• Logo

Allied Publications

Americas
ഹൂസ്റ്റണ്‍ സെന്‍റ് ബേസില്‍ ദേവാലയത്തില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍
Share
ഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്‍റ് ബേസില്‍ ദേവാലയത്തില്‍ കാവല്‍ പിതാവായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ (കന്നി 20 പെരുന്നാള്‍) 2022 ഒക്‌ടോബര്‍ 1,2 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തും.

ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന് വചനപ്രഘോഷണവും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.

ഞായറാഴ്ച രാവിലെ 8.15ന് വി. കുര്‍ബാനയും തുടര്‍ന്ന് പരിശുദ്ധ ബാവയോടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ഥനയും നടത്തും. ആശീര്‍വാദത്തെ തുടര്‍ന്ന് നേര്‍ച്ച, സ്‌നേഹവിരുന്ന് എന്നിവയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകും.

പെരുന്നാള്‍ ഓഹരി ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ പള്ളി ഓഫീസുമായി ബന്ധപ്പെടുക.

വെരി റവ തോമസ് ഇട്ടി കോര്‍എപ്പിസ്‌കോപ്പ (സീനിയര്‍ വൈദീകന്‍), റവ.ഫാ. ബിജോ മാത്യു (വികാരി), ഷാജി വര്‍ഗീസ് (സെക്രട്ടറി), ജോണ്‍ വര്‍ഗീസ് (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി ഭരണസമിതി പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ നടത്തിവരുന്നു.

തന്റെ പ്രയാധിക്യത്തിലും, സത്യവിശ്വാസ സംരക്ഷണത്തിനായി മലങ്കരയില്‍ എഴുന്നള്ളി , കോതമംഗലത്ത് അന്ത്യവിശ്രമംകൊള്ളുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേസിയോസ് ബാവയുടെ തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് അനുഗ്രഹീതരാകുവാന്‍ എവരേയും കതൃനാമത്തില്‍ ക്ഷണിക്കുന്നതായി വികാരി റവ.ഫാ. ബിജോ മാത്യു അറിയിച്ചു.

അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു