• Logo

Allied Publications

Middle East & Gulf
അയ്യായിരം പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം
Share
മനാമ: അമ്പത് വ്യത്യസ്ത വിഭവങ്ങളുമായി അയ്യായിരം പേർക്ക് മെഗാ ഓണസദ്യയൊരുക്കി ബഹ്‌റൈൻ കേരളീയ സമാജം ഓണം ആഘോഷിച്ചു. കേരളത്തിലെ പ്രമുഖ പാചക വിദഗ്ദ്ധൻ പഴയിടം നമ്പൂതിരിയുടെ നേതൃത്വത്തിലാണ് മെഗാ ഓണസദ്യ ഒരുങ്ങിയത്.

മെഗാ സദ്യ ഇന്ത്യൻ അംബാസിഡർ ഡോ. പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ബഹറൈൻ ഡിപ്ലോമറ്റിക്ക് റിലേഷൻ്റെ അൻപതാം വാർഷികത്തിൻ്റെ സന്തോഷ സൂചകമായാണ് അൻപതോളം വിഭവങ്ങൾ ഇത്തവണ ഓണസദ്യയുടെ സവിശേഷതയായി ബഹറൈൻ കേരളീയ സമാജം തീരുമാനിച്ചത്.

ബഹ്‌റൈനിലെ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ, രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ, വ്യാപാര വ്യവസായ സമൂഹത്തിലെ പ്രമുഖർ അടങ്ങിയ വൻജനാവലിയുടെ സ്നേഹസാന്നിധ്യം അക്ഷരാർത്ഥത്തിൽ സമാജത്തെ വീർപ്പുമുട്ടിച്ചു.

കഴിഞ്ഞ രണ്ട് മാസത്തെ പരിശ്രമങ്ങളുടെ വിജയകരമായ പരിസമാപ്തിയാണ് ഇന്നലെ സമാജത്തിൽ കാണാൻ കഴിഞ്ഞത്. ഭക്ഷണത്തോടൊപ്പം സമാജം ഭരണസമിതി അംഗങ്ങളുടെയും പ്രവർത്തകരുടെയും സ്നേഹവും കൂടി ഏറ്റുവാങ്ങിയാണ് അതിഥികൾ മടങ്ങിയത്.

കേവലം ഭക്ഷണമൊരുക്കുക എന്നതിലുപരി കേരളീയ സംസ്കാരത്തിന്റെ വിനിമയം സാധ്യമാക്കുന്നതിനും, മലയാളി സമൂഹത്തിലെ വിവിധ വിഭാഗം ജനങ്ങളൾക്കിടയിൽ ഇഴയടുപ്പം വളർത്തുന്നതിനും ഇത്തരം പൊതു സദ്യകൾക്ക് സാധ്യമാവുന്നുണ്ടെന്നു ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.

ബഹ്റൈൻ കേരളീയ സമാജത്തോട് ജനങ്ങൾ കാണിക്കുന്ന വിശ്വാസവും സ്നേഹവും സഹകരണവുമാണ് അയ്യായിരത്തോളം ആളുകൾക്ക് സദ്യയൊരുക്കാൻ തങ്ങൾക്ക് പ്രചോദനാമാകുന്നതെന്ന് പി.വി.രാധാകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

ഉണ്ണികൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഉള്ള സദ്യകമ്മറ്റിയടക്കം ഏകദേശം മുന്നൂറോളം വരുന്ന സമാജം പ്രവർത്തകരാണ് ഓണസദ്യയുടെ വിജയത്തിനായി പ്രയത്നിച്ചത്. മുഴുവൻ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നതായി ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത