• Logo

Allied Publications

Middle East & Gulf
ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എസ് ഐ സി ജിദ്ദ
Share
ജിദ്ദ: കേരളത്തിൽ മദ്യം, മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെ നിയന്ത്രിക്കാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സമസ്ത ഇസ്‌ലാമിക് സെന്‍റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകൾ ഏറെ ആശങ്ക ഉളവാക്കുന്നതാണ്. ഇതിനെതിരെ ശക്തമായ നടപടിയും ബോധവൽക്കരണവും ആവശ്യമാണ്. ഇല്ലെങ്കിൽ നാളെയുടെ പ്രതീക്ഷകളായ പുതു തലമുറയുടെ ഭാവി ഏറെ അപകടത്തിലാകും.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് അനാവശ്യമായി പണം നൽകുന്നത് രക്ഷിതാക്കൾ ഒഴിവാക്കണം. അതോടൊപ്പം മക്കളുമായി കൂട്ട് കൂടുന്നവരെ ശ്രദ്ധിക്കാനും ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനും രക്ഷിതാക്കളും അധ്യാപകരും തയ്യാറാവണം.

നാട്ടിൽ വർധിച്ചു വർധിച്ചു വരുന്ന മദ്യമയക്കു മരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥി യുവജനങ്ങൾക്കിടയിൽ ആവശ്യമായ ബോധവൽക്കരണം നടത്തണമെന്നും എസ് ഐ സി ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ജനറൽ സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടി, ട്രഷറർ മൊയ്‌ദീൻ കുട്ടി ഫൈസി പന്തല്ലൂർ, ചെയർമാൻ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കെ ടി മുസ്തഫ പെരുവള്ളൂർ

ദുബായിൽ കളരി ചുവട് വച്ച് ഗിന്നസ് ബുക്കിൽ കയറാൻ ഡോ റാഹിസ് ഗുരുക്കളും സംഘവും.
ദുബായ് : ദേശീയ ദിനത്തിന്‍റെ ഭാഗമായി 2022 ഡിസംബർ 6 വൈകുന്നേരം നാലിന് കളരി ക്ലബ്ബ് ദുബായും, ദുബായ് പോലീസുമായി ചേർന്ന് കളരിപ്പയറ്റിൽ ചരിത്രം സൃഷ്ടിക്കാ
51ാമ​ത് യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
അ​ബു​ദാ​ബി: 51ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​ന് വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ തു​ട​ക്ക​മാ​യി.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ. ഷ​മീ​ർ കു​ന്ദ​മം​ഗ​ല​ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: ഹൃ​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം കു​വൈ​റ്റി​ലെ​ത്തി​യ പ്ര​മു​ഖ ചാ​രി​റ്റി​സ​ന്ന​ദ്ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ അ​ഡ്വ.
60 വ​യ​സ് ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്കും ക്ഷേ​മ​നി​ധി​യി​ൽ ചേ​രാ​ൻ സ​ർ​ക്കാ​ർ അ​വ​സ​ര​മൊ​രു​ക്ക​ണം: ന​വ​യു​ഗം.
ദ​മ്മാം: അ​റു​പ​ത് വ​യ​സ് പി​ന്നി​ട്ട​തി​നാ​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ത്വമെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പോ​യ പ്ര​വാ​സി​ക​ൾ​ക്കും, പ്ര​വാ​സി ക്ഷേ​
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022: സൂ​പ്പ​ർ 12 മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ടൂ​ർ​ണ​മെ​ന്‍റാ​യ ’സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’