• Logo

Allied Publications

Americas
ഹൂസ്റ്റൺ ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവെൻഷൻ സെപ്റ്റം. 23,24,25 തീയതികളിൽ
Share
ഹൂസ്റ്റൺ : ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് സഭയുടെ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 23,24,25 തീയതികളിൽ (വെള്ളി, ശനി, ഞായർ ) നടത്തും. പ്രസിദ്ധ സുവിശേഷ പ്രസംഗകൻ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ സാം തോമസ് ( ഡാളസ്) എന്നിവർ തിരുവചന പ്രഘോഷണം നടത്തും.

ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് സഭാ ഹാളിൽ വച്ചാണ് (7705 South Loop E.Fwy, Housotn, TX 77012) കൺവെൻഷൻ യോഗങ്ങൾ നടക്കുന്നത്.

വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6.30 നും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിക്കുമാണ് യോഗങ്ങൾ നടക്കുന്നത്. എല്ലാ യോഗങ്ങളിലും പാസ്റ്റർ റെജി ശാസ്താംകോട്ട മലയാളത്തിൽ പ്രസംഗിക്കും . ശനിയാഴ്ച വൈകിട്ടും, ഞായറാഴ്ച രാവിലെയും നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർ സാം തോമസ് ഇംഗ്ലീഷിലും പ്രസംഗിക്കുന്നതാണ്.

ബ്രദർ സാംസൺ ചെങ്ങന്നൂരും ഹൂസ്റ്റൺ ചർച്ച്‌ ഓഫ് ഗോഡ് ക്വയറും ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും. ദൈവദാസന്മാരുടെ പ്രസംഗങ്ങൾ ശ്രവിച്ച്‌ അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നുവെന്ന് പാസ്റ്റർ മാത്യു കെ. ഫിലിപ്പ്, ബ്രദർ സാം പോൾ (സെക്രട്ടറി) ബ്രദർ ജോർജ് തോമസ് (ട്രഷറർ) എന്നിവർ അറിയിച്ചു.

Prayer Mount Media യിൽ കൺവെൻഷൻ യോഗങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ :പാസ്റ്റർ മാത്യു. കെ.ഫിലിപ്പ് 281 736 6008

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.