• Logo

Allied Publications

Americas
ബിഷപ് ഡോ.എബ്രഹാം മാർ പൗലോസിനെ എക്യൂമെനിക്കൽ ദർശനവേദി അനുമോദിച്ചു
Share
ന്യൂയോർക്ക്: ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ (ഡബ്ല്യുസിസി) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മ സഭയുടെ കോട്ടയം കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് അനുമോദിച്ചു.

ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടന്നു.

ഡബ്ലൂസിസി ജനറൽ അസംബ്ലിയിൽ നിന്ന് 150 പേർ ഉൾപ്പെടുന്ന കേന്ദ്ര കമ്മറ്റിയിലേക്ക് ബിഷപ് ഡോ.മാർ പൗലോസ് തെരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്ര കമ്മറ്റിയിൽ നിന്നാണ് 25 പേർ അംഗങ്ങൾ ആയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്.

ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഇന്ത്യയിലെ സഭകളെ പ്രതിനിധികരിച്ച് ബിഷപ് ഡോ. മാർ പൗലോസ് മാത്രമേ ഉള്ളൂ എന്നതിൽ മലയാളികൾക്ക് അഭിമാനിക്കാം.

എക്ക്യൂമെനിക്കൽ ദർശനവേദിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും, മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപനും, ഡബ്ല്യൂസിസി മുൻ കേന്ദ്ര കമ്മറ്റി അംഗവും ആയ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ്, ബോർഡ് ജനറൽ സെക്രട്ടറി ഷാജീ എസ്.രാമപുരം എന്നിവർ ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് നടന്ന ലോക ക്രിസ്തിയ സഭകളുടെ ജനറൽ അസംബ്ലിയിൽ പങ്കെടുത്തു.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26