• Logo

Allied Publications

Americas
എംജിഎസ്ഒഎസ്എ യൂത്ത് കോണ്‍ഫറന്‍സ് സമാപിച്ചു
Share
ന്യൂയോർക്ക് : അമേരിക്കന്‍ മലങ്കര അതിഭദ്രാസന എംജിഎസ്.ഒഎസ്.എ യൂത്ത് കോണ്‍ഫറന്‍സ് 2022 സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ അനുഗ്രഹകരമായി നടത്തി.

ആത്മീയ നിറവില്‍ നടത്തപ്പെട്ട ഈ സംഗമത്തിന് കാനഡയില്‍ നിന്നും, അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറിലധികം യുവജനങ്ങള്‍ പങ്കുചേര്‍ന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തയ്ക്കുപുറമെ ജെസു ജോണ്‍, റവ. ഡീക്കൻ ബേസില്‍ മത്തായി എന്നിവര്‍ പ്രബോധന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 'ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും, തമ്മില്‍ ആത്മീയവര്‍ധന വരുത്തിയും പോരുവിന്‍ 1 തെസലോനിക്യര്‍ 511' എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം.

സമൂഹത്തിലെ നിര്‍ധനരായ ആളുകള്‍ക്ക് ഭക്ഷണം, വസ്ത്രം തുടങ്ങി അത്യന്താപേക്ഷിതമായ ആവശ്യങ്ങളില്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ 'വര്‍ക്കിംഗ് വിത്ത് ഷെയറിംഗ് സെല്‍ഫ്' എന്ന പദ്ധതിയിലൂടെ ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലുള്ള ഏതാനും പേര്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചത് ഏറെ അനുഗ്രഹകരവും യഥാര്‍ത്ഥ ക്രൈസ്തവ സാക്ഷ്യം ഉള്‍ക്കൊണ്ട് യുവജനങ്ങളില്‍ പരസ്പര സഹകരണത്തിന്റേയും സഹായത്തിന്റേയും ലക്ഷ്യബോധത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുവാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ഏറെ പ്രചോദനപരവുമാണെന്നതും ശ്രദ്ധേയമാണ്.

കായിക വിനോദങ്ങളും, രുചികരമായ ഭക്ഷണവും ഉള്‍പ്പെടുത്തി ശനിയാഴ്ച നടത്തിയ പിക്‌നിക്ക് സന്തോഷകരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതായിരുന്നു. അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് റവ.ഫാ. മാര്‍ട്ടിന്‍ ബാബു (വൈസ് പ്രസിഡന്റ്), ജെയ്മി കടവില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

യുവജനങ്ങളുടെ ആത്മീയ ഉന്നമനവും സഭാപ്രവര്‍ത്തനങ്ങളിലുള്ള ശുഷ്‌കാന്തിയും ലക്ഷ്യമാക്കി 20 വര്‍ഷം മുമ്പ് തുടക്കംകുറിച്ച മോര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് സ്റ്റുഡന്റ് അസോസിയേഷന്റെ പ്രവര്‍ത്തനം അനുഗ്രഹകരമായി മുന്നേറുന്നതില്‍ ഏറെ ചാരിതാര്‍ഥ്യമുണ്ടെന്നും, സേവനം, ആരാധന, പരസ്പര കൂട്ടായ്മ എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി സഭയ്ക്കും, സമൂഹത്തിനും കൊള്ളാവുന്നവരായി പ്രവര്‍ത്തിക്കാന്‍ യുവജനങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിക്കുകയുണ്ടായി.

ഞായറാഴ്ച രാവിലെ അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടത്തപ്പെട്ട വി. കുര്‍ബാനയോടെ ഈ ആത്മീയ സംഗമത്തിന് സമാപനമായി. കോണ്‍ഫറന്‍സ് വന്‍ വിജയകരമായിത്തീര്‍ക്കുന്നതിന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, റവ.ഫാ. വര്‍ഗീസ് പോള്‍ (ഓഫീസ് മാനേജര്‍), അപര്‍ണ റോയി (സെക്രട്ടറി, എം.ജി.എസ്.ഒ.എസ്.എ), ചെല്‍സി റെജി (ട്രഷറര്‍), ആല്‍ബിന്‍ പാലമലയില്‍ (ജോ. സെക്രട്ടറി), ബേസില്‍ ഡേവിഡ് (ജോ. ട്രഷറര്‍), വിവിധ സ്‌പോണ്‍സേഴ്‌സ് തുടങ്ങി ഏവരോടും നന്ദി രേഖപ്പെടുത്തുന്നതായി റവ.ഫാ. മാര്‍ട്ടിന്‍ ബാബു (വൈസ് പ്രസിഡന്റ്) അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26