• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം
Share
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികള്‍ ഇന്ന് (സെപ്റ്റംബര്‍ 10) സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തും. വൈകുന്നേരം നാലുമണിയോടെ ആരംഭിക്കുന്ന ഓണസദ്യയ്ക്കു ശേഷം ആറുമണിക്ക് മെഗാ തിരുവാതിര, ചെണ്ടമേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടുകൂടിയുള്ള സാംസ്‌കാരിക ഘോഷയാത്ര, പൊതുസമ്മേളനം, കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ പൊളിറ്റിക്കല്‍ ആന്‍ഡ് കമ്യൂണിറ്റി അഫയേഴ്‌സ് വിഭാഗം കണ്‍സ്യൂള്‍ ടി.ഡി ബുട്ടിയ മുഖ്യാതിഥിയായും, സൗത്ത് ബാരിംഗ്സ്റ്റണ്‍ സിറ്റി മേയര്‍ പോള മക് കോബി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഓക്‌ലോണ്‍ പള്ളി വികാരി ഫാ. തോമസ് മാത്യു എന്നിവര്‍ മുഖ്യാതിഥികളായും എത്തുന്നതാണ്.

കേരള തനിമയില്‍ നാടിന്‍റെ പൈതൃകവും പാരമ്പര്യവും വിളിച്ചോതിക്കൊണ്ട് ഗൃഹാതുരത്വമോതുന്ന ഓണാഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളതെന്ന് ജനറല്‍ കോര്‍ഡിനേറ്ററായ സജി തോമസ്, കോര്‍ഡിനേറ്റര്‍മാരായ ജയന്‍ മുളങ്ങാട്, സാറാ അനില്‍ എന്നിവര്‍ അറിയിച്ചു.

ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാവരേയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിള്‍ മാണിപറമ്പില്‍, ജോ. സെക്രട്ടറി സിബിള്‍ ഫിലിപ്പ്, ജോ. ട്രഷറര്‍ വിവിഷ് ജേക്കബ്, മറ്റ് ബോര്‍ഡ് അംഗങ്ങളും അറിയിച്ചു.

ക്വീ​ൻ​സി​ൽ നാ​ല് പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ൾ പോ​ലീ​സി​ന്‍റെ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി ഫാ​ർ റോ​ക്ക​വേ​യി​ലെ വീ​ട്ടി​ൽ ക​ത്തി​കൊ​ണ്ട് ആ​ക്ര​മ​ണം ന​ട​ത്തി ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം നാ​ല് പേ​രെ കൊ​ല​പ്
യു​എ​സ് യു​ദ്ധ​ക്ക​പ്പ​ൽ ചെ​ങ്ക​ട​ലി​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ.
വാ​ഷിം​ഗ്ട​ൺ ഡി​സി: ചെ​ങ്ക​ട​ലി​ൽ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും ഉ​പ​യോ​ഗി​ച്ച് യു​എ​സ് യു​ദ്ധ ക​പ്പ​ലു​ക​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​താ​യി പെ​ന്‍റ​ഗ​ൺ അ​റി
കാ​പ്പി​റ്റ​ൾ ക​ലാ​പം: ഒ​ളിം​പി​ക് സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വി​ന് ശി​ക്ഷ വി​ധി​ച്ച് കോ​ട​തി.
വാ​ഷിം​ഗ്ട​ൺ ഡി​സി: 2021 ജ​നു​വ​രി ആ​റി​ന് ന​ട​ന്ന കാ​പ്പി​റ്റ​ൾ ക​ലാ​പ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന് മു​ൻ യു​എ​സ് നീ​ന്ത​ൽ താ​ര​വും ഒ​ളിം​പി​ക് സ്വ​ർ​ണ
എം.​എം. തോ​മ​സ് ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
ലോ​സ് ആ​ഞ്ച​ല​സ്: ഉ​ഴ​വൂ​ർ മ​റ്റ​പ്പ​ള്ളി​ക്കു​ന്നേ​ൽ എം.​എം. തോ​മ​സ് (തോ​മ​സ് സാ​ർ 83) ലോ​സ് ആ​ഞ്ച​ല​സി​ൽ അ​ന്ത​രി​ച്ചു.
സൂ​സ​ൻ കു​രു​വി​ള അ​ന്ത​രി​ച്ചു.
പ​ത്ത​നം​തി​ട്ട: വ​ള​ഞ്ഞ​വ​ട്ടം മ​ണ​ത്ര പ​രേ​ത​നാ​യ എം. ​പി. കു​രു​വി​ള​യു​ടെ ഭാ​ര്യ സൂ​സ​ൻ കു​രു​വി​ള (85) അ​ന്ത​രി​ച്ചു.