• Logo

Allied Publications

Americas
നയാഗ്ര മലയാളി സമാജം ഓണം ആഘോഷിച്ചു
Share
ടൊറന്‍റോ: പൂക്കളവും പൂവിളികളുമായി നയാഗ്രയിലും ഓണാഘോഷം. ഓണപൂക്കളവും, തിരുവാതിരകളിയും,മാവേലി തമ്പുരാനും ചെണ്ട മേളവും തുടങ്ങി മലയാളികളുടെ ഗൃഹാതുരത്വത്തിന്‍റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതായി നയാഗ്ര മലയാളി സമാജത്തിന്റെ ഓണാഘോഷം. സെന്റ് കാതറൈൻസിലെ ബഥനി ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ പങ്കെടുക്കാൻ ആയിരത്തോളം പേരാണ് എത്തിച്ചേർന്നത്.

തിരുവോണ സദ്യക്ക് ശേഷം താലപ്പൊലിയുടേയുടേം ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലി തമ്പുരാനെ പരിപാടി നടക്കുന്ന ഹാളിലേക്ക് സ്വീകരിച്ചു. വൈകുന്നേരം അഞ്ചു മുതൽ ഏഴ് വരെയായിരുന്നു ഓണ സദ്യ. പാട്ടുകളും ഡാൻസുകളും ഓണത്തിന്റെ തനത് തിരുവാതിരകളിയും കലാപരിപാടികളും ഓണാഘോഷ ചടങ്ങിന്‍റെ മറ്റു കൂട്ടി. ഒരു മാസം നീണ്ടു നിന്ന പരിശീലനങ്ങൾക്കൊടുവിൽ നൂറിലേറെ കലാകാരന്മാരും കലാകാരികളും അരങ്ങിലെത്തി.

വൈകുന്നേരം ആറിനു തുടങ്ങിയ കലാപരിപാടികൾ രാത്രി പത്തര വരെ നീണ്ടു. നയാഗ്രയിലെ മലയാളികളെ ഗൃഹാതുരത്വത്തിന്‍റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം, രണ്ടാം തലമുറ മലയാളികൾക്ക് കേരളത്തിന്റെ സംസ്കാരവും രുചി വൈവിധ്യങ്ങളും പകർന്നു നൽകുന്ന വേദി കൂടിയായി നയാഗ്ര മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം.

സിനിമാതാരം മന്യയായിരുന്നു ഓണാഘോഷ ചടങ്ങിലെ മുഖതിഥി. എംപി ടോണി ബാൾഡിനെലി, റീജിയണൽ കൗൺസിലർമാരായ ബോബ് ഗെയ്ൽ, മൈക്ക് ബ്രിട്ടൺ എന്നിവരും അതിഥികളായെത്തി. നയാഗ്ര മലയാളികൾക്ക് ഒന്നിച്ചു കൂടാനുള്ള ഒരു കമ്മ്യൂണിറ്റി ഹാളിന്‍റെ ആവശ്യകതയെപ്പറ്റി പ്രസിഡന്‍റ് ബൈജു പകലോമറ്റം ജന പ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തി.

വൈസ് പ്രസിഡന്‍റ് ആഷ്‌ലി ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡയറക്റ്റർ ബോർഡ് അംഗം ഡെന്നി കണ്ണൂക്കാടൻ ഉപസംഹാര പ്രസംഗം നിർവഹിച്ചു. ടോണി മാത്യു, സജ്ന ജോസഫ്, ക്രിസ്ടി ജോസ്, ലീന സിബി, ചിഞ്ചുമോൾ പിഎസ്, രാജി മാമ്പറ്റ, ആർഷ സന്തോഷ്, മനീഷ ജോയ് എന്നിവരായിരുന്നു കലാപരിപാടികളുടെ കോർഡിനേറ്റേഴ്‌സ്.

പ്രസിഡന്‍റ് ബൈജു പകലോമറ്റം, വൈസ് പ്രസിഡന്‍റ് ആഷ്‌ലി ജോസഫ്, സെക്രട്ടറി എൽഡ്രിഡ് കാവുങ്കൽ, ട്രഷറർ പിന്റോ ജോസഫ്, ജോയിന്റ് സെക്രട്ടറി രാജേഷ് പാപ്പച്ചൻ, ജോയിന്‍റ് ട്രഷറർ ബിന്ധ്യ ജോയ്, ഓഡിറ്റർ ലിജേഷ് ജോസഫ്, കമ്മറ്റി അംഗങ്ങളായ ടോണി മാത്യു, കവിത പിന്‍റോ, നിത്യ ചാക്കോ, മധു സിറിയക്, റോബിൻ ചിറയത്ത്, സജ്‌ന ജോസഫ്, അനൂബ് രാജു, കേലാബ് വർഗീസ്, ക്രിസ്റ്റി ജോസ്, രാമഭദ്രൻ സജികുമാർ, ശിൽപ ജോഗി, ഷോബിൻ ബേബി, യൂത്ത് കമ്മിറ്റി അംഗങ്ങളായ ആൽവിൻ ജയ്‌മോൻ, ജെഫിൻ ബൈജു, പീറ്റർ തെക്കേത്തല, നേഹ ലോറൻസ് എന്നിവരും ബോർഡ് ഓഫ് ഡിറക്ടർസായ ജയ്‌മോൻ മാപ്പിളശ്ശേരിൽ, ജോർജ് കാപ്പുകാട്ട്, ഡെന്നി കണ്ണൂക്കാടൻ, ലിനു അലക്സ് എന്നിവരെ കൂടാതെ ഉപദേശക സമിതി അംഗങ്ങളായ സുജിത് ശിവാനന്ദ്, രാജീവ് വാരിയർ, വർഗീസ് ജോസ്, ഷെഫീഖ് മുഹമ്മദ്, പ്രസാദ് മുട്ടേൽ, വിൻസെന്റ് തെക്കേത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

മി​ഷി​ഗ​ണി​ൽ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി; ര​ണ്ട് കു​ട്ടി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.
മി​ഷി​ഗ​ൺ: ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മി​ഷി​ഗ​ണി​ലെ ബോ​ട്ട് ക്ല​ബി​ൽ ന​ട​ന്ന ജ​ന്മ​ദി​ന പാ​ർ​ട്ടി​യി​ലേ​ക്ക് വാ​ഹ​നം ഇ​ടി​ച്ചു​ക​യ​റി​തി​നെ തു​ട​ർ​ന്ന്
ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ