• Logo

Allied Publications

Middle East & Gulf
കാത്തിരിപ്പിന് വിരാമം; ആപ്പിളിന്‍റെ പുതിയ ഫോൺ സെപ്റ്റംബർ 16 ന് കുവൈറ്റ് വിപണിയില്‍
Share
കുവൈറ്റ് സിറ്റി : ഐഫോണിന്‍റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് ഈ മാസം 16 ന് കുവൈത്ത് വിപണിയിലെത്തും. കഴിഞ്ഞ ദിവസം നടന്ന ആപ്പിൾ ഇവന്റിലാണ് പുതിയ ഐഫോൺ പതിപ്പുകള്‍ പുറത്തിറക്കിയത്. ഐഫോണിനോടോപ്പം ആപ്പിള്‍ വാച്ച് 8 സീരീസ്, എയർപോഡ്സ് പ്രോ2 എന്നിവയും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

അടുത്ത വെള്ളിയാഴ്ച മുതൽ കമ്പനിയുടെ ഷോറൂമുകളിൽ ഐഫോൺ 14 ഫോണുകൾ ലഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ബെസ്റ്റ് അൽയൂസിഫി ഫോൺ വിൽപ്പന ഡയറക്ടർ റെനോ റജിൻ അറിയിച്ചു. ആദ്യ ദിവസങ്ങളിൽ വില ഉയര്‍ന്നതായിരിക്കും. 128 GB ശേഷിയുള്ള ഐഫോൺ 14 പ്രോ മാക്സിന് 530 ദിനാറും 512 ജിഗാബൈറ്റ് ശേഷിയുള്ള ഫോണിന് 600 ദിനാറുമായിരിക്കും വില.

ടെലികോം കമ്പനികളായ സൈന്‍, ഉരിഡോ, എസ്.ടി.സി കമ്പനികള്‍ ഐഫോൺ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട് ഇവന്റുകള്‍ സംഘടിപ്പിക്കുന്നുണ്ട്. നിരവധി ഓൺലൈൻ വെബ്സൈറ്റുകൾ വഴി നേരത്തെ ഐഫോൺ ബുക്കിങ് തുടങ്ങിയിരുന്നു.

കുവൈത്തിലെ പ്രമുഖ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളിലും സൈന്‍, ഉരിഡോ, എസ്.ടി.സി കമ്പനികളുടെ ബിസിനസ് സെന്ററുകളിലും സെപ്റ്റംബര്‍ 16 മുതല്‍ ഹാൻഡ്സെറ്റുകൾ ലഭ്യമാകും.എയർപോഡ്‌സ് പ്രോ ഹെഡ്‌ഫോണുകളും ആപ്പിൾ വാച്ച് അൾട്രായും 10 ദിവസത്തിനുള്ളിൽ പ്രാദേശിക വിപണിയിൽ ലഭ്യമാകുമെന്ന് റെനോ റജിൻ പറഞ്ഞു. അതിനിടെ ഐഫോണിന്‍റെ ഏറ്റവും പുതിയ സവിശേഷയായ സാറ്റലൈറ്റ് ഫീച്ചര്‍ അമേരിക്കയിലും കാനഡയിലുമടക്കം നാല് രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാവുകയുള്ളൂ വെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.