• Logo

Allied Publications

Americas
സൗത്ത് ഇന്ത്യൻ യൂഎസ് ചേംബർ ഓഫ് കോമേഴ്‌സ്‌ പത്താം വാർഷികാഘോഷം നടത്തി
Share
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ്‌ ചേംബർ ഓഫ് കോമേഴ്‌സിന്‍റെ പത്താം വാർഷികം ചരിത്ര സംഭവമായി.സെപ്റ്റംബർ 11 നു ഞായറാഴ്ച ഹൂസ്റ്റണിലെ വിശാലവും മനോഹരവുമായ ജിഎസ്‌എച്ച് ഇവെന്റ്റ് സെന്ററിൽ വച്ച് പ്രൗഢഗംഭീരമായി നടത്തി. വൈകുന്നേരം അഞ്ചിനു സോഷ്യൽ ഹവർ ആരംഭിച്ചപ്പോൾ തന്നെ നൂറു കണക്കിന് അതിഥികൾ എത്തി.

പ്രശസ്ത നർത്തകി കലാശ്രീ ഡോ.സുനന്ദ നായർ ആൻഡ് ടീമിന്‍റെ പ്രാർത്ഥന നൃത്തത്തോടെയായിരുന്നു. 50 ലധികം നർത്തകിമാർ ഒരുമിച്ച്‌ വേദിയിൽ ചുവടുകൾ വച്ചപ്പോൾ അത് ഒരു മനോഹരകാഴ്ചയായി. തുടർന്ന് ഇന്ത്യയുടെ ദേശീയ ഗാനം ആലപിച്ചു.

സംഘടനയുടെ സെക്രട്ടറി ഡോ. ജോർജ് കാക്കനാട്ട് സ്വാഗതം ആശംസിച്ചു. പ്രസിഡന്‍റ് ജിജി ഓലിക്കൻ അധ്യക്ഷ പ്രസംഗം നടത്തി. തുടർന്ന് കേരളാ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. അ

മുഖ്യാതിഥികളായി എത്തിയ യുഎസ് കോൺഗ്രസ് അംഗങ്ങളായ ആദരണീയരായ ഷീലാ ജാക്സൺ ലീ, അൽ ഗ്രീൻ എന്നിവർ തങ്ങളുടെ ഇന്ത്യ സന്ദർശനങ്ങളെപറ്റിയും ലോകത്തിലെ ഏറ്റവും വലുതും ഏറ്റവും പഴയതുമായ രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം എന്നും ശക്തിപ്പെട്ടുകൊണ്ടേയിരിക്കുന്നുവെന്നും ചേംബറിന്‍റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും പറഞ്ഞു.

സ്റ്റേറ്റ് റെപ്രസെന്ററ്റീവ് റോൺ റെയ്നോൾസ്‌, സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ സെസിൽ വില്ലിസ്, മലയാളികളുടെ അഭിമാനങ്ങളായ മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ട്, ഫോർട്ട് ബെണ്ട് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാൻ കെൻ മാത്യു, ഫോർട്ട് ബെൻഡ് കോൺസ്റ്റബിൾ പ്രെസിൻക്ട് 2 ഡാറിൽ സ്മിത്ത്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്റ് സുനിൽ തൈമറ്റം, ഏഷ്യാനെറ്റ് ടീവിയിൽ ആരംഭിച്ചു ഇപ്പോൾ ഫ്ലവർസ് ടിവിയുടെ നേതൃരംഗത്തു പ്രവൃത്തിക്കുന്ന പ്രതാപ് നായർ, ഇൻഫോസിസ് വൈസ് പ്രസിഡന്‍റ് ജോ ആലഞ്ചേരിൽ, സ്‌പോൺസർമാർ, അവാർഡ് ജേതാക്കൾ തുടങ്ങിയവർ ഉൽഘാടന വേദിയെ സമ്പന്നമാക്കി.

അമേരിക്കൻ കോൺഗ്രസ് അംഗംങ്ങൾ സൗത്ത് ഇന്ത്യൻ ചേംബറിന് റെക്കഗ്നിഷൻ അവാർഡുകൾ നൽകി ആദരിച്ചപ്പോൾ മുഖ്യാതിഥികളായി എത്തിയവർക്ക് ചേംബറും മെമെന്റോകൾ നൽകി ആദരിച്ചു.

'ഹാൾ ഓഫ് ഫെയിം' അവാര്ഡുകൾക്ക് അർഹരായ ടോമർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ പ്രസിഡന്‍റും സിഇഓയുമായ തോമസ് മൊട്ടയ്ക്കൽ ( ന്യൂജേഴ്‌സി), ന്യൂമാർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നിവരെ നിറഞ്ഞ ഹർഷാരവത്തോടെയാണ് വേദിയിലേക്ക് ആനയിച്ചത്. ബഹുമാനപെട്ട . മന്ത്രി റോഷി അഗസ്റ്റിനിൽ നിന്നും അവർ അവാർഡുകൾ ഏറ്റുവാങ്ങി.

വിവിധ കർമ്മ മണ്ഡലങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയവർക്കുള്ള കമ്മ്യൂണിറ്റി അവാർഡുകളും അവാർഡ് ജേതാക്കൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി .

ഫോർട് ബെൻഡ് കൗണ്ടി കോർട്ട് ജഡ്ജ് ജൂലി മാത്യു, ബിൽഡർ ഡോ.പി.വി.മത്തായി (ഒലിവ് തമ്പിച്ചായൻ), പ്രശസ്ത മോഹിനിയാട്ടം പ്രതിഭ കലാശ്രീ ഡോ. സുനന്ദ നായർ, ജീവകാരുണ്യ,സാമൂഹ്യ പ്രവർത്തക ബിന്ദു ഫെർണാണ്ടസ് ചിറയത്ത്, പ്രിന്‍റിംങ് രംഗത്തെ പ്രമുഖൻ തോമസ് ജോർജ്‌ (ബാബു) ഹൂസ്റ്റൺ മെട്രോ പോലീസ് ഓഫീസർ മനോജ് പൂപ്പാറയിൽ, സാമൂഹ്യപ്രവർത്തകയും നഴ്സുമായ ക്ലാരമ്മ മാത്യൂസ്, എഴുത്തുകാരനും വ്യവസായിയുമായ സണ്ണി മാളിയേക്കൽ, ജീവകാരുണ്യ പ്രവർത്തകൻ സാം ആന്റോ, വിദ്യാഭ്യാസ രംഗത്ത് പ്രതിഭ തെലയിച്ച കലാകാരി കൂടിയായ മാലിനി.കെ .രമേശ് എന്നിവരാണ് കമ്മ്യൂണിറ്റി അവാർഡുകൾ മന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങിയത്.

തുടർന്ന് തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് സംഗീത വിസ്മയം തീർക്കുന്ന പ്രശസ്ത ഗായകൻ സ്റ്റീഫൻ ദേവസ്സിയുടെ പ്രകടനത്തിൽ കാണികൾ ഇളകിമറിഞ്ഞു. ശ്രവ്യസുന്ദരമായ നിരവധി ഗാനങ്ങൾ പാടി തന്റെ സ്വതസിദ്ധമായ ശൈലിയിൽ പിയാനോ കീബോർഡിൽ കൈവിരലുകൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച്‌ ശ്രോതാക്കളെ കൈയിലെടുത്തു. കൂടെ കൊഴുപ്പേകാൻ ചെണ്ടമേളവുമായി"കൊച്ചു വീട്ടിൽ ബീറ്റ്സും" ഒപ്പം ചേർന്നു.

സീരിയൽ സിനിമ നടി അർച്ചനയുടെയും സംഘാംഗങ്ങളും അവതരിപ്പിച്ച വിവിധ നൃത്തങ്ങൾ സദസ്സിലിരുന്ന കാണികളെ ഇളക്കിമറിച്ചു. അര മണിക്കൂറോളം നീണ്ടു നിന്ന 'ഫാഷൻ ഷോ' വേറിട്ടതും വ്യത്യസ്തവുമായ ഒരു ഷോയായിരുന്നു.

ജിജി ഓലിക്കൽ (പ്രസിഡണ്ട്) ഡോ.ജോർജ് കാക്കനാട്ട് (സെക്രട്ടറി), ജിജു കുളങ്ങര (ഫിനാൻസ് ഡയറക്ടർ) ബേബി മണകുന്നേൽ (എക്സിക്യൂട്ടീവ് ഡയറക്ടർ) സാം സുരേന്ദ്രൻ (ജോയിന്റ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ 30 അംഗ ഡയറകറ്റ്ബോർഡിന്റെ മാസങ്ങൾ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് ഈ പരിപാടിയുടെ വൻ വിജയമെന്നു സംഘാടകർ പറഞ്ഞു.

ഹൂസ്റ്റനിൽ നടത്തിയിട്ടുള ഇന്ത്യക്കാരുടെ പരിപാടികളിൽ ഏറ്റവും മികവ് പുലർത്തിയ ഒരാഘോഷമായിരുന്നു ഈ മെഗാ ഇവന്റ്. ലൈറ്റ് ആൻഡ് സൗണ്ട്സ്‌, സ്റ്റേജ് അറഞ്ച്മെന്റ് എല്ലാം ഒന്നിനൊന്നു മെച്ചം. വിഭവ സമൃദ്ധമായ ഭക്ഷണവും ഇവെന്റിനെ മികവുറ്റതാക്കി. 7 വിഭാഗങ്ങളായി തിരിച്ചാണ് പരിപാടികൾ നടത്തിയത്.

ശ്രുതി, അനീഷ്, ശ്വേതാ, നിതിൻ എന്നിവർ എംസിമാരായി പരിപാടികൾ ഏകോപിപ്പിച്ചു. വർണപ്പകിട്ടാർന്ന മറ്റു കലാപരിപാടികൾക്കും കലാശക്കൊട്ടിനും വന്ദേമാതര ഗാനാലാപനത്തിനും ശേഷം രാത്രി 11 നു ആഘോഷങ്ങൾ സമാപിച്ചു . ഫിനാൻസ് ഡയറക്ടർ ജിജു കുളങ്ങര നന്ദി അറിയിച്ചു.

മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ