• Logo

Allied Publications

Middle East & Gulf
അബുദാബിയുടെ വളർച്ച അടയാളപ്പെടുത്തുന്ന കൂറ്റൻ പൂക്കളമൊരുക്കി വ്യത്യസ്ത ഓണാഘോഷം
Share
അബുദാബി: മരുഭൂമിയിൽ നിന്ന് ആഗോളനഗരമായുള്ള അബുദാബിയുടെ വളർച്ച പലനിറങ്ങളുള്ള പൂവുകളിലൂടെ ഒരിക്കൽ കൂടി വിടർന്നു.

രണ്ടര നൂറ്റാണ്ടുമുമ്പ് കല്ലിൽ കെട്ടിയുയർത്തിയ പൗരാണിക കൊട്ടാരമായ ഖസ്ർ അൽ ഹൊസൻ മുതൽ കാഴ്ചക്കാർക്ക് അത്ഭുതമായി വൃത്താകൃതിയിലുയർത്തിയ അൽദാർ ആസ്ഥാന നിലയവും സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ഷെയ്ഖ് സായിദ് വലിയ പള്ളിയും വരെ. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിലാണ് നഗര വളർച്ചയുടെ നാൾവഴികൾ അടയാളപ്പെടുത്തുന്ന പൂക്കളം ഒരുങ്ങിയത്.

വ്യത്യസ്തമായി ഓണമാഘോഷിക്കാൻ അബുദാബിയിലെ ആരോഗ്യപ്രവർത്തകർ ഒരുമിച്ചപ്പോഴാണ് 700 കിലോ പൂക്കൾ കൊണ്ട് നഗര ചരിത്രം പ്രമേയമാക്കിയ പൂക്കളമെന്ന ആശയം യാഥാർഥ്യമായത്.

ആഗോള നഗരമെന്ന പ്രൗഢിക്ക് ഇണങ്ങും വിധം ഇരുപതിലേറെ രാജ്യങ്ങളിൽ നിന്നുള്ള അബുദാബിയിലെ താമസക്കാരായ നാനൂറിലധികം ആരോഗ്യപ്രവർത്തകർ പൂക്കളമൊരുക്കാനായി ഒത്തുചേർന്നു. ഇവരുടെ 16 മണിക്കൂർ നീണ്ട പ്രയത്ന ഫലമാണ് 250 ചതുരശ്ര മീറ്റർ വലുപ്പത്തിലുള്ള പൂക്കളം. അബുദാബി സ്‌കൈലൈൻ കാഴ്ചയുടെ ഭാഗമായ അൽ ബഹാർ ടവർ, എത്തിഹാദ് ടവർ, ക്യാപിറ്റൽ ഗേറ്റ് ബിൽഡിംഗ്, എൻബിഎഡി ആസ്ഥാനം എന്നീ കെട്ടിടങ്ങളും പൂക്കളത്തിലുണ്ട്. തമിഴ്‌നാട്ടിൽ നിന്ന് പ്രത്യേക ഓർഡർ നൽകിയാണ് ആഘോഷത്തിനുള്ള പൂക്കൾ എത്തിച്ചത്.

പൂക്കളത്തിനു ചുറ്റും ഒരുക്കിയ പ്രത്യേക തിരുവാതിരയായിരുന്നു ആഘോഷത്തിലെ മറ്റൊരു ആകർഷണം. നാല്പത്തിനാല് ആരോഗ്യപ്രവർത്തകരാണ് തിരുവാതിരയിൽ ചുവടുവച്ചത്. വ്യത്യസ്‍തമായ ഓണാഘോഷത്തിൽ പങ്കെടുക്കാനായതിൽ ഏറെ സന്തോഷമുണ്ടെന്നും അബുദാബിയുടെ നേട്ടങ്ങൾ കൂടി ആഘോഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നഗരം പ്രമേയമായ പൂക്കളം ഒരുക്കിയതെന്നും നേതൃത്വം നൽകിയ ബുർജീൽ മെഡിക്കൽ സിറ്റിയിലെ ആരോഗ്യ പ്രവർത്തകർ പറഞ്ഞു.

ഇന്ത്യ, നേപ്പാൾ, യുഎഇ, സൗദി, സിറിയ, ഈജിപ്റ്റ്, ഒമാൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നഴ്‌സുമാരും ഡോക്ടർമാരും അടക്കമുള്ളവർ ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളും കുടുംബാംഗങ്ങളും ആഘോഷങ്ങളുടെ ഭാഗമായി.

നി​മി​ഷ​പ്രി​യ​യെ കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
സ​ന: നി​മി​ഷ​പ്രി​യ​യെ ജ​യി​ലി​ലെ​ത്തി കാ​ണാ​ൻ അ​മ്മ​യ്ക്ക് അ​നു​മ​തി.
ബോ​ജി​യു​ടെ കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കെ​പി​എ.
ബ​ഹ​റി​ൻ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​നി​ന്‍റെ ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഗു​ദൈ​ബി​യ ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും കെ​പി​എ ക്രി​ക്ക
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ സ​ന​യി​ലെ​ത്തി; ദയാധനം സം​ബ​ന്ധി​ച്ച ച​ർ​ച്ച ഉ​ട​ൻ.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ട് കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി​യും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​
എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്