• Logo

Allied Publications

Americas
സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സ് വാർഷികാഘോഷം: ഷീലാ ജാക്സൺ ലീയും റോഷി അഗസ്റ്റിനും പങ്കെടുക്കും
Share
ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്‍റെ (SIUCC) ആഭിമുഖ്യത്തിൽ സെപ്റ്റംബർ 11 ഞായറാഴ്ച വൈകുന്നേരം ഹൂസ്റ്റണിൽ ജിഎസ്എച്ച് ഇവന്‍റ് സെന്‍ററിൽ വച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തെ പ്രൗഢഗംഭീരമാക്കാൻ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികൾ, ബിസിനസ് രംഗത്തെ പ്രമുഖർ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നു.

ഡെമോക്രാറ്റിക്‌ പാർട്ടിയുടെ തീപ്പൊരി നേതാവും യു എസ് കോൺഗ്രസ് അംഗവുമായ ഷീലാ ജാക്സൺ ലീയും പ്രിയങ്കരനായ കേരളാ ജലസേചന വകുപ്പ് മന്ത്രിയും കേരളാ കോൺഗ്രസ് നേതാവുമായ റോഷി അഗസ്റ്റിനുമാണ് മുഖ്യാതിഥികൾ. ഹൂസ്റ്റണിൽ നിന്നും തിരഞ്ഞെടുക്കപെട്ട മലയാളികളായ ഒഫീഷ്യൽസും പങ്കെടുക്കും.

യുഎസ്‌ കോൺഗ്രസ് അംഗമായി 1995 മുതൽ ടെക്സസ് കോൺഗ്രെഷണൽ ഡിസ്ട്രികട് 18 നെ പ്രതിനിധീകരിക്കുന്ന ഷീലാ ജാക്സൺ ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉറ്റ സുഹൃത്തും മികച്ച വാഗ്മിയുമാണ്.

കെഎസ്‌സി , യൂത്ത് ഫ്രണ്ട് പ്രസ്ഥാനങ്ങളിൽ കൂടി കേരളം കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവായി വളർന്നു വന്ന റോഷി അഗസ്റ്റിൻ 2001 മുതൽ ഇടുക്കി നിയോജകമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനാണ്. ജനകീയനും മികച്ച പാര്ലിമെന്ററിയനുമായ റോഷിൻ 2021 മുതൽ കേരളത്തിന്റെ ജലസേചനവകുപ്പ് മന്ത്രിയായി സേവനമനുഷ്ടിക്കുന്നു.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ്
സംഘടിപ്പിച്ചിരിക്കുന്നത് . ബിസിനസ് രംഗത്തെ പ്രമുഖരെ ആദരിക്കുന്ന ഹാൾ ഓഫ് ഫെയിം അവാർഡുകൾ വിതരണം ചെയ്യും. മറ്റു നിരവധി അവാർഡുകളും, പ്രമുഖരെ ആദരിക്കുന്ന ചടങ്ങുകളും ഉണ്ടായിരിക്കും. ക്ഷണിക്കപെട്ട 1000 പേരാണ് ബാൻക്വറ്റിൽ പങ്കെടുക്കുന്നത്.

താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ഹൂസ്റ്റണില്‍ നടന്ന വെടിവയ്പില്‍ രണ്ടു മരണം.
ഹൂസ്റ്റന്‍: വ്യാഴാഴ്ച താങ്ക്‌സ് ഗിവിങ് ഡിന്നറിനുശേഷം ബാഗ്റ്റ ലൈന്‍ 1500 ബ്ലോക്കിലുള്ള വീട്ടില്‍ നടന്ന വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപ
വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച.
ഡാളസ്: ഡാളസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.
എഡ്യൂക്കേറ്റ് എ കിഡ് പതിനേഴാം വര്‍ഷത്തിലേക്ക്.
ലോസ് ആഞ്ചലസ്: കലിഫോര്‍ണിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ ഓര്‍ഗനൈസഷന്‍ ഓഫ് ഹിന്ദു മലയാളീസിന്റെ (ഓം) ആഭിമുഖ്യത്തില്‍ ലോസ് ആഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം സ്മരണിക പ്രകാശനം ചെയ്തു.
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ ഇരുപതാമത് വാര്‍ഷിക യോഗം ഹൂസ്റ്റണിലുള്ള കൊളോണിയല്‍ ഹില്‍സ് ബൈബിള്‍ ചാപ്പലില്‍ ഡോ.
നൊസ്റ്റാൾജിക് ഗാനസന്ധ്യ 26 ശനിയാഴ്ച ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ.
ന്യൂയോർക്ക്: തീയേറ്റർ ജി ന്യൂയോർക്കും കലാകേന്ദ്രയും സെന്റർ ഓഫ് ലിവിങും സംയുക്തമായി മലയാള സംഗീത പ്രേമികൾക്കായി ഒരു മനോഹര നൊസ്റ്റാൾജിക് ഗാന സന്ധ്യ 26