• Logo

Allied Publications

Middle East & Gulf
കെഫാക് സോക്കർ ലീഗ് : മാക് കുവൈറ്റ്, സി എഫ്‌ സി സാൽമിയ ടീമുകൾക്ക് ജയം
Share
കുവൈറ്റ് സിറ്റി : കെഫാക് സീസൺ ഒമ്പത് സോക്കർ ലീഗ് ഗ്രൂപ്പ് ബിയിലെ മത്സരങ്ങളിൽ മാക് കുവൈറ്റ് , സി എഫ്‌ സി സാൽമിയ ടീമുകൾക്ക് ജയം . സി എഫ് സി സാൽമിയ ഒന്നിനിതിരെ അഞ്ചു ഗോളുകൾക്ക് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി . വിജയികൾക്ക് വേണ്ടി വസിം ഇരട്ട ഗോളുകൾക്ക് നേടിയപ്പോൾ ക്യാപ്റ്റൻ ഫാസിൽ , ഫവാസ് , ഫസൽ എന്നിവർ ഓരോ ഗോളുകൾ നേടി.

തുല്യ ശക്തികൾ മുഖാമുഖം വന്ന മാക് കുവൈറ്റ് ഫഹാഹീൽ ബ്രദേഴ്‌സ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാക് കുവൈത്ത് ഫഹാഹീൽ ബ്രദേഴ്സിനെ പരാജയപ്പെടുത്തി . ആദ്യ പകുതിയിൽ പെനാൽറ്റിയിലൂടെ ആഷിക് മാക് കുവൈത്തിനെ മുന്നിലെത്തിച്ചു .രണ്ടാം പകുതിയുടെ തുടക്കത്തില്‍ യൂനുസിലൂടെ ഫഹാഹീൽ സമനില ഗോൾ നേടിയെങ്കിലും മൻസൂർ നേടിയ ഗോളിൽ മാക് കുവൈറ്റ് വിജയം ഉറപ്പിച്ചു .

കേരളാ ചലഞ്ചേഴ്‌സും ബ്ലാസ്റ്റേഴ്‌സ് കുവൈറ്റും , ഇന്നൊവേറ്റീവ് ട്രിവാൻഡ്രം എഫ് സിയും ചാമ്പ്യൻസ് എഫ് സിയും തമ്മിലുള്ള മത്സരങ്ങൾ ഗോൾ രഹിത സമനിലയിൽ അവസാനിച്ചു . മത്സരങ്ങളിൽ മികച്ച താരങ്ങളായി ശരത്ത് (ബ്ലാസ്റ്റേഴ്‌സ് കുവൈത്ത് ) റോയ് (ഇന്നൊവേറ്റീവ് ട്രിവാൻഡ്രം എഫ്‌ സി ) ഫാസിൽ ( സി എഫ്‌ സി സാൽമിയ ) സുധീഷ് (മാക് കുവൈത്ത് ) എന്നിവരെ തിരഞ്ഞെടുത്തു . അടുത്ത വെള്ളിയാഴ്ച ഗ്രൂപ്പ് എ യിലെ മത്സങ്ങൾ നടക്കും.

സൗ​ദി​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി ഇ​നി വി​ദേ​ശി​ക​ൾ​ക്കി​ല്ല.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് പോ​ളി​സി സെ​യി​ൽ​സ് ജോ​ലി​ക​ൾ ഇ​നി സൗ​ദി പൗ​ര​ന്മാ​ർ​ക്ക് മാ​ത്രം.
യു​എ​ഇ​യി​ൽ മ​ഴ​യ്ക്ക് ശ​മ​നം പി​ന്തു​ണ​യു​മാ​യി ഭ​ര​ണ​കൂ​ടം.
അ​ബു​ദാ​ബി: മു​ക്കാ​ൽ നൂ​റ്റാ​ണ്ടി​നി​ട​യി​ലെ റി​ക്കാ​ർ​ഡ് മ​ഴ പെ​യ്ത​തി​ന്‍റെ കെ​ടു​തി​ക​ളി​ൽ​നി​ന്നു യു​എ​ഇ ക​ര​ക​യ​റു​ന്നു.
പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നാ​യി​ല്ല.
കണ്ണൂർ: നാ​ട്ടി​ലേ​ക്ക് വ​രാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ട​യി​ല്‍ അ​ജ്മാ​നി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച പ​യ്യ​ന്നൂ​ര്‍ കാ​ര​യി​ലെ കെ.​പി.
ദു​ബാ​യിയിൽ മ​ഴ; നി​ര​വ​ധി വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി.
കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ഇ​ന്നും റ​ദ്ദാ​ക്കി.
കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധമ​ന്ത്രി​യും ആ​ക്ടിം​ഗ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ഷെ​യ്ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ്