• Logo

Allied Publications

Europe
ബ്രിട്ടനില്‍ രാജവാഴ്ചയ്ക്കെതിരേ പ്രക്ഷോഭം ശക്തിപ്പെടുന്നു
Share
ലണ്ടന്‍: ബ്രിട്ടീഷ് സാമ്രാജ്യത്വം കൊടുകുത്തിവാണ കാലത്ത് അവര്‍ അടിമകളാക്കി ഭരിച്ചിരുന്ന രാജ്യങ്ങളുടെ സംഘടനയാണ് കോമണ്‍വെല്‍ത്ത്. ബ്രിട്ടീഷ് രാജ്ഞി എലിസബത്ത് മരിച്ചപ്പോള്‍ ബ്രിട്ടനിലേതിനെക്കാള്‍ വലിയ ദുഃഖപ്രകടനങ്ങള്‍ ഇങ്ങനെ ചില രാജ്യങ്ങളില്‍ നടക്കുകയും ചെയ്തു.

ഇന്ത്യ പോലെ റിപ്പബ്ളിക്കായി മാറിയ രാജ്യങ്ങള്‍ കോമണ്‍വെല്‍ത്ത് അംഗത്വം മാത്രം പേറുമ്പോള്‍, ഓസ്ട്രേലിയയും ക്യാനഡയും അടക്കം 15 രാജ്യങ്ങള്‍ റിപ്പബ്ളിക്കായി പ്രഖ്യാപിക്കാതെ പഴയ ബ്രിട്ടീഷ് പൈതൃകം പറഞ്ഞ് അവിടത്തെ രാജാവിനെ/രാജ്ഞിയെ തന്നെയാണ് സ്വന്തം രാഷ്ട്ര നേതാവായി കരുതിപ്പോരുന്നത്.

എന്നാല്‍, ബ്രിട്ടനിലും ഓസ്ട്രേലിയയിലുമെല്ലാം ഇപ്പോള്‍ രാജഭരണത്തിനെതിരേ ജനവികാരം ശക്തമായി വരുന്നു എന്നാണ് സൂചനകള്‍. എലിസബത്ത് രാജ്ഞിയോടുണ്ടായിരുന്ന വൈകാരിക അടുപ്പമൊന്നും ചാള്‍സ് രാജാവിനോട് മിക്കവരും വച്ചുപുലര്‍ത്തുന്നില്ല എന്നതിനാല്‍, എലിസബത്തിന്‍റെ സംസ്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകാനാണ് സാധ്യത.

സംസ്കാരച്ചടങ്ങുകള്‍ക്കുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ ചെറുതും വലുതുമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. മറ്റ് ജനാധിപത്യ രാജ്യങ്ങളിലേതുപോലെ, തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് രാഷ്ട്രത്തലവനാകുന്ന സംവിധാനം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാകുകയാണ്.

സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍ ആന്‍ഡ്രൂ രാജകുമാരനെ തടയാനും ശ്രമമുണ്ടായി. ഇതില്‍ ഉള്‍പ്പെട്ട 22 വയസ്സുകാരനെ അറസ്ററ്ചെയ്ത് നീക്കിയതും വലിയ പ്രതിഷേധത്തിനു കാരണമായി. ചാള്‍സ് എന്റെ രാജാവല്ല എന്ന പ്ളക്കാര്‍ഡ്ുമായി പ്രകടനം നടത്തുന്ന യുവതിയുടെ ദൃശ്യങ്ങളും വൈറലാണ്. ജനങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത ചാള്‍സിന് രാജാവാകാന്‍ എന്താണ് അവകാശമെന്നാണ് ഇവര്‍ ചോദിക്കുന്നത്.

ബ്രിട്ടീഷ് രാജകുടുംബത്തിന്‍റെ അധീശത്വം അവസാനിപ്പിക്കണമെന്ന ആവശ്യം ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും ഉയര്‍ന്നിട്ടുണ്ട്.

രാജഭരണത്തിനെതിരേ ഗാര്‍ഡിയന്‍ ദിനപത്രം എഴുതിയ മുഖപ്രസംഗവും ശ്രദ്ധേയമാണ്. പരമ്പരാഗതമായി ലഭിച്ച വിശേഷ അധികാരങ്ങളുടെ ബലത്തില്‍ നിര്‍മിക്കപ്പെട്ട രാജവാഴ്ച ആധുനിക യുഗത്തിന് യോജിച്ചതല്ലെന്നും, മാറിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലും മാറ്റം വരണമെന്നുമാണ് ഗാര്‍ഡിയന്‍ അഭിപ്രായപ്പെടുന്നത്.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.