• Logo

Allied Publications

Americas
ഹൂസ്റ്റണിലെ തൃശൂർ അസോസിയേഷൻ ഓണാഘോഷം വർണാഭമായി
Share
ഹൂസ്റ്റൻ :തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (ടാഗ്) വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ അഞ്ചിന് തിങ്കളാഴ്ച ട്രിനിറ്റി മാർത്തോമ ചർച്ച് ഹാൾ ഓഡിറ്റോറിയത്തിൽ രാവിലെ 10:30 മുതൽ ഓണാഘോഷങ്ങൾ അരങ്ങേറി. മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ താലപ്പൊലിയുമായി മഹാബലിയെ വേദിയിലേക്ക് ആനയിച്ചത് ഒരു മനോഹര കാഴ്ചയായിരുന്നു.

മുഖ്യാതിഥിയായ മിസ്റ്റോറിസിറ്റി മേയർ റോബിൻ.ജെ.ഇലക്കാട്ട്, എല്ലാവർക്കും ഓണാശംസകൾ നേർന്നു. വിശിഷ്ട അതിഥിയായി എത്തിയ പ്രശസ്ത കർണാടിക് മ്യൂസിക് വോകലിസ്റ്റ്. ഫാദർ പോൾ പൂവത്തിങ്കൽ (പാടും പതിരി ) മനോഹരമായ ഗാനം ആലപിച്ച് മനസ്സിന് കുളിർമയേകി.

ടാഗ് ഫാമിലി അംഗങ്ങൾ അവതരിപ്പിച്ച ഓരോ പരിപാടികളും തൃശൂർ ജില്ല കേരളത്തിന്റെ സംസ്കാരിക തലസ്ഥാനമെന്ന് എന്ന് ഉറപ്പിച്ചു പറയുന്ന തരത്തിൽ സാംസ്കാരിക തനിമയും പൈതൃകവും വിളിച്ചോതുന്നവയായിരുന്നു. 20 ൽ പരം പേർ പങ്കെടുത്ത തിരുവാതിര ഒരു മെഗാ തിരുവാതിര തന്നെയായിരുന്നു. വിശാലമായി ഒരുക്കിയ അത്തപ്പൂക്കളം നയന മനോഹരകാഴ്ചയൊരുക്കി.

സ്നേഹമുള്ള നല്ല മനസ്സുള്ള കുടുംബങ്ങളുടെ കൂട്ടായമയാണ് തൃശൂർ അസോസിയേഷൻ, ഈ കൂട്ടായ്മ എന്നും നിലനിൽക്കട്ടെ എന്ന് പ്രസിഡണ്ട് സലീം അറക്കൽ അദ്ദേഹത്തിന്റ പ്രസംഗത്തിൽ ആശംസിച്ചു.

സെക്രട്ടറി രാജ് മൂത്തേഴത്ത് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് സത്യ സതീഷ് ഓണാഘോഷം ചിട്ടയോടെ നടത്താൻ നേതൃത്വം നൽകി. എം സി. യായി ജയൻ അരവിന്ദാക്ഷൻ സ്റ്റേജ് പ്രോഗ്രാമുകളെ നിയന്ത്രിച്ചു.

ട്രഷറർ സാം സുരേന്ദ്രൻ , ജോ.സെക്രട്ടറി ജോസ് പെക്കാട്ടിൽ, ജോ.ട്രഷറർ ലിന്റോ ജോസ്, കമ്മിറ്റി അംഗംങ്ങൾ ഹരി നാരായണൻ, ജോഷി ചാലിശ്ശേരി, ക്രിസ്റ്റി പ്രിൻസ്, ജിതിൻ ജോൺസ്, അൻസിയ അറക്കൽ എന്നിവരുടെ കൂട്ടായ പ്രവർത്തനം ഓണാഘോഷം വൻ വിജയമാക്കി. വിഭവസമൃദ്ധമായ ഓണ സദ്യയോടുകൂടി ആഘോഷം സമാപിച്ചു. .

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ