• Logo

Allied Publications

Americas
ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ പ്രഥമ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 12 ന് നടത്തി
Share
ന്യൂയോർക്ക്: ജി ഐ സി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഇലക്‌ട് ഡോ. അനിലും ഗ്ലോബൽ ബിസിനസ് സെന്‍റർ ഫോർ എക്സലൻസ് ബോർഡ് മെമ്പർ എലിസബത്ത് പൗലോസും ഓണാഘോഷം അവരുടെ ബ്രൂക്ക്‌വിൽ ഗാർഡനിൽ വിപുലമായ ഒരുക്കങ്ങളോടെ നടത്തി. ഡോ. പൗലോസ്, സുധീർ നമ്പ്യാർ, താര ഷാജൻ, ടോം ജോർജ്ജ് കോലത്ത്, ശോശാമ്മ ആൻഡ്രൂസ്, ഉഷാ ജോർജ്ജ്, മിസ്റ്റർ ജോർജ്, തുടങ്ങി ഏല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്വാഗതം ചെയ്തു.

ഗ്ലോബൽ വിമൻസ് എംപവര്മെന്‍റ് ചെയർ പേഴ്സൺ ശോശാമ്മ ആൻഡ്രൂസ്, ഗ്ലോബൽ സീനിയർ കെയർ ചെയർ ഉഷാ ജോർജ്ജ്, നീന നമ്പ്യാർ, ക്രിസ്റ്റൽ ഷാജൻ എന്നിവർ പൂക്കളം തൽക്ഷണം നിർമ്മിച്ചത് ആകർഷകമായി. ഇത് ഓണത്തിന്റെ മൂഡിന് ശരിക്കും തിരികൊളുത്തി. ഏവർക്കും ഓണാശംസകൾ നേർന്ന ഗ്ലോബൽ ട്രഷറർ താരാ ഷാജൻ, സമീപ ഭാവിയിൽ ജിഐസി ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്ന് പറഞ്ഞു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഡോ. അനിൽ പൗലോസിനും മറ്റ് അംഗങ്ങൾക്കും ശ്രീ കുന്നുപറമ്പിൽ ആൻഡ്രൂസ് തന്റെ പുസ്തകങ്ങൾ കൈമാറി.ഗ്ലോബൽ ജനറൽ സെക്രട്ടറി സുധീർ നമ്പ്യാർ, വർഷം മുഴുവനും ഓണത്തിന്റെ മൂഡ് നിലനിർത്തി ആഘോഷിക്കണമെന്ന് പറഞ്ഞു. തന്റെ പ്രസംഗത്തിലൂടെ അദ്ദേഹം കൂടിവന്ന എല്ലാവരെയും പ്രോത്സാഹിപ്പിച്ചു. നമ്മൾ എവിടെയായിരുന്നാലും മലയാളികൾ ഇത് ആഘോഷിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള എല്ലാ ഇന്ത്യക്കാരും ഓണത്തിന്റെ ആവേശം പങ്കിടുകയും ആസ്വദിക്കുകയും ചെയ്യുക.

ജി. ഐ. സി യിലൂടെ ഓണം മാത്രമല്ല ദീപാവലിയും ഹോളിയും മറ്റു ഇന്ത്യൻ സംസ്കാരം നിലനിർത്തുന്ന എല്ലാ ആഘോഷങ്ങളും നടത്താൻ കഴിയുമെന്നും സുധിർ കൂട്ടി ചേർത്തു. പ്രാദേശികവാദത്തിൽ ഒരു ഭാരതീയനും ഒതുങ്ങി നില്കരുതെന്നും സംഘടനകൾ സഹകരിച്ചു പ്രവർത്തിക്കണമെന്നും സുധീർ ഓർപ്പിച്ചു.

ആതിഥേയരായ ഡോക്ടർ അനിൽ പൗലോസിനും എലിസബേത്തിനും എല്ലാവരും നന്ദി പറഞ്ഞു. ഗ്ലോബൽ പ്രസിഡണ്ട് പി സി മാത്യു, വൈസ് പ്രസിഡന്റ് പ്രൊഫ്. ജോയി പല്ലാ ട്ടുമഠം, പി. ആർ. ഓ അഡ്വ, സീമ ബാലസുബ്രഹ്മണ്യം, അഡ്വ. സൂസൻ മാത്യു, അഡ്വ. യാമിനി രാജേഷ്, ഗുഡ് വിൽ അംബാസിഡർ ഡോക്ടർ ജിജാ മാധവൻ ഹരിസിംഗ്, ബ്രാൻഡ് അംബാസിഡർ കമലേഷ് മേത്ത മുതലായവർ ഓണാശംസകൾ നേർന്നു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26