• Logo

Allied Publications

Europe
ഉ​യ​ർ​ന്ന സ​മ്മാ​ന തു​ക​യു​മാ​യി കാ​ന്‍റ​ർ​ബെ​റി​യി​ൽ വ​ടം​വ​ലി മ​ത്സ​രം
Share
കാ​ന്‍റ​ർ​ബെ​റി: എ​വ​ർ​ഷൈ​ൻ ബ്ര​ദേ​ഴ്സ് കാ​ന്‍റ​ർ​ബെ​റി​യും കാ​ന്‍റ​ർ​ബെ​റി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന പോ​ർ​ക്ക​ളം 2 വ​ടം​വ​ലി മ​ത്സ​രം സെ​പ്റ്റം​ബ​ർ 25 ന് ​ന​ട​ക്ക​പ്പെ​ടും. യു​കെ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു.

മ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ത​നി​മ​യാ​ർ​ന്ന ക​ലാ​രൂ​പ​ങ്ങ​ളും അ​ര​ങ്ങേ​റും. മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന കാ​ന്‍റ​ർ​ബെ​റി മേ​യ​റെ വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ മാ​വേ​ലി​ത്ത​ന്പു​രാ​നോ​ടൊ​പ്പം വ​ര​വേ​ൽ​ക്കും . നാ​ട​ൻ ഭ​ക്ഷ​ണ​വും അ​തി​ഥി​ക​ൾ​ക്കാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് . ഒ​ന്നാം സ​മ്മാ​ന​മാ​യി 1201 പൗ​ണ്ടും ഒ​രു മു​ട്ട​നാ​ടും , ര​ണ്ടാം സ​മ്മാ​ന​മാ​യി 701 പൗ​ണ്ടും മൂ​ന്നാം സ​മ്മാ​ന​മാ​യി 351 പൗ​ണ്ടും നാ​ലാം സ​മ്മാ​ന​മാ​യി 201 പൗ​ണ്ടും ,അ​ഞ്ചാം സ​മ്മാ​ന​മാ​യി 151 പൗ​ണ്ടും ആ​റാം സ​മ്മാ​ന​മാ​യി 101 പൗ​ണ്ടു​മാ​ണ് ന​ൽ​കു​ന്ന​ത്. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ബ്രി​ട്ട​ന്‍റെ ഉ​ദ്യാ​ന ന​ഗ​രി​യാ​യ കെ​ന്‍റി​ലെ കാ​ന്‍റ​ണ്‍ ബെ​റി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

അ​നൂ​പ് ജോ​സ് 07921950445
ബേ​ബി​ച്ച​ൻ തോ​മ​സ് 07912945852

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.