൻ ഇടയാക്കി.

വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ ലോക്ക്ഡ് ഇൻ സിനിമയിലെ അഭിനേതാക്കൾക്കും പിന്നണി പ്രവർത്തകർക്കും ചുവപ്പു പരവതാനിയിലൂടെ (red carpet) ആദരവ് നൽകി. സിനിമയുടെ കഥയും തിരക്കഥയും സംഗീത സംവിധാനവും സിനിമാ സംവിധാനവും നടത്തിയ ശബരിനാഥിനെയും ടീം അംഗങ്ങളെയും അവാർഡുകൾ നൽകി ആദരിച്ചത് കലാകാരന്മാർക്ക് പ്രത്യേക പ്രോത്സാഹനമായി.


ലോക്ക്ഡ് ഇൻ സിനിമയിലെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന കിരൺ പിള്ള, രാജേഷ് കൽവാദി, എൽദോസ് കുരിയൻ, ആൽബിൻ ആന്റോ, സണ്ണി കല്ലൂപ്പാറ, നിർമ്മാതാവും അഭിനേതാവുമായ ഹരിലാൽ നായർ, പ്രൊജക്റ്റ് ഡിസൈനറും അഭിനേതാവുമായ അജിത് കൊച്ചൂസ്, ഛായാഗ്രഹകൻ ജോൺ മാർട്ടിൻ, കഥ തിരക്കഥ സംവിധാനം നിർവ്വഹിച്ച ശബരീനാഥ്‌ എന്നിവരെ എല്ലാവരും ചേർന്ന് അതിമനോഹരമായി ആദരിച്ചു.

സാം ജോൺസൻ, മോൻസി കൊടുമൺ, ആദിത്യ മുരളി എന്നിവരുടെ ശ്രവണ സുന്ദര ഗാനങ്ങൾ, ഹംസയാ സ്‌കൂൾ ഓഫ് ഡാൻസ് ടീമിന്‍റെ സിനിമാറ്റിക് ഡാൻസുകൾ, ഡൊമിനിക്കൻ റിപ്പബ്ലിക് ഡാൻസ് ഗ്രൂപ്പുകളുടെ വ്യത്യസ്തമായ ഡാൻസുകൾ എന്നിവ പരിപാടിക്ക് പകിട്ടേകി. ലിസ് പുന്നൂസ് അവാർഡ് നിശയുടെ എം.സി. ആയും, ബിജു ചാക്കോ മറ്റു കലാ പരിപാടികളുടെ എം.സി ആയും പ്രവർത്തിച്ചു.

ഫോമാ ട്രഷറർ തോമസ് ടി ഉമ്മൻ, ഡബ്ല്യുഎംസി ഭാരവാഹികളായ നാഷണൽ സെക്രട്ടറി ബിജു ചാക്കോ, ന്യൂയോർക്ക് പ്രൊവിൻസ് ചെയർമാൻ വർഗീസ്‌ എബ്രഹാം (രാജു), പ്രസിഡന്‍റ് ഈപ്പൻ ജോർജ്, സെക്രട്ടറി ജെയിൻ ജോർജ്‌, എകമ്മറ്റി അംഗം പോൾ ചുള്ളിയിൽ, പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ, അംഗങ്ങളായ ഷാജി എണ്ണശ്ശേരിൽ, സജി തോമസ്, സിസിലി പഴയമ്പള്ളി, ലീലാമ്മ അപ്പുകുട്ടൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26