• Logo

Allied Publications

Americas
സീറോ മലങ്കര കത്തോലിക്ക സഭ ഓസ്റ്റിൻ ടെക്സാസ് കൂട്ടായ്‍മയുടെ പ്രഥമ വിശുദ്ധ കുർബാന നടന്നു
Share
ഓസ്റ്റിൻ : സീറോമലങ്കര കത്തോലിക്ക സഭ ഓസ്റ്റിൻ, ടെക്സസ് കമ്മ്യൂണിറ്റിയുടെ പ്രഥമ വിശുദ്ധ കുർബാനയും, കൂട്ടായ്മയും സെപ്റ്റംബർ 18 ന് ഞായറാഴ്ച വൈകുന്നേരം 4:30 മണിക്ക് മലങ്കര കത്തോലിക്ക സഭ യു എസ് എ കാനഡ രൂപതയുടെ അധ്യക്ഷൻ മോസ്റ്റ് റവ. ഫിലിപ്പോസ് മാർ സ്തേഫാനോസ് തിരുമേനിയുടെ ആശീർവാദത്തോടെ സഭയുടെ യു എസ് എ ചാൻസലറൂം, മിഷൻ ഡയറക്ടറൂം ആയ ബഹു. ഫാ. ഡോ. സജി.ജി.മുക്കൂട്ടിന്‍റെ മുഖ്യ കാർമികത്വത്തിലും റവ. ഫാ. ബിന്നി ഫിലിപ്പ്ന്‍റെ സഹകാർമികത്വത്തിലും ഓസ്റ്റിൻമേനർ സെന്‍റ് അൽഫോൻസാ സീറോ മലബാർ ദേവാലയത്തിൽ വച്ചു നടത്തി.

ടെക്സസ് സ്റ്റേറ്റിൽ ഡാലസിനും, ഹൂസ്റ്റനും ശേഷമുള്ള മൂന്നാമത്തെ വിശ്വാസ സമൂഹത്തിനാണ് തലസ്ഥാന നഗരിയിൽ ഇന്നലെ തുടക്കമിട്ടത്

മലങ്കര കത്തോലിക്ക സഭയുടെ 92ാം പുനരൈക്യ വാർഷികം ആഘോഷിക്കപ്പെടുന്ന അവസരത്തിൽ പുതിയ ഒരു മിഷൻ പ്രവർത്തനം രൂപീകരിക്കാൻ സാധിച്ചതിൽ ഏവരും സന്തോഷം രേഖപ്പെടുത്തി. ഏകദേശം നൂറോളം വിശ്വാസികൾ ഈ ചരിത്ര മുഹൂർത്തത്തിനു സാക്ഷികളായി.

ഓസ്റ്റിനിൽ നിന്നും ഇരുനൂറോളം മൈൽ അകലെയുള്ള ഹ്യൂസ്റ്റനിൽ നിന്നും മുപ്പതിൽ ആളുകൾ ബിന്നിയച്ചന്‍റെ നേതൃത്വത്തിൽ ഓസ്റ്റിൻ മലങ്കര സമൂഹത്തിനു പിന്തുണ നല്കാൻ എത്തിയത് ഈ മുഹൂർത്തത്തിന് ഇരട്ടി മധുരം പകർന്നു.കൂടാതെ മേനർ സെന്‍റ് അൽഫോൻസാ സീറോ മലബാർ ഇടവകയിലെ അംഗങ്ങളും , ജീസസ് യൂത്ത് കൂട്ടായിമയും മലങ്കര കൂട്ടായിമയോട് ചേർന്ന് നിന്നു ഈ നിമിഷങ്ങൾക്ക് സാക്ഷിയായി.


വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന യോഗത്തിൽ ഓസ്റ്റിൻ കൂട്ടായിമയിലെ അംഗങ്ങളെ ഏവർക്കും പരിചയപ്പെടുത്തി. ഹൂസ്റ്റൺ മലങ്കര കാതോലിക്ക സഭയോട് ചേർന്ന് എല്ലാ ദ്വൈമാസത്തിലും രണ്ടാം ഞായറാഴ്ചകളിൽ വിശുദ്ധ കുർബാന ഹ്യൂസ്റ്റൺ വികാരിയച്ചന്‍റെ കാർമികത്വത്തിൽ നടത്താനും തീരുമാനമായി.

പ്രഥമ കൂട്ടായ്മക്ക് വേണ്ടി സഹായ സഹകരണങ്ങൾ നൽകി സഹായിച്ച ഓസ്റ്റിൻമേനർ സെന്‍റ് അൽഫോൻസാ സിറോ മലബാർ ഇടവക വികാരി ഫാ. ആന്റോ. ജി. ആലപ്പാട്ട് അച്ചനോടും, ഇടവക ഭാരവാഹികളോടും, ഇതിനായി അക്ഷീണം പ്രവർത്തിച്ച ഓസ്റ്റിൻ മലങ്കര സമൂഹത്തിന്‍റ് കോഓർഡിനേറ്റർ ശ്രീ. അജിത്ത് വർഗ്ഗീസിനോടും, കടന്നു വന്ന എല്ലാ വിശ്വാസികളോടുമുള്ള നന്ദി ഓസ്റ്റിൻ വിശ്വാസ സമൂഹത്തിനു വേണ്ടി ഫാ. സജി മുക്കൂട്ട് അറിയിച്ചു. തുടർന്നു നടന്ന സ്നേഹവിരുന്നോടെ ചടങ്ങുകൾ അവസാനിച്ചു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26