• Logo

Allied Publications

Middle East & Gulf
കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Share
റി​യാ​ദ്: ജോ​ലി​ക്കി​ടെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് കാ​ൽ തെ​ന്നി വീ​ണ് മ​ര​ണ​മ​ട​ഞ്ഞ ക​ണ്ണൂ​ർ കാ​പ്പാ​ട് സ്വ​ദേ​ശി സ​ജീ​വ​ന്‍റെ (51) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ക​ഴി​ഞ്ഞ 32 വ​ർ​ഷ​മാ​യി മ​ജ്മ​യി​ൽ കെ​ട്ടി​ട​നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​ൽ നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും മ​ജ്മ കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് റി​യാ​ദി​ലു​ള്ള പ്രി​ൻ​സ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ അ​സി​സ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ​ക്കും മ​റ്റു സ​ഹാ​യ​ങ്ങ​ൾ​ക്കു​മാ​യി സ​ജീ​വ​ന്‍റെ സ​ഹോ​ദ​ര​നും മ​ക​നും കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം പ്ര​വ​ർ​ത്ത​ക​രെ ബ​ന്ധ​പ്പെ​ടു​ക​യും തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ളി​യു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് എം​ബ​സിി​യി​ലെ​യും മ​റ്റും അ​നു​ബ​ന്ധ രേ​ഖ​ക​ൾ ശ​രി​യാ​ക്കി സൗ​ദി എ​യ​ർ​ലൈ​ൻ​സി​ൽ നാ​ട്ടി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സം​സ്ക​രി​ച്ചു. സ​ജീ​വ​ന്‍റെ മ​രു​മ​ക​ൻ ശ​ര​ത് ബോ​ഡി​യെ അ​നു​ഗ​മി​ച്ചു. പാ​റി​ക്ക​ൽ ഉ​ത്ത​മ​ൻ ശാ​ന്ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ സീ​മ, മ​ക്ക​ൾ ജീ​ഷ്മ, ജി​ഷ്ണു.

കെ.പി.എ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.
മനാമ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹോസ്പിറ്റൽ ചാരിറ്റി വിങ്ങും, പ്രവാസിശ്രീയും ചേർന്നു കൊണ്ട് അൽ ഹിലാൽ ഹെൽത്ത് കെയറിന്റെ
സഹകരണത്തോടെ മനാമ അൽ ഹിലാൽ
കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ഡി​സ്ട്രി​ക് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (കോ​ഡ്പാ​ക്) പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ഗ്രൂ​പ്പ് കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
കു​വൈ​റ്റ് സി​റ്റി : ഫ്ളൈ ​വേ​ൾ​ഡ് ല​ക്ഷ്വ​റി ടൂ​റി​സം റി​സേ​ർ​ച്ച് സെ​ന്‍റ​ർ കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​താ​യി ക​ന്പ​നി അ​ധി​കൃ​ത​ർ വാ​
പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പ്; അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം: 21.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രു​ടെ മ​ക്ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ ബി​രു​ദ പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി