• Logo

Allied Publications

Europe
ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ
Share
ലണ്ടൻ: പരിശുദ്ധ അമ്മയുടെ പിറവിയെ വരവേറ്റ് റവ ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ശനിയാഴ്ച ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. കൺവെൻഷൻ നയിക്കാനായി വട്ടായിലച്ചൻ യുകെയിൽ എത്തി.

സെഹിയോൻ യുകെ യുടെ ആത്മീയ നേതൃത്വം ഫാ ഷൈജു നടുവത്താനിയിൽ , സിസ്റ്റർ ഡോ.മീന ഇലവനാൽ ,കോ ഓർഡിനേറ്റർ ബ്രദർ ജോസ് കുര്യാക്കോസ് ,കൺവെൻഷൻ കോർ ടീം ലീഡർ ബ്രദർ ജോൺസൻ നോട്ടിങ്ഹാം എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷനായുള്ള അവസാനവട്ട ഒരുക്കങ്ങളും പൂർത്തിയായിക്കൊണ്ടിരിക്കുന്നു .

കൺവെൻഷനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാം ;
https://youtube.com/watch?v=VMWeNe4fLSM&feature=share

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ വി കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കും.സെഹിയോൻ , അഭിഷേകാഗ്നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്സ് ഓഫ്‌ ഡിവൈൻ മേഴ്‌സി വൈദിക, സന്യസ്ത കോൺഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചന്റെ വരവ്‌ യുകെയിൽ ആത്മീയ ഉണർവ്വിന് വഴിയൊരുക്കിയിരിക്കുകയാണ് . . .

അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന , ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു .

കൂടുതൽ വിവരങ്ങൾക്ക് ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬

യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; ജോസ് കുര്യാക്കോസ് 07414 747573, ബിജു എബ്രഹാം 07859 890267, ജോബി ഫ്രാൻസിസ് 07588 809478

അഡ്രസ്: Bethel Convention Centre, Kelvin Way, West Bromwich, Birmingham, B707JW.

സ്കോട്ട്ലന്‍റിൽ മലയാളിക്ക്‌ നേരെ വംശീയ അക്രമണം.
എഡിൻബറോ: സ്കോട്ട്ലന്റ്‌ തലസ്ഥാനമായ എഡിൻബ്രയിൽ സ്ഥിരതാമസമാക്കിയ മലയാളിയാണു കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനു ഇരയായത്‌.
ല​ണ്ട​ൻ റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും നോ​ന്പു​കാ​ല ശു​ശ്രു​ഷ​യും ഡി​സം​ബ​ർ 17ന്.
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ എ​പ്പാ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് നോ​ന്പു​കാ​ല​ത്ത്, ല​ണ്ട​ണി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു
സ്പെയിനിൽ വീണ്ടും ലെറ്റർ ബോംബ് ക​​​​ണ്ടെ​​​​ത്തി.
മാ​​​​​ഡ്രി​​​​​ഡ്: മാ​​​​ഡ്രി​​​​ഡി​​​​ലെ യു​​​​ക്രെ​​​​യ്ൻ എം​​​​ബ​​​​സി​​​​യി​​​​ൽ ലെ​​​​റ്റ​​​​ർ ബോം​​​​ബ് പൊ​​​​ട്ടി​​​​ത്തെ​​​​റി​​​​ച്ച​​​​തി​​
അ​ന്താ​രാ​ഷ്ട്ര സ​ർ​വേ​യി​ൽ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റ്റ​വും മോ​ശം ര​ണ്ടാ​മ​ത്തെ ന​ഗ​രം ഫ്രാ​ങ്ക്ഫ​ർ​ട്ട്.
ബെ​ർ​ലി​ൻ: അന്താരാഷ്ട്ര സർവേയിൽ പ്രവാസികൾക്ക് ഏറ്റവും മോശപ്പെട്ട ജർമനിയിലെ രണ്ടാമത്തെ നഗരം ഫ്രാങ്ക്ഫർട്ട്.