• Logo

Allied Publications

Europe
പുതിയ സ്ഥലത്ത് പുതിയ കോഴ്സുകളുമായി കൈരളി നികേതന്‍ സ്‌കൂള്‍ സെപ്റ്റംബര്‍ 17ന് ആരംഭിക്കും
Share
വിയന്ന: പുതിയ അധ്യയന വര്‍ഷത്തില്‍ കൈരളി നികേതന്‍ മലയാളം സ്‌കൂള്‍ പുതിയ സ്ഥലത്ത് പ്രവര്‍ത്തനം ആരംഭിക്കുന്നു. ഓസ്ട്രിയയിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ പുതിയ കോഴ്സുകളുമായി സെപ്റ്റംബര്‍ 17ന് തുറക്കും. അന്നേ ദിവസം ഉച്ച കഴിഞ്ഞു രണ്ടു മുതല്‍ കുട്ടികള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സെപ്റ്റംബര്‍ 24 വരെ പ്രവേശനാനുമതിയ്ക്ക് അപേക്ഷകള്‍ നല്‍കാന്‍ അവരസരം ഉണ്ടായിരിക്കും.

വിയന്നയിലെ ഒന്നാമത്തെ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ ഇനിമുതല്‍ കൂടുതല്‍ സൗകര്യപ്രദമായ സ്ഥലത്ത് പ്രവര്‍ത്തിക്കും. 21മത്തെ ജില്ലയിലുള്ള ഫ്രാങ്ക്‌ളിന്‍ സ്ട്രാസെ 26ല്‍ (ബുണ്ടസ്ജിംനാസ്യം) എല്ലാ ശനിയാഴ്ച ദിവസങ്ങളിലും ഉച്ചകഴിഞ്ഞു 2 മണി മുതല്‍ വൈകിട്ട് 5 വരെ സ്‌കൂള്‍ പ്രവര്‍ത്തിക്കും. മലയാളം, മലയാളം സംഭാഷണം, ചെസ്സ്, ചിത്രരചന, ക്ലാസിക്കല്‍ മോഡേണ്‍ ഡാന്‍സ് എന്നിവയ്ക്ക് പുറമെ ഈ വര്‍ഷം 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ബാസ്‌കറ്റ്ബാള്‍ കോച്ചിങും ഉണ്ടായിരിക്കും.

സ്‌കൂളില്‍ ചേര്‍ത്ത് കുട്ടികളെ മലയാളം പഠിപ്പിക്കാനും അവരുടെ കലാകായികപരമായ കഴിവുകളെ വികസിപ്പിക്കാനും താല്‍പര്യമുള്ളവര്‍ സെപ്റ്റംബര്‍ 24 മുമ്പായി പൂരിപ്പിച്ച അപേക്ഷ ഫോറം സ്‌കൂള്‍ ഭാരവാഹികളെ ഏല്‍പ്പിക്കുകയോ, നേരിട്ട് സ്‌കൂളില്‍ വന്നു കുട്ടികളെ ചേര്‍ക്കുകയോ ചെയ്യണമെന്നു സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍ എബി കുര്യന്‍ അറിയിച്ചു.

എസ്എംസിസി വിയന്നയുടെ വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറവും, സ്‌കൂള്‍ കലണ്ടറും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: Ph: 06605204181, Email: ebbykurian@gmx.at

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.