• Logo

Allied Publications

Middle East & Gulf
ഖ​ത്ത​റി​ൽ സ്കൂ​ൾ ബ​സി​ൽ ഉ​റ​ങ്ങി​പ്പോ​യ കു​രു​ന്ന് ക​ടു​ത്ത ചൂ​ടി​ൽ മ​രി​ച്ചു
Share
കോ​ട്ട​യം/​ദോ​ഹ: ഖ​ത്ത​റി​ൽ സ്കൂ​ൾ ബ​സി​നു​ള്ളി​ൽ ഉ​റ​ങ്ങി​പ്പോ​യ നാ​ലു വ​യ​സു​കാ​രി ക​ടു​ത്ത ചൂ​ടി​നെ​ത്തു​ട​ർ​ന്നു മ​രി​ച്ചു. കോ​ട്ട​യം ചി​ങ്ങ​വ​നം കൊ​ച്ചു​പ​റ​ന്പി​ൽ അ​ഭി​ലാ​ഷ് ചാ​ക്കോ സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൾ മി​ൻ​സ​യാ​ണ് ജ​ന്മ​ദി​ന​ത്തി​ൽ ദാ​രു​ണ​മാ​യി മ​രി​ച്ച​ത്.

സം​സ്കാ​രം പി​ന്നീ​ട്. അ​ൽ​വ​ഖ്റ​യി​ലെ ദി ​സ്പ്രിം​ഗ്ഫീ​ൽ​ഡ് കി​ന്‍റ​ർ​ഗാ​ർ​ട്ട​ണി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ് മി​ൻ​സ. രാ​വി​ലെ സ്കൂ​ൾ ബ​സി​ൽ സ്കൂ​ളി​ലേ​ക്കു പോ​യ കു​ട്ടി ബ​സി​നു​ള്ളി​ൽ കി​ട​ന്ന് ഉ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു.

മ​റ്റു കു​ട്ടി​ക​ളെ ജീ​വ​ന​ക്കാ​ർ പു​റ​ത്തി​റ​ക്കി സ്കൂ​ളി​ലേ​ക്കു കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ, ബ​സി​ലെ സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മി​ൻ​സ അ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ല്ല. കു​ട്ടി​ക​ളെ ഇ​റ​ക്കി​യ ശേ​ഷം ജീ​വ​ന​ക്കാ​ർ ബ​സ് ലോ​ക്ക് ചെ​യ്തു പോ​വു​ക​യാ​യി​രു​ന്നു.

ഖ​ത്ത​റി​ലെ ക​ടു​ത്ത ചൂ​ട് താ​ങ്ങാ​നാ​വാ​തെ​യാ​ണ് കു​ട്ടി മ​രി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ഉ​ച്ച​യ്ക്കു കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​പോ​കാ​നാ​യി ബ​സ് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ബ​സി​നു​ള്ളി​ൽ കു​ട്ടി കു​ടു​ങ്ങി​യ​താ​യി ജീ​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ചി​ത്ര​ര​ച​നാ രം​ഗ​ത്തും ഡി​സൈ​നിം​ഗ് മേ​ഖ​ല​യി​ലും ശ്ര​ദ്ധേ​യ​നാ​യ അ​ഭി​ലാ​ഷും കു​ടും​ബ​വും ഏ​റെ വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ലാ​ണ്. ഖ​ത്ത​ർ ലോ​ക​ക​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജോ​ലി​ക​ൾ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. സൗ​മ്യ കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ കു​റ്റി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. സ​ഹോ​ദ​രി: മി​ക.

ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന