റിയാദ്: സെപ്റ്റംബർ 16, 23, 30 തീയതികളിലായി അൽഖർജ് റോഡിലെ അസ്കാൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഇലവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനവും ട്രോഫി ലോഞ്ചിംഗും സംഘടിപ്പിച്ചു.
റിയാദ് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത 8 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് റിയാദിന്റെ ചരിത്രത്തിൽ ആദ്യമായി ക്ലബ് ടൂർണമെന്റിലെ ഏറ്റവും വലിയ പ്രൈസ് മണി നൽകി കൊണ്ടാണ് യുഎഫ്സി റിയാദ് ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്.
സാരി മൊബൈൽ ആപ്ലിക്കേഷൻ പ്രധിനിധികളായ അസദ് അലി ശാഹ്, അഹ്മദ് അൽ ഹൈത്, വലീദ് അൽഷമ്മരി, മുഹമ്മദ് അൽ ബിലെഹിദ്, ഷഫീഖ് വളക്കുണ്ടിൽ തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. യുഎഫ്സി മുഖ്യ രക്ഷാധികാരി ആയ അലി കൊളത്തിക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ ടൂർണമെന്റ് ചെയർമാൻ ബാബു മഞ്ചേരി അധ്യക്ഷത വഹിച്ചു. റിഫ മുഖ്യ രക്ഷാധികാരി അബ്ദുല്ല വല്ലാഞ്ചിറ, റിഫ സെക്രട്ടറി സൈഫു കരുളായി, റിഫ ടെക്നിക്കൽ ചെയർമാൻ ശകീൽ, ശരീഫ് കാളികാവ്, കുട്ടി വല്ലപ്പുഴ എന്നിവർ ആശംസ പ്രസംഗം നടത്തി.
ടൂർണമെന്റ് കമ്മറ്റി നൽകുന്ന ജേഴ്സിയും മറ്റും മൻസൂർ തിരൂർ, ശരത്, സാഹിർ ഉദരംപൊയിൽ, ബാവ ഇരുന്പുഴി, ജാഫർ ചെറുകര, ഷബീർ, ചെറിയാപ്പു, ജാനിസ്, നൗഷാദ് കോട്ടക്കൽ, അഷ്റഫ്, ഹകീം എന്നിവർ വിവിധ ക്ലബ്ബുകൾക്ക് നൽകി. തുടർന്ന് സാരി ഭാരവാഹികളും യുഎഫ്സി ഭാരവാഹികളും ചേർന്ന് ട്രോഫി ലോഞ്ചിംഗും നടത്തി. യോഗത്തിൽ ടൂർണമെന്റ് നിയമാവലികൾ വായിച്ചു സംശയനിവാരണം നടത്തി. പൂർണമായും സൗദി റഫറിമാരുടെ കീഴിലാണ് കളികൾ നിയന്ത്രിക്കുക. യഹ്യ, സവാദ്, അസ്കർ അക്കായി, അനീസ് പാഞ്ചോല, റാഫി, അസ്ഹർ, ശരീഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. അബ്ദു റഹ്മാൻ കരുവാരക്കുണ്ട് പ്രോഗ്രാം അവതാരകനായിരുന്നു.
|