• Logo

Allied Publications

Middle East & Gulf
കുവൈറ്റില്‍ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് തുക ഉയര്‍ത്തുന്നു.
Share
കുവൈറ്റ്: വിദേശികളുടെ ആരോഗ്യ സേവന ഫീസ് ഉയർത്താനുള്ള പദ്ധതി ആരോഗ്യ മന്ത്രാലയം ഉടൻ ആരംഭിക്കുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോർട്ട് ചെയ്തു.മൂന്നു ഘട്ടമായാണ് ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തില്‍ സ്വകാര്യം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടേയും കുടുംബാംഗങ്ങളുടെയും പ്രതിവർഷ ആരോഗ്യ ഇൻഷുറൻസ് ഫീസ് 130 ദിനാറായി വര്‍ദ്ധിപ്പിക്കും .

രണ്ടാം ഘട്ടമായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടേയും കുടുംബാംഗങ്ങളുടെയും ഇൻഷുറൻസ് തുക ഉയര്‍ത്തുകയും തുടര്‍ന്ന് മുന്നാം ഘട്ടത്തില്‍ രാജ്യത്ത് സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് പ്രത്യേക ആരോഗ്യ ഇൻഷുറൻസ് ഏര്‍പ്പെടുത്തുകയും ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഈ വര്‍ഷത്തോടെ വിദേശികൾക്ക് മാത്രമായി നിർമിക്കുന്ന ഇൻഷുറൻസ് ആശുപത്രി നിർമാണം പൂർത്തിയാകുന്നതോടെയാണ് ഇൻഷുറൻസ് ഫീസ്‌ വര്‍ദ്ധിപ്പിക്കുക. ആശുപത്രിയുടെ പ്രവര്‍ത്തനം ഈ വര്‍ഷത്തോടെ ആരംഭിക്കുമെന്ന് ദമാന്‍ അധികൃതര്‍ അറിയിച്ചു. വിദേശികളുടെ ചികിത്സയ്ക്കായി സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സ്ഥാപിതമായ ഇന്‍ഷുറന്‍സ് കമ്പനിയാണ് ദമാന്‍.

നിലവിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് 50 ദിനാറും കുടുംബവിസകളുള്ളവര്‍ക്ക് 40 ദിനാറും കുട്ടികള്‍ക്ക് 30 ദിനാറുമാന് വാർഷിക ഇൻഷുറൻസ് ഫീസ്.പുതിയ ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുന്നതോടെ സർക്കാർ ആശുപത്രി സേവനം പൂർണമായും സ്വദേശികൾക്ക് മാത്രമാകും.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 20 വീതം ക്ലിനിക്കുകളും അഹമ്മദിയിലും ജഹ്‌റയിലും 300 കിടക്കകളോട് കൂടിയ ആശുപത്രികളുമാണ് ആദ്യ ഘട്ടത്തില്‍ ദമാനിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക. ഗാർഹിക തൊഴിലാളികൾക്കുള്ള ഇൻഷുറൻസിന്റെ ഫീസ്‌ വര്‍ദ്ധിപ്പിക്കില്ലെന്നും അവര്‍ക്ക് തുടര്‍ന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികത്സ ലഭിക്കുമെന്നാണ് സൂചനകള്‍.

ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ​പി​ച്ചു.
ദു​ബാ​യി: സെ​ന്‍റ് മേ​രീ​സ് ദൈ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ഗ​ൾ​ഫ് കാ​ത്തോ​ലി​ക് ക​രി​സ്മാ​റ്റി​ക്ക് റി​ന്യൂ​വ​ൽ സ​ർ​വീ​സ​സ് കോ​ൺ​ഫ​റ​ൻ​സ്‌ സ​മാ
യു​എ​ഇ യൂ​ണി​യ​ൻ ഡേ: ​അ​ബു​ദാ​ബി കോ​ർ​ണീ​ഷി​ൽ കെ​എം​സി​സി​യു​ടെ വ​ൻ ജ​ന​കീ​യ റാ​ലി.
അ​ബു​ദാ​ബി: യു​എ​ഇ​യു‌​ടെ 52ാമ​ത് ഐ​ക്യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​നും ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു കൊ​ണ്ട് അ​ബു​ദ
വി.​പി. ഫി​റോ​സി​ന് ഒ​ഐ​സി​സി മ​ല​പ്പു​റം സ്വീ​ക​ര​ണം ന​ൽ​കി.
റി​യാ​ദ്: ഐ​എ​ൻ​ടി​യു​സി മ​ല​പ്പു​റം ജി​ല്ലാ അ​ധ്യ​ക്ഷ​നും മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ വി.​പി.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ച്ചു.
മനാമ: വ്യ​ത്യ​സ്ത മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച എ​ഡ്യൂ​ക്കേ​ഷ​ൻ എ​ക്സ​ല​ൻ​സ് അ​
കേ​ളി കു​ടും​ബ​വേ​ദി ക​ലാ അ​ക്കാ​ദ​മി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ക​ലാ അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.