• Logo

Allied Publications

Americas
കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ഓണാഘോഷം സെപ്റ്റംബര്‍ 18ന്
Share
ഫ്ലോറിഡ: കൈരളി ആര്‍ട്‌സ് ക്ലബ്ബ് ഓഫ് സൗത്ത് ഫ്‌ളോറിഡായുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 18ന് ഓണാഘോഷം സംഘടിപ്പിക്കും. സൗത്ത് ഫ്‌ളോറിഡയിലെ മാര്‍തോമ്മാ ചര്‍ച്ച് ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ റവ. ഫാ. അബി അബ്രഹാം ഓണസന്ദേശം നല്‍കും.

കൈരളി ആർട്സ് ക്ലബ് പ്രസിഡണ്ട് വർഗീസ് ജേക്കബിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന പൊതുചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍, ജനറല്‍ സെക്രട്ടറി ഡോ. കലാ ഷാഹി പരിപാടിയില്‍ സ്വീകരണം നല്‍കും. ഫൊക്കാന പ്രസിഡന്‍റ് ആയി സ്ഥാനമൊഴിഞ്ഞ ജോർജി വർഗീസിനെയും മുൻ ട്രഷറർ സണ്ണി മറ്റമനയെയും ആദരിക്കും. കഴിഞ്ഞ ഫൊക്കാന കൺവെൻഷനിൽ ഏറ്റവും സജീവമായ പങ്കാളിത്തമുണ്ടായ സംഘടനകളിലൊന്നായ കൈരളി ആർട്സ് ക്ലബ്ബ് ആണ് ജോർജി വർഗീസിന്‍റെ മാതൃസംഘടന.

മാവേലി നാട് എന്ന പേരിൽ അവിനാഷ് ഫിലിപ്പ് സംവിധാനം ചെയ്ത ലഘു നാടകവും പരിപാടിയിൽ മുഖ്യ ആകർഷകമായിരിക്കും. കൂടാതെ കൈരളി ആർട്സ് ക്ലബ്ബിലെ കലാപ്രതിഭകളായ കുട്ടികളുടെ കലാവിരുന്ന് കോർഡിനേറ്റ് ചെയ്യുന്നത് കൈരളി ആർട്സ് ക്ലബ്ബ് സെക്രെട്ടറി ഡോ. മഞ്ജു സാമുവേൽ ആണ്. ഡോ. ഷീല വർഗീസിന്‍റെ നേതൃത്വത്തിൽ തിരുവാതിരക്കളിയും ഒരുക്കുന്നുണ്ട്.

ഫ്ലോറിഡ ആർ.വി.പി സുരേഷ് നായർ, മാറ്റ് പ്രസിഡന്‍റ് അരുൺ ചാക്കോ, ട്രഷറർ എബ്രഹാം, ഫൊക്കാന മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി ഇലയിട്ട ഓണ സദ്യയും ഉണ്ടായിരിക്കുന്നതാണ്.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26