• Logo

Allied Publications

Middle East & Gulf
ഇന്ത്യന്‍ എംബസി നമസ്‌തേ കുവൈറ്റ് പരിപാടി സംഘടിപ്പിക്കുന്നു
Share
കുവൈറ്റ് : സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഇന്ത്യൻ എംബസിയില്‍ 'നമസ്തേ കുവൈറ്റ്' സംഘടിപ്പിക്കുന്നു.ഇന്ത്യന്‍ കമ്മ്യൂണിറ്റി സപ്പോര്‍ട്ട് ഗ്രൂപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ‘75 കലാരൂപങ്ങൾ 750 മിനിറ്റ് 750ലധികം കലാകാരന്മാർ’ പ്രമേയത്തിൽ നടത്തുന്ന ആഘോഷ പരിപാടിയിൽ 750ലധികം കലാകാരന്മാർ 750 മിനിറ്റ് ഇടവേളയില്ലാതെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കും.

കഴിഞ്ഞ ഒരു വർഷക്കാലം ആസാദി കാ അമൃത് മഹോത്സവ് കാമ്പയിന്‍റെ ഭാഗമായി കുവൈറ്റിൽ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത്. എംബസി ഓഡിറ്റോറിയത്തിൽ രാവിലെ എട്ടു മുതൽ ആരംഭിക്കുന്ന പ്രോഗ്രാം രാത്രി എട്ടിനു അവസാനിക്കും. കുവൈറ്റിലെ വിവിധ ഡാന്‍സ് സ്കൂളുകള്‍ അവതരിപ്പിക്കുന്ന നൃത്തങ്ങള്‍, സംഗീത പരിപാടികൾ, ഒഡീസി നൃത്തം, കര്‍ണാടിക് മ്യൂസിക്, കഥകളി, മോഹനിയാട്ടം തുടങ്ങിയ നിരവധി കലാ പരിപാടികള്‍ അരങ്ങേറും.

എംബസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകള്‍ വഴി തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും. പരിപാടി വീക്ഷിക്കുവാന്‍ വരുന്നവര്‍ സിവില്‍ ഐഡി കയ്യില്‍ കരുതണമെന്നും ‍ ആദ്യം വരുന്നവര്‍ക്കായിരിക്കും ഓഡിറ്റോറിയത്തിൽ പ്രവേശനമെന്ന് എംബസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത