• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു
Share
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി നടത്തി. സെപ്റ്റംബര്‍ പത്തിനു ശനിയാഴ്ച വൈകുന്നേരം നാലിനു ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും പൊളിറ്റിക്കല്‍ & കണ്‍സ്യൂമര്‍ ടി.ഡി.ബുട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. സൗത്ത് ബാരിംഗ്ടണ്‍ സിറ്റി മേയര്‍ പോളമക്കോസി, സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് ഓക് ലോണ്‍ പള്ളി വികാരി ഫാ.തോമസ് മാത്യൂ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഉച്ചകഴിഞ്ഞ് നാലോടെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം സാറാ അനില്‍ കോര്‍ഡിനേറ്റു ചെയ്ത മെഗാ തിരുവാതിര ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. മെഗാ തിരുവാതിരയോടനുബന്ധിച്ചു മാവേലി മന്നനെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റേയും അകമ്പടിയോടെ ലെജി പട്ടരുമഠം കോര്‍ഡിനേറ്റ് ചെയ്ത ഘോഷയാത്രയായി സമ്മേളന ഹാളിലേക്ക് ആനയിച്ചു.

ഡോ.സിബിള്‍ ഫിലിപ്പ് മാസ്റ്റര്‍ ഓഫ് സെറിമണിയായി നടത്തിയ യോഗാനന്തരം ഷിക്കാഗോയിലെ വിവിധ കലാകാരികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ ഏറ്റവും ആസ്വാദ്യകരമായി. എസ്.എസ്.ആര്‍ ഷിക്കാഗോ സീറോ മലബാര്‍ കള്‍ച്ചറി അക്കാദഡമി മല്‍ഹാര്‍ ടീം, കഥക് ഡാന്‍സ്തേജോ ലക്ഷ്മി& ടീം എന്നിവരുടെ ടാന്‍സും, ശോഭ ജിബി, മെര്‍ലിന്‍, ക്ലെമന്റ്, അയ്‌ന എന്നിവരുടെ ഗാനപൂക്കള്‍ പരിപാടിക്കും കൊഴുപ്പേകി.


ഈ വര്‍ഷം ഹൈസ്‌കൂളില്‍ നിന്നും ഏറ്റവും മികച്ച രീതിയില്‍ ഗ്രോഡ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ വച്ച് സ്‌കോളര്‍ഷിപ്പ് നല്‍കി. ഒന്നാം സമ്മാനത്തിന് അര്‍ഹയായത് സ്വപ്‌ന അംമ്പലത്തികലിന് സ്വര്‍ണം ചിറമേല്‍  സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും രണ്ടാം സമ്മാനത്തിന് ജാസ്മിന്‍ സജി ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡിനും അര്‍ഹയായി. അവാര്‍ഡു കമ്മറ്റി കോര്‍ഡിനേറ്റര്‍ ഡോ.സ്വര്‍ണം ചിറമേല്‍& ഡോ.സിബിള്‍ ഫിലിപ്പ് എന്നിവരായിരുന്നു.

കലാമേള വിജയികളായ സബ്ജൂനിയര്‍ റൈസിംഗ് സ്റ്റാര്‍ സ്ലോക കൊട്ടാരത്ത് നമ്പ്യാര്‍, ഹയ അനീഷ്, ജൂനിയര്‍റൈസിംഗ് സ്റ്റാര്‍ തേജോ ലക്ഷ്മി അച്ചാറി എന്നിവര്‍ക്ക് ട്രോഫികളും യോഗത്തോടനുബന്ധിച്ച് നല്‍കുകയുണ്ടായി.

ഓണാഘോഷ പരിപാടികളുടെ ജനറല്‍ കോര്‍ഡിനേറ്റര്‍ സജി തോമസ് കോര്‍ഡിനേറ്റേഴ്‌സ് സാറ അനില്‍, ജയന്‍ മുളങ്ങാട് എന്നിവരുടെ പ്രവര്‍ത്തനത്തിന്‍റെ അംഗീകാരത്തിന്‍റെ ഭാഗമായി പ്ലാക്കുകള്‍ നല്‍കുകയുണ്ടായി. അത്തപ്പൂക്കളം ഉണ്ടാക്കുന്നതിന്  നേതൃത്വം നല്‍കിയത് ജോ.ട്രഷറര്‍ വിവീഷ് ജേക്കബ് ആയിരുന്നു. വൈസ് പ്രസിഡന്‍റ് മൈക്കിള്‍ മാണി പറമ്പില്‍, അനില്‍ ശ്രീനിവാസന്‍, ഷൈനി തോമസ്, തോമസ് മാത്യൂ, മനോജ് കോട്ടപ്പുറം, സാബു കട്ടപ്പുറം, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, സെബാസ്റ്റിയന്‍ വാഴേപറമ്പില്‍, ജയ്‌മോന്‍ സ്‌കറിയ, സൂസന്‍ ചാക്കോ, ബിജോയ് കാപ്പന്‍, അനിയന്‍ കോണാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പരിപാടികളുടെ പ്ലാറ്റിനം സ്‌പോണ്‍സര്‍ അമേരിക്കന്‍& ഡിസ്ട്രിബ്യൂട്ടര്‍ ഗോള്‍ഡന്‍ സ്‌പോണ്‍സേഴ്‌സ്ഡോ.സൂസന്‍ ഇടക്കുത്തറ, അലക്‌സ് & അച്ചാമ്മ മരുവത്തറ, ഷിക്കാഗോ , സില്‍വര്‍ സ്‌പോണ്‍സേഴ്‌സ്ടാക്‌സ്ഔസേപ്പ് വടക്കുംചേരി, ഡോ.ബ്രിജറ്റ് ജോര്‍ജ്, ഡോ.ആന്റണി ജോസഫ്, ജോസ് & സുമ അയിക്കര, അറ്റോര്‍ണി സ്റ്റീവ് ക്രിഫേസ്, സ്‌പോണ്‍സേഴ്‌സ്റ്റോമി ഇടത്തില്‍, അച്ചന്‍കുഞ്ഞ് മാത്യു, സന്‍ജ് മാത്യു, ടേറന്‍സ് ചിറമേല്‍ അമേരിക്കന്‍ കാര്‍പ്പറ്റ് രാജന്‍ തലവടി, അശോക് ലക്ഷ്മണന്‍, റ്റേം സണ്ണി, അഡ്വ. പോള്‍& ഡോ.സുമ, അനാറ്റ& മാത്യൂ  വിലങ്ങാടുശ്ശേരി എന്നിവരായിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെല്ലാം സെക്രട്ടറി ലീല ജോസഫ് നന്ദി രേഖപ്പെടുത്തി.
ഫോട്ടോ: മോനു വര്‍ഗീസ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ