• Logo

Allied Publications

Americas
വി.പി.സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ് വിജയികളായി
Share
ന്യൂയോർക്ക്: ഫിലാഡൽഫിയയിൽ വച്ച് കഴിഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട ഒന്നാമത് വി.പി. സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിൽ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബ് വിജയികളായി എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ഗ്രൂപ്പ് "എ' യിലും ഗ്രൂപ്പ് "ബി' യിലുമായി എട്ടു ടീമുകൾ മാറ്റുരച്ച വാശിയേറിയ സോക്കർ മത്സരത്തിൽ ഫൈനൽ റൗണ്ടിൽ ഫിലി ആർസെനൽ ടീമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ 76 ഗോളുകൾക്ക്‌ തോൽപിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ് വിജയികളായത്.‌‌

ഒരു മണിക്കൂർ വീതം നടത്തപ്പെട്ട ടൂർണ്ണമെന്റിൽ കളി അവസാനിക്കുമ്പോൾ 3 3 ഗോളുകൾ നേടി ഇരു ടീമുകളും സമനിലയിൽ ആയെങ്കിലും പത്തു മിനിട്ട് അധിക സമയം നൽകി കളി തുടർന്നു. ഇരു ടീമുകളും വാശിയേറി മത്സരിച്ചതിനാൽ എക്സ്ട്രാ ടൈമിൽ വീണ്ടും സമ നില തുടർന്ന പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് വിജയികളെ നിശ്ചയിക്കുവാൻ സാധിച്ചത്. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീം അംഗങ്ങൾക്കും കാണികൾക്കും ഉദ്വേഗജനകമായ പല നിമിഷങ്ങളും സമ്മാനിച്ചാണ് ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കിയത്.

പുതുതായി രൂപീകരിക്കപ്പെട്ട അമേരിക്കയിലെയും ക്യാനഡയിലെയും ഫുട്ബോൾ പ്രേമികളുടെ സംഘടനയായ നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗാണ് (NAMSL) 2006ൽ ഈ ലോകത്തോട് വിട പറഞ്ഞ ഇന്ത്യയിലെ പ്രശസ്തനായ ഫുട്ബോൾ താരം വി.പി. സത്യന്‍റെ ഓർമ്മക്കായി എവർ റോളിങ്ങ് ട്രോഫി ഏർപ്പെടുത്തി സോക്കർ ടൂർണമെന്റ് എല്ലാ വർഷവും നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. പ്രസ്തുത വി.പി. സത്യൻ മെമ്മോറിയൽ സോക്കർ മത്സരത്തിന്‍റെ പ്രഥമ വാർഷിക ടൂർണമെന്‍റാണ് ഫിലാഡൽഫിയയിൽ വച്ച് നടത്തപ്പെട്ടത്. ഫിലി ആർസെനൽ ഫുട് ബോൾ ക്ലബ്ബാണ് ഈ ഒന്നാമത് വാർഷിക മത്സരത്തിന് ആതിഥേയത്വം നൽകിയത്.

ഫിലാഡൽഫിയയിലെ അക്കാദമി ഓഫ് ന്യൂ ചർച്ച് സെക്കൻഡറി സ്‌കൂൾ (ANC Secondary School) ഗ്രൗണ്ടിൽ നടത്തപ്പെട്ട മത്സരത്തിൽ ഗ്രൂപ്പ് "എ" വിഭാഗത്തിൽ ഷിക്കാഗോ ഹൺഡേഴ്‌സ് ഫുട്‍ബോൾ ക്ലബ്ബ്, ഫിലാഡൽഫിയ ആർസെനൽ ഫുട്‍ബോൾ ക്ലബ്ബ്, ബാൾട്ടിമോർ ഖിലാഡിസ് സോക്കർ ക്ലബ്ബ് , ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നീ ടീമുകളും, ഗ്രൂപ്പ് "ബി" വിഭാഗത്തിൽ ഫുട്‍ബോൾ ക്ലബ്ബ് കരോൾട്ടൺ, ന്യൂയോർക്ക് മലയാളീ സ്പോർട്സ് ക്ലബ്ബ് ഐലൻഡേഴ്‌സ്, റോയൽ കേരളാ ഫുട്‍ബോൾ ക്ലബ്ബ് , ഹ്യുസ്റ്റൺ യുണൈറ്റഡ് മലയാളീ സ്പോർട്സ് ക്ലബ്ബ് എന്നീ ടീമുകളുമാണ് മാറ്റുരച്ചത്.

പ്രസിഡന്‍റ് സക്കറിയ മത്തായി (ന്യൂയോർക്ക്), സെക്രട്ടറി മാത്യു വർഗീസ് (ഫിലി), ട്രഷറർ ജോസഫ് ചെറുശ്ശേരി (ബാൾട്ടിമോർ), കമ്മറ്റി അംഗങ്ങളായ ജസ്റ്റിൻ ജോസ് (ഫിലി), അജിത് വർഗീസ് (ഓസ്റ്റിൻ), അഷാന്ത് ജേക്കബ് (ഹൂസ്റ്റൺ), പോൾ സ്റ്റീഫൻ (ഹൂസ്റ്റൺ), മാത്യു ദേവസ്സ്യ (ടൊറാന്റോ), വിനോദ് ചാക്കോ (ഡാളസ്), സജി തോമസ് (ന്യൂയോർക്ക്), ജോണി ചെറുശ്ശേരി (ബാൾട്ടിമോർ), പ്രദീപ് ഫിലിപ്പ് (ഡാളസ്), ജോസഫ് റെജി (ടൊറന്‍റോ), ജോബിൻ ജോപ്പൻ (ചിക്കാഗോ), സാമു തോമസ് (ഷിക്കാഗോ), വിനു വി. സണ്ണി (ടൊറന്‍റോ) എന്നിവരാണ് ഈ ടൂർണമെന്റിന് നേതൃത്വം നൽകിയത്. അടുത്ത വർഷത്തെ സോക്കർ ടൂർണമെന്റിന് ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ഫുട്‍ബോൾ ക്ലബ്ബാണ് ആതിഥേയത്വം നൽകുന്നത്.

സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ
ഫൊ​ക്കാ​ന ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നി​ൽ പു​സ്ത​ക പ്ര​ദ​ർ​ശ​നം ന​ട​ത്തു​ന്നു.
ന്യൂ​ജ​ഴ്സി: ജൂ​ലൈ 18 മു​ത​ൽ 20 വ​രെ നോ​ർ​ത്ത് ബെ​ഥെ​സ്ഡ​യി​ലെ മോ​ണ്ട്ഗോ​മ​റി കൗ​ണ്ടി കോ​ൺ​ഫ​റ​ൻ​സ് സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​