ന്യൂയോർക്ക്: വേൾഡ് മലയാളീ കൗണ്‍സിൽ പുനലൂർ ഗാന്ധിഭവനിലെ അന്തേവാസികൾക്കൊപ്പം ഈ വർഷം ഓണം ആഘോഷിക്കുകയും ഇരുനൂറിൽപരം പേർക്കുള്ള വസ്ത്രവിതരണവും നടത്തി. ഗാന്ധിഭവനിൽ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ചു വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ പ്രസിഡന്റ് ജോണ്‍ മത്തായി, അസോസിയേറ്റ് സെക്രട്ടറി രാജേഷ് പിള്ളയുടെയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടത്തിയത്.
 കുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവർ വരെയും, മാതാപിതാക്കൾ ഉപേക്ഷിച്ചവരും അനാഥരും ആലന്പഹീനരുമായ അനേകം പേരെ സംരക്ഷിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവൻ. ലോകത്തെന്പാടും വിവിധ രാജ്യങ്ങളിലുള്ള വേൾഡ് മലയാളി കൗണ്‍സിൽ അംഗങ്ങളുടെ ഉദാരമായ സംഭാവനകൾ കൊണ്ടാണ് ഇത് സാധ്യമായതെന്ന് വേൾഡ് മലയാളി കൗണ്‍സിൽ ഗ്ലോബൽ ചെയർമാൻ ഗോപാല പിള്ള അമേരിക്കൻ മാധ്യമങ്ങളെ അറിയിച്ചു.
ഈ ഉദ്യമത്തിലേക്കു അകമഴിഞ് സഹകരിച്ച എല്ലാ സുമനസുകൾക്കും റീജണൽ പ്രൊവിൻസ് മെന്പേഴ്സിനും നന്ദി അറിയിക്കുന്നതായി ഗ്ലോബൽ ജനറൽ സെക്രട്ടറി പിന്േറാ കണ്ണംപള്ളി പറഞ്ഞു.
 അടുത്ത രണ്ടുവര്‍ഷ കാലത്തേക്ക് നിരവധി ചാരിറ്റി പ്രൊജെക്ടുകൾ ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്ന വേൾഡ് മലയാളീ കൗണ്‍സിലിന്റെ ഏതെങ്കിലും പദ്ധതിയിൽ ഭാഗഭാക്കാകേണമെന്നുണ്ടെങ്കിൽ ഇന്റർനാഷണൽ ഫോറം ലീഡേഴ്സിനെയോ ഗ്ലോബൽ ഭാരവാഹിക്കളെയോ ബന്ധപ്പെടാവുന്നതാണെന്നു ഗ്ലോബൽ ട്രഷറർ സാം ഡേവിഡ് മാത്യു അറിയിച്ചു.
മേഴ്സി തടത്തിൽ, ജോസഫ് ഗ്രിഗറി, ഡേവിഡ് ലൂക്ക് (വൈസ്ചെർയർപേഴ്സണ്സ്), രാജേഷ് പിള്ള (അസ്സോസിയേറ്റ് സെക്രട്ടറി), തോമസ് അറന്പൻകുടി, ജെയിംസ് ജോണ്‍, കെ പി കൃഷ്ണകുമാർ,കണ്ണു ബേക്കർ (വൈസ്പ്രസിഡന്റുമാർ), അബ്ദുൽ കലാം (അഡ്വൈസറി ബോർഡ് ചെയർമാൻ), ദീപു ജോണ്‍ (ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ്), ഡോ. ലളിത മാത്യു (ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡൻറ്), ഇൻറർനാഷണൽ ഭാരവാഹികളായ തോമസ് കണ്ണംചേരിൽ, (ടൂറിസം ഫോറം പ്രസിഡൻറ്), ഫാ. ഡോ. മാത്യു ചന്ദ്രൻകുന്നേൽ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം പ്രസിഡൻറ്), ഡോ. ഷിമിലി പി ജോണ്‍ (എഡ്യൂക്കേഷൻ & അക്കാദമിക് ഫോറം സെക്രട്ടറി) , ചെറിയാൻ ടി കീക്കാട്, (ബിസിനസ് ഫോറം പ്രസിഡൻറ് ), അബ്ദുൾ ഹക്കിം, (എൻ ആർ കെ ഫോറം പ്രസിഡൻറ്), നൗഷാദ് മുഹമ്മദ് (ആട്സ് ആന്റ് കൾച്ചറൽ ഫോറം പ്രസിഡന്റ്), ഡോ.ജിമ്മി മൊയലൻ ലോനപ്പൻ (ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം പ്രസിഡന്റ്), ടിഎൻ കൃഷ്ണകുമാർ (എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ഫോറം പ്രസിഡന്റ്), അഡ്വ. ഐരൂകാവൻ ജോണ്‍ ആൻറണി(ലീഗൽ ഫോറം പ്രസിഡൻറ്), ക്രിസ്റ്റഫർ വർഗീസ് (സിവിക് ആൻഡ് ലീഡർഷിപ് ഫോറം പ്രസിഡന്റ്), ജെയിംസ് ജോ ണ് (ലിറ്റററി ആൻഡ് എണ് വയണ്മെൻറൽ ഫോറം).
|