• Logo

Allied Publications

Middle East & Gulf
സൗ​ദി ദേ​ശീ​യ​ദി​ന​ത്തി​ൽ കെഎം​സി​സി പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Share
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ 92ാം ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ദ്ദ കെ.​എം​സി​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ദ്ദ ബ​ഹ​റ കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി ഹോ​സ്പി​റ്റ​ലി​ലും, ജി​ദ്ദ മ​ഹ്ജ​ർ കിം​ഗ് അ​ബ്ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലു​മാ​യാ​ണ് ഇ​രു​നൂ​റി​ൽ​പ​രം കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​നം നി​ർ​വ​ഹി​ച്ച​ത്.

സൗ​ദി കെഎം​സി​സി പ്ര​സി​ഡ​ൻ​റ് കെ.​പി.​മു​ഹ​മ്മ​ദ് കു​ട്ടി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ കെ.​എം​സി​സി പ്ര​സി​ഡ​ന്‍റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​ന്പ്ര​സ്വാ​ഗ​തം പ​റ​ഞ്ഞു. സൗ​ദി ആ​രോ​ഗ്യ വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ൽ ഖ​അ​താ​നി മു​ഹ​മ്മ​ദ് അ​ൽ സ​ഹ​റാ​നി, ഫൈ​സ​ൽ മു​ഹ​മ്മ​ദ്, ഷാ​ഡോ അ​ബ്ദു​ൽ മു​ഹ്സി​ൻ, മു​ഹ​മ്മ​ദ് അ​ൽ മാ​ലി​കി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും. കെഎം​സി​സി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ചെ​യ്തു. കെ​എം​സി​സി നേ​താ​ക്ക​ളാ​യ മ​ജീ​ദ് പു​ക​യൂ​ർ, ഇ​സ്മാ​യീ​ൽ മു​ണ്ട​ക്കു​ളം.​ഇ​സ്ഹാ​ഖ് പൂ​ണ്ടോ​ളി, ശി​ഹാ​ബ് താ​മ​ര​ക്കു​ളം തു​ട​ങ്ങി​യ​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.

നാ​ളെ ഉ​ച്ച​ക്ക് ശേ​ഷം ജി​ദ്ദ കിം​ഗ് ഫ​ഹ​ദ് ഹോ​സ്പി​റ്റ​ലി​ലും ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ക്കു​ന്ന​താ​ണ്. ദേ​ശീ​യ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 10 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി സൗ​ദി അ​റേ​ബ്യ​യു​ടെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലും ആ​രോ​ഗ്യ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്നം ന​ൽ​കു​ന്ന രാ​ജ്യ​ത്തി​ന് ഞ​ങ്ങ​ളു​ടെ ജീ​വ​ര​ക്തം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കെ.​എം​സി​സി ര​ക്ത​ദാ​നം ക്യാ​ന്പു​ക​ൾ ന​ട​ത്തി​വ​രാ​റു​ണ്ട്.

51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.