• Logo

Allied Publications

Middle East & Gulf
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് പുറത്തിറക്കി
Share
ദോഹ: കൂടുതല്‍ പുതുമകളോടെ മീഡിയ പ്‌ളസ് അണിയിച്ചൊരുക്കിയ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് അലി അബ്ദുല്ല അല്‍ കഅബി പ്രകാശനം ചെയ്തു. ശര്‍ഖ് വില്ലേജ് ആൻഡ് സ്പായില്‍ നടന്ന ചടങ്ങില്‍ ബീകോണ്‍ ഗ്രൂപ്പ് സിഒഒ നിഷാസ് മുഹമ്മദലി ഡയറക്ടറിയുടെ ആദ്യ പ്രതി ഏറ്റുവാങ്ങി.

ബിസിനസ് രംഗത്ത് നെറ്റ് വര്‍കിംഗ് വളരെ പ്രധാനമാണെന്നും ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാന്‍ സഹായകമാകുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി എല്ലാതരം ബിസിനസുകള്‍ക്കും ഏറെ പ്രയോജനകരമാണെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

അക്കോണ്‍ ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഡോ. ശുക്കൂര്‍ കിനാലൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, സിക്‌സ്‌കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്‌റഫ് അബ്ദുല്‍ അസീസ് , സ്‌കൈ ബ്യൂട്ടി സെന്റര്‍ ആൻഡ് സ്പാ മാനേജിംഗ് ഡയറക്ടര്‍ പി. സുരേഷ് ബാബു എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.

ഡയറക്ടറിയുടെ കമ്മ്യൂണിറ്റി ലോഞ്ചിംഗ് റേഡിയോ മലയാളം ഓഫീസില്‍ വെച്ചാണ് നടന്നത്. കേരള എന്‍ട്രപ്രണേര്‍സ് ക്‌ളബ്ബ് പ്രസിഡണ്ട് ഷരീഫ് ചിറക്കലിന് ഡയറക്ടറിയുടെ കോപ്പി നല്‍കി ബി.എന്‍.ഐ. ഖത്തര്‍ നാഷണല്‍ ഡയറക്ടര്‍ പി. മുഹമ്മദ് ഷബീബ് നിര്‍വഹിച്ചു.

ഐ.ബി.പി.സി. പ്രസിഡണ്ട് ജാഫര്‍ സാദിഖ്, കെ.ബി.എഫ്. പ്രസിഡണ്ട് ഷാനവാസ് ബാവ, ഐ.സി.ബി.എഫ്. ജനറല്‍ സെക്രട്ടറി സാബിത് സഹീര്‍, ലോകകേരളസഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, റേഡിയോ മലയാളം മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ മുതലായവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡണ്ട് ഡോ. മോഹന്‍ തോമസും ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡണ്ട് പി.എന്‍. ബാബുരാജനും ഡയറക്ടറിയുടെ കോപ്പി ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി. ഇ. ഒ. യുമായ ഡോ. അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഏറ്റുവാങ്ങി.

ഖത്തറിലെ ബിസിനസ് സമൂഹത്തിനുള്ള മീഡിയ പ്‌ളസിന്റെ സമ്മാനമാണ് ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്നും 2007 മുതല്‍ മുടക്കമില്ലാതെ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്ന ബിസിനസ് കാര്‍ഡ് ഡയറക്ടറി ഇന്തോ ഗള്‍ഫ്, ഇന്‍ട്രാ ഗള്‍ഫ് വ്യാപാരം പ്രോല്‍സാഹിപ്പിക്കുന്നതിന് സഹായകമാകുന്നുവെന്നതില്‍ അഭിമാനമുണ്ടെന്നും ഡയറക്ടറി ചീഫ് എഡിറ്ററും മീഡിയ പ്‌ളസ് സി.ഇഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു. ഖത്തര്‍ ഫിഫ ലോകകപ്പിന് ആതിഥ്യമരുളുന്ന ഈ വര്‍ഷത്തെ എഡിഷന്‍ കൂടുതല്‍ സവിശേഷമാണെന്നും ലോകകപ്പിനെത്തുന്ന സംരംഭകര്‍ക്കുള്ള പ്രത്യേക ഉപഹാരമാണെന്നും അദ്ദേഹം പറഞ്ഞു.

ലോകാടിസ്ഥാനത്തില്‍ തന്നെ ഇതുപോലൊരു ഡയറക്ടറി വേറെയില്ലെന്നാണ് മനസിലാക്കുന്നത്. പുതുമയും ആകര്‍ഷവുമായ ഈ കാഴ്ടപ്പാട് ലോകം അംഗീകരിച്ചുവെന്നാണ് ഡയറക്ടറിക്ക് ലഭിച്ച അംഗീകാരകങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. പ്രിന്‍റ് എഡിഷന് പുറമെ ഓണ്‍ ലൈനിലും മൊബൈല്‍ ആപ്‌ളിക്കേഷനിലും ലഭ്യമാകുന്ന ഡയറക്ടറി ത്രീ ഇന്‍ വണ്‍ ഫോര്‍മുലയിലൂടൈ എല്ലാതരം ഉപഭോക്താക്കളേയും തൃപ്തിപ്പെടുത്തുവാന്‍ പോന്നതാണ് .

ഷറഫുദ്ധീന്‍ തങ്കയത്തില്‍ , ഫൗസിയ അക്ബര്‍, മുഹമ്മദ് റഫീഖ്, റഷാദ് മുബാറക്, കെ.പി.സുബൈര്‍, ജോജിന്‍ മാത്യൂ, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് ഔട്ട് ലെറ്റ് ഷാ​ബി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ 41ാ​മ​ത് സ്റ്റോർ ഷാ​ബി​ൽ പ്ര​വ
51000 റി​യാ​ൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പീ​റ്റ​ർ മ​ട​ങ്ങി​യ​ത് ജീ​വ​ന​റ്റ ശ​രീ​ര​മാ​യി.
റി​യാ​ദ് : 2010ൽ ​ഹൗ​സ് ഡ്രൈ​വ​ർ വി​സ​യിലെത്തിയ റിയാദിലെത്തിയ തി​രു​വ​ന​ന്ത​പു​രം ആ​ശ്ര​മം സ്വ​ദേ​ശി ബ്രൂ​ണോ സെ​ബാ​സ്റ്റ്യ​ൻ പീ​റ്റ​ർ(65) ഒടുവിൽ വീ
സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.