• Logo

Allied Publications

Middle East & Gulf
പൽപക് ഓണാഘോഷം അതിവുപുലമായി സംഘടിപ്പിച്ചു
Share
കുവൈറ്റ്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) സെപ്റ്റംബർ 23ന് വെള്ളിയാഴ്ച്ച അബ്ബാസിയ ആസ്പയർ ഇൻറ്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് "പാലക്കാടൻ മേള 2022" എന്ന പേരിൽ ഓണാഘോഷം അതിവുപുലമായി സംഘടിപ്പിച്ചു.

വെള്ളിയാഴ്ച രാവിലെ 9:30നു ചെണ്ട മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി എഴുന്നെള്ളത്തുമായി പരിപാടികൾ ആരംഭിച്ചു. തുടർന്ന് പൽപക് പ്രസിഡന്റെ സുരേഷ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം അൽ ജസ്സീറ എയർവൈസ് കീ അക്കൗണ്ട് മാനേജർ വിഷ്ണു സോമൻ ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. പൽപക് മുഖ്യ രക്ഷാധികാരി പി.എൻ കുമാർ സ്വാഗതം ആശംസിച്ചു. ശ്രീലങ്കൻ എയർലൈൻസ് റീജിണൽ മാനേജർ (മിഡിൽ ഈസ്റ്റ് & ആഫ്രിക്ക) അമിതാബ് ആൻ്റണി സുവനീർ പ്രകാശനം ചെയ്തു. പൽപക് ജനറൽ സെക്രട്ടറി സുരേഷ് മാധവൻ റിപ്പോർട്ട് അവതരിപ്പിച്ചു.


അൽമുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, കേരള ലോക സഭാംഗം ഷറഫുദ്ധീന്‍ കണ്ണോത്ത് (കെഎംസിസി), സുനോജ് നമ്പ്യാർ (ഇന്ത്യൻസ് ഇൻ കുവൈറ്റ്‌ സ്ഥാപകൻ), പൽപക് ഉപദേശക സമിതി അംഗം അരവിന്ദാക്ഷൻ, ആർട്ട്സ് സെക്രട്ടറി സുനിത പത്മകൃഷ്ണൻ, വനിതാ വേദി ജനറൽ കൺവീനർ ഐശ്വര്യ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ ശ്രുതി ഹരീഷ്, സാമൂഹിക വിഭാഗം സെക്രട്ടറി സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.

പൽപക് ജോയിന്‍റ് സെക്രട്ടറി സി.പി ബിജു അനുശോചന സന്ദേശവും ട്രഷറർ പ്രേംരാജ് നന്ദിയും രേഖപെടുത്തി. തുടർന്ന് പൽപക് വനിതകളുടെ തിരുവാതിരക്കളിയും, ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സാൽമിയ ഏരിയയിലെ അംഗങ്ങൾ ചേർന്ന് അവതരിപിച്ച "പാടാൻ കൊതിച്ച നീലാംബരി" എന്ന വിപുലമായ ഒരു ദൃശ്യാവിഷ്‌ക്കാരവും അരങ്ങേറി.

ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയെ തുടർന്ന് പ്രശസ്ത ഗായകൻ രാകേഷ് ബ്രഹ്മാനന്ദൻ, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ലക്ഷ്മി ജയൻ, മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ എന്നിവർ ചേർന്നു അണിനിരത്തിയ സംഗീത സദസ് കാണികളെ ആകർഷിച്ചു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി