• Logo

Allied Publications

Middle East & Gulf
ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ഓ​ണാ​ഘോ​ഷ ഭാ​ഗ​മാ​യി ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പൂ​ക്ക​ള മ​ത്സ​ര​ങ്ങ​ളും വി​വി​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. പൂ​ക്ക​ള മ​ത്സ​ര​ത്തി​ൽ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. അ​ൽ​റാ​യി ഒൗ​ട്ട്ല​റ്റി​ൽ സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി ആ​വേ​ശ​ക​ര​മാ​യി. 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വാ​ശി​യേ​റി​യ പോ​രാ​ട്ടം ന​ട​ന്നു.

മ​ത്സ​ര​ത്തി​ൽ കെ​കെ​ബി കു​വൈ​റ്റ് ജേ​താ​ക്ക​ളാ​യി. ആ​ഹ കു​വൈ​റ്റ് ബ്ര​ദേ​ഴ്സ് ര​ണ്ടാം സ്ഥാ​ന​വും ടീം ​ഫ്ര​ണ്ട്സ് ഓ​ഫ് കു​വൈ​റ്റ് മൂ​ന്നാ​മ​തു​മെ​ത്തി. ജേ​താ​ക്ക​ൾ​ക്ക് 250 ദി​നാ​റും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 150 ദി​നാ​റും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 100 ദി​നാ​റും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കി. അ​ൽ വ​സാ​ൻ, ബ​യാ​റ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വ​ടം​വ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

വി​ജ​യി​ക​ൾ​ക്ക് ലു​ലു ഗ്രൂ​പ്, അ​ൽ വ​സാ​ൻ, ബ​യാ​റ മാ​നേ​ജ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ ട്രോ​ഫി​യും കാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു. ആ​ഹ കു​വൈ​റ്റ് ബ്ര​ദേ​ഴ്സ്, കെ​കെ​ഡി​എ, ച​ല​ഞ്ചേ​ഴ്സ്, സി​ൽ​വ​ർ​സ്ക്രീ​ൻ, കെ.​കെ.​ബി, ഫ്ര​ണ്ട്സ് കു​വൈ​ത്ത്, അ​ബാ​സി​യ, ഫ്ര​ണ്ട്സ് ഓ​ഫ് രാ​ജേ​ഷ്, റെ​ഡ് സ്റ്റാ​ർ കു​വൈ​റ്റ്, ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് എ​ന്നീ ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ അ​ണി​നി​ര​ന്നു. പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും ട്രോ​ഫി വി​ത​ര​ണം ചെ​യ്തു. ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ഈ ​മാ​സം ആ​റി​ന് ആ​രം​ഭി​ച്ച ഓ​ണം പ്ര​മോ​ഷ​ൻ 13 വ​രെ തു​ട​രും.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത