• Logo

Allied Publications

Americas
പ്ര​പ​ഞ്ച​ത്തി​ന്‍റെ രോ​ഗം മാ​റ്റു​വാ​ൻ ക്രി​സ്ത്യാ​നി​ക്ക് ബാ​ധ്യ​ത​യു​ണ്ട്: പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ
Share
ഹൂ​സ്റ്റ​ണ്‍: പ്ര​പ​ഞ്ചം ഇ​ന്ന് വ​ലി​യ പ്ര​തി​സ​ന്ധി​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​ണ്. തീ​രാ​വ്യാ​ധി​ക​ൾ, കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ങ്ങ​ൾ മൂ​ലം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള അ​ക​ൽ​ച്ച, കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ൽ വ​ന്നി​ട്ടു​ള്ള അ​സ്വാ​ര​സ്യ​ങ്ങ​ൾ, സാ​ന്പ​ത്തി​ക ത​ക​ർ​ച്ച, യു​ദ്ധ​ങ്ങ​ൾ മൂ​ലം ദു​രി​തം അ​നു​ഭ​വി​ക്ക​ന്ന ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ, കു​ട്ടി​ക​ളി​ലും യു​വ​ജ​ന​ങ്ങ​ളി​ലും ക​ട​ന്നു​കൂ​ടി​യി​ട്ടു​ള്ള മ​ദ്യ​ത്തി​ന്‍റെ​യും മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ​യും അ​മി​ത ഉ​പ​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ​സ​മൂ​ഹ​ത്തെ കാ​ർ​ന്നു​തി​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഇ​വി​ടെ ക്രി​സ്ത്യാ​നി​ക​ൾ ത​ങ്ങ​ളു​ടെ ദൗ​ത്യം​വി​സ്മ​രി​ക്കു​വാ​ൻ പാ​ടി​ല്ല. സ​ഭ​യാ​യി സ​മൂ​ഹ​ത്തെ സൗ​ഖ്യ​മാ​ക്കു​വാ​ൻ ന​മു​ക്കു ബാ​ധ്യ​ത​യു​ണ്ട്. ഇ​ന്നി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കേ​ണ​മെ​ങ്കി​ൽ അ​തി​ന്‍റെ മൂ​ല കാ​ര​ണം ക​ണ്ടെ​ത്തി അ​തി​നു​ള്ള​ചി​ക​ത്സ ന​ൽ​കു​വാ​ൻ ത​യ്യാ​റാ​ക​ണ​മെ​ന്ന് ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ്ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ. ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ. ​സ​ഖ​റി​യ മാ​ർ അ​പ്രേം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി​മേ​യ​ർ മി​സ്റ്റ​ർ സി​സി​ൽ വി​ല്ലി​സ്, മി​സോ​റി സി​റ്റി മേ​യ​ർ മി​സ്റ്റ​ർ റോ​ബി​ൻ ഏ​ല​ക്കാ​ട്ടു, ഫോ​ർ​ട്ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് മി​സ്റ്റ​ർ.​കെ. പി ​ജോ​ർ​ജ്, കോ​പ്റ്റി​ക് ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ ബി​ഷ​പ്പ്യൂ​സ​ഫ്, ഓ​ർ​ത്തോ​ഡോ​ക്സ് വൈ​ദീ​ക സെ​മ്മി​നാ​രി പ്രി​ൻ​സി​പ്പാ​ൾ ഫാ. ​ഡോ. റ​ജി മാ​ത്യു, മ​ല​ങ്ക​ര സ​ഭാ​മാ​നേ​ജി​ഗ് ക​മ്മ​റ്റി അം​ഗം ഫാ. ​ഫി​ലി​പ്പ് എ​ബ്ര​ഹാം, സീ​റോ മ​ല​ബാ​ർ സ​ഭാ പ്ര​തി​നി​ധി ഫാ. ​ജോ​ണി​കു​ട്ടി, സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ്പോ​ൾ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക അം​ഗം മാ​സ്റ്റ​ർ ഐ​സ​ക് ഏ​ബ്ര​ഹാം ചെ​റി​യാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

വൈ​കി​ട്ട് ആ​റി​ന് ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ ചാ​പ്പ​ലി​ൽ സ​ന്ധ്യാ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ സ്വീ​ക​ര​ണ ഘോ​ഷ​യാ​ത്ര​യി​ൽ ഹൂ​സ്റ്റ​ണി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി വി​ശ്വാ​സി​ക​ൾ അ​ണി​നി​ര​ന്നു.

വൈ​ദീ​ക​വൃ​ത്തി​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചി​ല​ധി​കം വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ സീ​നി​യ​ർ വൈ​ദീ​ക​രാ​യ ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം, ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ണ്ട്ര​ൽ ഇ​ട​വ​ക വി​കാ​രി ഫാ.​പി. എം. ​ചെ​റി​യാ​ൻ, ഓ​സ്റ്റി​ൻ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സാം മാ​ത്യു, ഡാ​ള​സ് സെ​ന്‍റ്പോ​ൾ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. രാ​ജു ഡാ​നി​യേ​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

ഫാ. ​അ​ല​ക്സാ​ണ്ട​ർ ജെ. ​കു​ര്യ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ അ​നു​മോ​ദ​ന സ​ന്ദേ​ശം പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ​ക്ക് കൈ​മാ​റി. ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യൂ​സ് ജോ​ർ​ജ് സ്വാ​ഗ​ത​വും ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗം മി​സ്റ്റ​ർ ജെ​സ​ണ്‍ തോ​മ​സ് കൃ​ത​ജ്ഞ​ത​യും രേ​ഖ​പ്പെ​ടു​ത്തി.
ര​മ​വേീ​ഹ​ശ​ര​മ​ബ​യ​മ്മ​ബ2022​ലെുേ22.​ഷു​ഴ

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26